Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡെൽറ്റ പ്ലസ്സിനെ മറികടന്ന് ലാംബഡയുടെ ജൈത്രയാത്ര; ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും ഭീകരനായ കോവിഡ് വകഭേദ ഇപ്പോൽ 31 രാജ്യങ്ങളിൽ; പെറുവിലെ കണ്ടെത്തൽ ലോകത്തിന്റെ ഉറക്കം കെടുത്തുമ്പോൾ

ഡെൽറ്റ പ്ലസ്സിനെ മറികടന്ന് ലാംബഡയുടെ ജൈത്രയാത്ര; ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും ഭീകരനായ കോവിഡ് വകഭേദ ഇപ്പോൽ 31 രാജ്യങ്ങളിൽ; പെറുവിലെ കണ്ടെത്തൽ ലോകത്തിന്റെ ഉറക്കം കെടുത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും ഭീകരനായ കൊറോണ വകഭേദം എന്ന് ശാസ്ത്രലോകം വിശേഷിപ്പിക്കുന്ന ലാംബാഡ വൈറസ് അതിവേഗം വ്യാപിക്കുകയാണ്. ഇന്നലെ ആസ്ട്രേലിയയിൽ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ 31 രാജ്യങ്ങളിൽ ഈ വൈറസ് ഉണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ബ്രിട്ടൻ, അമേരിക്ക, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ലോകാരോഗ്യ സംഘടന ഈ വകഭേദത്തെ കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങിയത്.

കഴിഞ്ഞ വേനൽക്കാലത്ത് പെറുവിലായിരുന്നു ആദ്യമായി ഈ വകഭേദത്തെ കണ്ടെത്തിയത്. അതിവേഗം വ്യാപിക്കുന്ന ഈ വകഭേദമാണ് ഇപ്പോൾ പെറുവിലെ 81 ശതമാനം കോവിഡ് രോഗികളിലും കാണപ്പെടുന്നത്. ലോകത്തെ മുഴുവൻ ആശങ്കയിലാക്കിയ, ഇന്ത്യയിൽ നിന്നെത്തെയ ഡെൽറ്റാ വൈറസിനേക്കാൾ വ്യാപനശേഷിയുള്ള ഇനമാണിതെന്നാണ് ഇതിനെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ശാസ്ത്രജ്ഞർ പറയുന്നത്. അതേസമയം, ബ്രിട്ടനിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതെങ്കിലും, ഇനിയും വ്യാപനം ശക്തമാകാത്ത സാഹചര്യത്തിൽ ഈ അനുമാനം തെറ്റാണെന്ന് വാദിക്കുന്നവരും ഉണ്ട്.

നിലവിലുള്ള മറ്റു വകഭേദങ്ങളേക്കാൾ ഇതിന് വ്യാപന ശേഷിയും പ്രഹരശേഷിയും അധികമാണെന്നുള്ളതിന് മതിയായ തെളിവുകൾ ഇനിയും ലഭിക്കേണ്ടതായിട്ടാണ് ഇരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന മരണനിരക്കുള്ള പെറുവിലെ വ്യാപനത്തിനുശേഷം പോലും ഇതിനെ ഒരു മാരക വകഭേദമായി കണക്കാക്കത്തവരും ശാസ്ത്രലോകത്തുണ്ട്. ഏറ്റവും അവസാനം ആസ്ട്രേലിയയിലാണ് ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. എന്നാൽ, ഇത് മാസങ്ങൾക്ക് മുൻപ് രോഗബാധിതനായ ഒരാളിലാണ്. വിദേശയാത്രകഴിഞ്ഞ് ന്യു സൗത്ത് വെയിൽസിൽ ഹോട്ടൽ ക്വാറന്റൈനിലായിരുന്ന വ്യക്തിയിലായിരുന്നു ഇതിന്റെ സാന്നിദ്ധ്യം തെളിഞ്ഞത്.

പഠനവിധേയമാക്കേണ്ടുന്ന വകഭേദം എന്ന ഇനത്തിൽ ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയിട്ടുള്ള ഈ ഇനത്തെ കഴിഞ്ഞ ഏപ്രിലിൽ രോഗബാധിതനായ ഒരാളിലാണ് കണ്ടെത്തിയതെന്ന് ആസ്ട്രേലിയൻ ജെനോമിക്സ് ഡാറ്റാബേസിൽ പറയുന്നു. എന്നാൽ, ഈ ഇനം ആസ്ട്രേലിയയിൽ വ്യാപിക്കുവാൻ തുടങ്ങിയതിന് ഇനിയും തെളിവുകൾ ലഭിച്ചിട്ടില്ല.

അതേസമയം ഇത് പെറുവിൽ കാട്ടുതീ പോലെ വ്യാപിക്കുകയാണെന്നാണ് ലിമയിലെ സെയാറ്റനോ ഹെറേഡിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ പാബ്ലോ സുക്കായാമ പറയുന്നത്. അതിവ്യാപന ശേഷിയുള്ള ഇനമാണിതെന്നതിന് ഇതുതന്നെ തെളിവാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP