Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുട്ടികൾ കോവിഡിനെ പേടിച്ച് ഒളിച്ചോടണ്ട; മരണ സാധ്യത അപൂർവ്വങ്ങളിൽ അപൂർവ്വം; മരണത്തിനു കീഴടങ്ങേണ്ടി വരുന്നത് രോഗികളും തടിയന്മാരും മാത്രം; കോവിഡിന് കുട്ടികൾ വേണ്ടെന്ന് മറ്റൊരു പഠന റിപ്പോർട്ട് കൂടി

കുട്ടികൾ കോവിഡിനെ പേടിച്ച് ഒളിച്ചോടണ്ട; മരണ സാധ്യത അപൂർവ്വങ്ങളിൽ അപൂർവ്വം; മരണത്തിനു കീഴടങ്ങേണ്ടി വരുന്നത് രോഗികളും തടിയന്മാരും മാത്രം; കോവിഡിന് കുട്ടികൾ വേണ്ടെന്ന് മറ്റൊരു പഠന റിപ്പോർട്ട് കൂടി

മറുനാടൻ ഡെസ്‌ക്‌

മുതിർന്നവർ വാക്സിന്റെ സംരക്ഷണയിൽ ഒരു പരിധിവരെ കോവിഡ് ഭീതി അകറ്റുമ്പോൾ കുട്ടികളുടെ കാര്യത്തെ കുറിച്ച് വേവലാതികൾ ഉയർന്നിരുന്നു. എന്നാൽ ഇനി അതുവേണ്ട. കുട്ടികളിൽ കോവിഡ് മൂലമുള്ള മരണം വളരെയധികം കുറവാണെന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. കോവിഡ് ബാധിച്ച 5 ലക്ഷം കുട്ടികളിൽ ഒരാൾ വീതം മാത്രമാണ് മരണമടയുന്നത് എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇംഗ്ലണ്ടിലെ കാര്യമെടുത്താൽ 18 വയസ്സിൽ താഴെയുള്ളവരിൽ 25 പേർ മാത്രമാണ് ഇതുവരെ മരണമടഞ്ഞിട്ടുള്ളത്. അതായത് 10 ലക്ഷ പേരിൽ രണ്ടുപേർ വീതം മാത്രം.

ഹൃദ്രോഗം, കാൻസർ, സെറിബ്രൽ പ്ലാസി, ഓട്ടിസം തുടങ്ങിയ മറ്റു കടുത്ത അവശതകൾ എനിവയുള്ള കുട്ടികൾക്കാണ് കോവിഡ് ഗുരുതരമായി ബാധിക്കുക എന്നാണ് വിദഗ്ദർ പറയുന്നത്. എന്നാൽ ഇത് ഫ്ളൂ മൂലമുള്ള അപകടസാധ്യതയേക്കാൾ കൂടുതലല്ല എന്നാണ് ബ്രിട്ടനിലെ മൂന്ന് യൂണിവേഴ്സിറ്റികളിലെ ശാസ്ത്രജ്ഞർ പറയുന്നത്. കൗമാരക്കാർ, കറുത്തവർഗ്ഗത്തിൽപ്പെട്ട കുട്ടികൾ അമിതവണ്ണമുള്ള കുട്ടികൾ എന്നിവർക്ക് അപകട സാധ്യത കൂടുതലാണെങ്കിലും ഇതും എണ്ണത്തിൽ വളരെ കുറവാണെന്നും അവർ കണ്ടെത്തി.

മൂന്ന് വ്യത്യസ്ത റിപ്പോർട്ടുകളായി പ്രസിദ്ധീകരിച്ച ഈ കണ്ടെത്തലുകൾ 18 വയസ്സിൽ താഴെയുള്ളവർക്കായുള്ള വാക്സിൻ-രോഗ പ്രതിരോധ നയം രൂപീകരിക്കുന്നതിൽ ഏറെ സഹായകരമായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ജോയിന്റ് കമ്മിറ്റി ഓൺ വാക്സിനേഷൻ ആൻഡ് ഇമ്മ്യുണൈസേഷൻ, ബ്രിട്ടീഷ് ആരോഗ്യ വകുപ്പ്, ലോകാരോഗ്യ സംഘടന എന്നിവർക്ക് ഈ റിപ്പോർട്ട് ഉടനടി സമർപ്പിക്കും. 18 വയസ്സിൽ താഴെയുള്ളവർക്കു കൂടി വാക്സിൻ പദ്ധതി നീട്ടണമോ എന്ന ആലോചന നടക്കുന്നതിനിടയിലാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്.

വാക്സിൻ സുരക്ഷയുമായി കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതുവരെ കുട്ടികൾക്ക് വാക്സിൻ നൽകരുതെന്നായിരുന്നു ജോയിന്റ് കമ്മിറ്റിയുടെയും സർക്കാരിന്റെ ശാസ്ത്രോപദേശക സമിതിയുടെയും നിലപാട്. യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ, യൂണിവേഴ്സിറ്റി ഓഫ് യോർക്ക്, യൂണിവേഴ്സിറ്റി ഓഫ് ലിവർപൂൾ എന്നിവിടങ്ങളിലായിരുന്നു ഇതുസബന്ധിച്ച ഗവേഷണം നടന്നത്. കോവിഡ് മൂലം മരണമടഞ്ഞ കുട്ടികളുടെ എണ്ണം സംബന്ധിച്ചുള്ള പഠനമായിരുന്നു ഇതിൽ ആദ്യത്തേത്. ഇംഗ്ലണ്ടിലിതുവരെ 25 കുട്ടികളാണ് കോവിഡ് മൂലം മരണമടഞ്ഞതെന്ന് ഇതിൽ കണ്ടെത്തി.

മഹാവ്യാധി പടർന്നുപിടിച്ച ആദ്യവർഷം, കുട്ടികൾക്കിടയിൽ നടന്ന 3,105 മരണങ്ങളിൽ 0.8 ശതമാനം മാത്രമായിരുന്നു കോവിഡ് മൂലമുണ്ടായത്. കോവിഡ് മൂലം മരണമടഞ്ഞവരിൽ തന്നെ കൂടുതൽ പേരും പന്ത്രണ്ട് വയസ്സിനു മുകളിൽ പ്രായമുള്ളവരായിരുന്നു. പ്രായംകൂടുന്തോറുമാണ് വൈറസിന്റെ അപകട സാധ്യത വർദ്ധിക്കുന്നത് എന്ന് ഇത് തെളിയിക്കുന്നു. ഏഷ്യൻ വംശജരും കറുത്ത വർഗ്ഗക്കാരുമായ കുട്ടികളാണ് കൂടുതൽ മരണമടഞ്ഞത്. എന്നാലും, ഇത് എണ്ണത്തിൽ വളരെ കുറവായിരുന്നു.

മരണമടഞ്ഞ കുട്ടികളിൽ മൂന്നിൽ രണ്ട് പേർക്ക് മറ്റ് രോഗങ്ങൾ ഉണ്ടായിരുന്നതായി കണ്ടെത്തി. മാത്രമല്ല, 60 ശതമാനം പേർക്കും മരണകാരണമായേക്കാവുന്ന രോഗങ്ങൾ ഉണ്ടായിരുന്നു. മരണമടഞ്ഞവരിൽ ആറു കുട്ടികൾക്ക് മറ്റ് രോഗങ്ങൾ ഏതെങ്കിലുമുണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടില്ല. രോഗങ്ങൾ കണ്ടുപിടിക്കാൻ ആകാതെ പോയതുമൂലമായിരിക്കാം ഇങ്ങനെ സംഭവിച്ചതെന്നാണ് ശാസ്തജ്ഞരുടെ അഭിപ്രായം. കോവിഡ് മൂലമുള്ള അപകട സാധ്യത കുട്ടികളിൽ തീരെ കുറവാണെന്നതിനാൽ, ഇവരെ ഇവരുടെ ദൈനം ദിന പ്രവർത്തനങ്ങളിൽ നിന്നും വിലക്കരുതെന്നും പഠനറിപ്പോർട്ടിൽ പറയുന്നു.

രണ്ടാമത്തെ പഠനത്തിൽ വ്യക്തമായത് മാർച്ച് 2020 മുതൽ ഈ വർഷം ഫെബ്രുവരി വരെ 251 കുട്ടികളെ ഗുരുതരമായ കോവിഡ് മൂലം ഐസിയുവിൽ പ്രവേശിപ്പിച്ചു എന്നാണ്. അതായത് 50,000 ൽ ഒരാൾ വീതമാണ് ഇത്തരം അപകടകരമായ രീതിയിൽ കോവിഡിന് അടിമയാകുന്നത് എന്നാണ്. മൊത്തം 6000 കുട്ടികൾ ആശുപത്രികളിൽ ചികിത്സതേടി ഇക്കാലയളവിൽ എത്തിയതായും കണ്ടെത്തി. 2000 പേരിൽ ഒരാൾ എന്ന കണക്കിനാണിത്. ഇതിൽ തന്നെ 91 ശതമാനം പേർക്കും ഒന്നോ അതിലധികമോ മറ്റ് രോഗങ്ങളും ഉണ്ടായിരുന്നു.

യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളിലെ ഡോ. റേച്ചൽ ഹാർവുഡിന്റെ നേതൃത്വത്തിൽ നടന്ന മൂന്നാമത്തെ പഠനം ഈ രണ്ടു പഠന റിപ്പോർട്ടുകളേയും സാധൂകരിച്ചുകൊണ്ടുള്ളതാണ്. ഒന്നോ അതിലധികമോ രോഗാവസ്ഥകൾ ഉള്ള കുട്ടികളാണ് കോവിഡിനെ ഭയക്കേണ്ടത് എന്ന് ഇതിൽ പറയുന്നു. ഇത്തരത്തിലുള്ള കുട്ടികൾക്ക് സംരക്ഷണം നൽകാനും ഇവരിൽ, വൈറസിനെതിരെയുള്ള പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP