Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് മരണത്തിൽ നിന്നും രക്ഷപ്പെട്ടാലും അനാരോഗ്യം മാറില്ല; കോവിഡ് വന്ന ആയിരങ്ങൾക്ക് ഒരു വർഷത്തിലേറെ തുടർ രോഗങ്ങൾ; ബ്രിട്ടനിൽ മാത്രം 3.75 ലക്ഷം പേർ കോവിഡാനന്തര രോഗചികിത്സയിൽ

കോവിഡ് മരണത്തിൽ നിന്നും രക്ഷപ്പെട്ടാലും അനാരോഗ്യം മാറില്ല; കോവിഡ് വന്ന ആയിരങ്ങൾക്ക് ഒരു വർഷത്തിലേറെ തുടർ രോഗങ്ങൾ; ബ്രിട്ടനിൽ മാത്രം 3.75 ലക്ഷം പേർ കോവിഡാനന്തര രോഗചികിത്സയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോവിഡ് വന്നു ഭേദമായതിന്റെ ആശ്വാസത്തിലാണോ നിങ്ങൾ ? എന്നാൽ ആശ്വസിക്കാൻ വരട്ടെ. ഇത് അങ്ങനെയൊന്നും ഭേദമാകുന്ന രോഗമല്ലെന്നാണ് ബ്രിട്ടനിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്. ഈയിടെ നടത്തിയ ബൃഹത്തായ ഒരു പഠനത്തിൽ തെളിഞ്ഞത് ഏകദേശം 3.75 ലക്ഷത്തോളം ബ്രിട്ടീഷുകാർ കോവിഡാനന്തര അനാരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ചികിത്സയിലാണെന്നാണ്. പലർക്കും കോവിഡ് നെഗറ്റീവ് ആയതിനുശേഷം ഒരു വർഷം കഴിഞ്ഞിട്ടും പൂർണ്ണ ആരോഗ്യം തിരിച്ചുകിട്ടിയിട്ടില്ലത്രെ.

രോഗം ഭേദമായതിനു ശേഷം ഒരു വർഷത്തിനിപ്പുറവും ചുരുങ്ങിയത് മാസത്തിൽ ഒരിക്കലെങ്കിലും കോവിഡ് ലക്ഷണങ്ങളായ ക്ഷീണം, പേശീ വേദന, ശ്വാസതടസ്സം എന്നിവ അനുഭവപ്പെടുന്നു എന്നാണ് ഇവരിൽ പലരും പറയുന്നത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ ഒരു റിപ്പോർട്ടിൽ പറയുന്നത് ലക്ഷണങ്ങൾ ദീർഘകാലം നീണ്ടുനിന്ന പലരും ഇപ്പോൾ അവരുടെ ദൈന്യംദിന പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തിയിരിക്കുന്നു എന്നാണ്. അതായത്, പഴയതുപോലെ ഊർജ്ജസ്വലമായ ഒരു ജീവിതം നയിക്കാൻ അവർക്കാവുന്നില്ല എന്ന് ചുരുക്കം.

മദ്ധ്യവയസ്‌കരായ സ്ത്രീകൾ, താരതമ്യേന ദാരിദ്യം നിറഞ്ഞ മേഖലയിൽ താമസിക്കുന്നവർ, ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവരിലാണ് ഈ ദീർഘകാല പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ക്ഷീണവും തലകറക്കവുമാണ് ഏറ്റവും സാധാരണയായി ഇത്തരക്കാരിൽ കണ്ടുവരുന്നത്. ശ്വാസതടസ്സം, പേശീ വേദന എന്നിവയും കുറേയേറെ ആളുകളിൽ കാണപ്പെടുന്നു. ഏതെങ്കിലും ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ വരിക എന്നതും ഇവരുടെ പ്രശ്നമാണ്. 3 ലക്ഷത്തിലധികം ആളുകളുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ച ശേഷമാണ് ഒ എൻ എസ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

നാലാഴ്‌ച്ചയിലധികം കോവിഡ് ലക്ഷണങ്ങൾ നീണ്ടുനിൽക്കുന്നതിനെയാണ് പൊതുവേ ദീർഘകാല കോവിഡ് എന്ന് വിളിക്കുന്നത്. (എന്നാൽ, ഇതിന് ഇനിയും കൃത്യമായ ഒരു നിർവ്വചനം നൽകിയിട്ടില്ല) ഇത്തരത്തിൽ ദീർഘകാല കോവിഡിനാൽ ബുദ്ധിമുട്ടനുഭവിക്കുന്നവർ 10 ലക്ഷത്തോളം വരും എന്നാണ് ഒ എൻ എസ് റിപ്പോർട്ടിൽ പറയുന്നത്. ഇതിൽ 3.75 ലക്ഷത്തോളം പേർ ഒരു വർഷത്തോളമായി ലക്ഷണങ്ങൾ പ്രദർശിപ്പിക്കുന്നു. കോവിഡാനന്തര കാലത്തും രോഗലക്ഷണങ്ങൾ പ്രദർശിപ്പിക്കുന്നവരുടെ കാര്യത്തിൽ സർക്കാർ പ്രത്യേക പദ്ധതികൾ കൊണ്ടുവരണമെന്ന ആവശ്യം ഇതോടെ ശക്തമായിട്ടുണ്ട്.

എന്നൽ, ഇത്തരത്തിൽ കോവിഡാനന്തര കാലത്തും കോവിഡ് ലക്ഷണങ്ങൾ പ്രദർശിപ്പിക്കുന്ന പലർക്കും ആവശ്യമായ ചികിത്സ ലഭിക്കുവാൻ 100 ദിവസം വരെ കാത്തുനിൽക്കേണ്ടിവന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇതിനായി സർക്കാർ വാഗ്ദാനം നൽകിയ പ്രത്യേക ക്ലിനിക്കുകൾ തുറക്കുന്നതിൽ കാലതാമസവും ഉണ്ടായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP