Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗർഭിണികൾ എന്തിനാണ് വാക്സിനേഷനെ ഭയക്കുന്നത് ? പഠനത്തിൽ വ്യക്തമാകുന്നത് അമ്മമാർക്കോ ഗർഭസ്ഥ ശിശുക്കൾക്കോ ഒന്നും സംഭവിക്കില്ലെന്ന്; 12 വയസ്സിനു മുകളിൽ ഉള്ളവർക്കൊപ്പം ഗർഭിണികളും ഇനി സുരക്ഷിതർ

ഗർഭിണികൾ എന്തിനാണ് വാക്സിനേഷനെ ഭയക്കുന്നത് ? പഠനത്തിൽ വ്യക്തമാകുന്നത് അമ്മമാർക്കോ ഗർഭസ്ഥ ശിശുക്കൾക്കോ ഒന്നും സംഭവിക്കില്ലെന്ന്; 12 വയസ്സിനു മുകളിൽ ഉള്ളവർക്കൊപ്പം ഗർഭിണികളും ഇനി സുരക്ഷിതർ

മറുനാടൻ മലയാളി ബ്യൂറോ

ർഭിണികൾക്ക് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട ആശങ്ക ആരംഭം മുതൽക്കേ നിലനിന്നിരുന്നു. ഗർഭിണികളിൽ വേണ്ടത്ര പരീക്ഷണങ്ങൾ നടത്താൻ കഴിയാതിരുന്നതായിരുന്നു ഇതിനു കാരണം. എന്നാൽ പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത് കോവിഡ് വാക്സിൻ ഗർഭിണികളിലും ഗർഭസ്ഥ ശിശുക്കളിലും പ്രതികൂലമായ ആരോഗ്യാവസ്ഥകൾ ഒന്നും തന്നെ സൃഷ്ടിക്കുന്നില്ല എന്നതാണ്. കോവിഡിനെതിരായ യുദ്ധത്തിൽ അതീവ പ്രാധാന്യമുള്ള ഒരു നാഴികക്കല്ല് തന്നെയാണിത്.

ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കില്ല എന്നുമാത്രമല്ല, ഗർഭിണിയായ ഒരു സ്ത്രീ വാക്സിൻ എടുത്താൽ അവർ നേടുന്ന പ്രതിരോധ ശക്തി ഗർഭസ്ഥ ശിശുവിലേക്കും പകരും. അതായത്, ഒരു ഗർഭിണി വാക്സിൻ എടുക്കുക വഴി, ജനിക്കാൻ പോകുന്ന കുഞ്ഞിനും കോവിഡിനെതിരെ പ്രതിരോധം ഒരുക്കുകയാണ്. ചുരുക്കം പറഞ്ഞാൽ, കോവിഡിനെതിരെ സ്വാഭാവിക പ്രതിരോധശേഷിയുള്ള ഒരു പുതിയ തലമുറ ജന്മമെടുക്കാൻ ഇത് സഹായിക്കും എന്നർത്ഥം.

കോവിഡ് വാക്സിൻ ഗർഭിണികൾക്കും ഗർഭസ്ഥ ശിശുവിനും ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കുകയില്ലെങ്കിലും ഗർഭിണിയായിരിക്കുമ്പോൾ കോവിഡ് ബാധിച്ചാൽ മാസം തികയാതെ പ്രസവിക്കുന്നതിനുള്ള സാധ്യത മൂന്നിരട്ടിയോളം കൂടുതലാണെന്നാണ് പഠന റിപ്പോർട്ട് തെളിയിക്കുന്നത്. ഇത് ശിശുവിന്റെ ആരോഗ്യത്തെ വിപരീതമായി ബാധിച്ചേക്കും. ഗർഭിണികൾക്ക് വാക്സിൻ നൽകുക വഴി ഈ അപകടം ഒരു പരിധിവരെ തടയാനും കഴിയും.

അതേസമയം, വാക്സിനെ കുറിച്ച് ഗർഭിണികൾക്കിടയിൽ ഇപ്പോഴും ആശങ്കയും ആശയക്കുഴപ്പവും തുടരുകയാണെന്നാണ് അടുത്തയിടെ നടത്തിയ ഒരു അഭിപ്രായ സർവേ ചൂണ്ടിക്കാണിക്കുന്നത്. ഇതിൽ പങ്കെടുത്തവരിൽ മൂന്നിൽ ഒരുഭാഗം പേർ ഇപ്പോഴും വാക്സിൻ എടുക്കണമോ എന്ന് തീരുമാനിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. വാക്സിൻ പദ്ധതി ആരംഭിക്കുന്നതിനു മുൻപേ ഇറങ്ങിയ തെറ്റിദ്ധാരണാജനകമായ ചില പ്രചാരണങ്ങളാണ് ഈ ആശയക്കുഴപ്പത്തിനു കാരണം എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ നവംബറിൽ ഫൈസർ കമ്പനിയാണ് ആദ്യമായി തങ്ങളുടെ വാക്സിൻ കോവിഡിനെതിരെ ഫലപ്രദമാണെന്ന് പ്രഖ്യാപിച്ചത്. അപ്പോഴും കമ്പനി,ഈ വാക്സിൻ ഗർഭിണികളിൽ പരീക്ഷിച്ചിട്ടില്ല എന്ന് വ്യക്തമാക്കിയിരുന്നു. ചില മൃഗങ്ങളിൽ പരീക്ഷിച്ചതിൽ ഇത് ഗർഭിണികൾക്കും ഗർഭസ്ഥ ശിശുവിനും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് വ്യക്തമായെങ്കിലും ഗർഭിണികൾ വാക്സിൻ എടുക്കുന്നതിൽ നിന്നും ഒഴിഞ്ഞു നിൽക്കണമെന്ന് സർക്കാരും ആവശുപ്പെട്ടിരുന്നു.

ഇതിനെതിരായി പ്രവർത്തിച്ച രാജ്യങ്ങളുമുണ്ട്. ഉദാഹരണത്തിന്, വാക്സിൻ കാര്യത്തിൽ മഹാവിജയം നേടിയ ഇസ്രയേലിൽ, വാക്സിൻ ലഭിക്കുന്നതിൽ മുൻഗണന അർഹിക്കുന്നവരുടെ പട്ടികയിലായിരുന്നു ഗർഭിണികൾ. അതുപോലെ അമേരിക്കയും ഡിസംബർ ആദ്യത്തോടെ ഗർഭിണികൾക്ക് വാക്സിൻ നൽകുവാൻ തുടങ്ങി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP