Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുട്ടികൾക്കും വാക്സിനേഷൻ വരുന്നു; 12 വയസ്സിനു മുകളിലുള്ളവർക്ക് ഫൈസർ വാക്സിനേഷൻ കൊടുക്കാനുള്ള പ്രഖ്യാപനത്തിനു തയ്യാറെടുത്ത് അമേരിക്ക; ഇതുവരെയുള്ള പരീക്ഷണങ്ങൾ എല്ലാം 100 ശതമാനം വിജയം

കുട്ടികൾക്കും വാക്സിനേഷൻ വരുന്നു; 12 വയസ്സിനു മുകളിലുള്ളവർക്ക് ഫൈസർ വാക്സിനേഷൻ കൊടുക്കാനുള്ള പ്രഖ്യാപനത്തിനു തയ്യാറെടുത്ത് അമേരിക്ക; ഇതുവരെയുള്ള പരീക്ഷണങ്ങൾ എല്ലാം 100 ശതമാനം വിജയം

മറുനാടൻ മലയാളി ബ്യൂറോ

12 വയസ്സിനും 15 വയസ്സിനും ഇടയിലുള്ളകൗമാരക്കാർക്ക് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് അനുകൂല തീരുമാനം ഉടൻ ഉണ്ടായേക്കും. ഈ ആഴ്‌ച്ചയുടെ അവസാനം തന്നെ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ദരിച്ചുകൊണ്ട് ന്യുയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഒക്ടോബർ മുതൽ തന്നെ ഫൈസർ ഈ വക്സിന്റെ പരീക്ഷണങ്ങൾ നടത്തിവരികയാണ്. ഡിസംബറിൽ ഇത് 16 വയസ്സിനു മുകളിലുള്ളവർക്ക് നൽകാനുള്ള അനുമതി നൽകിയിരുന്നു. 

കൂടുതൽ പ്രായം കുറഞ്ഞവരിലേക്കു കൂടി വാക്സിൻ പരീക്ഷിക്കാൻ തുനിഞ്ഞത്, ഇനിയും ധാരാളം പേരെ കൂടി വക്സിന്റെ പരിധിയിലേക്ക് കൊണ്ടുവരും. ഇത് സമൂഹ പ്രതിരോധം അഥവാ ഹേർഡ് ഇമ്മ്യുണിറ്റി കൈവരിക്കാൻ സഹായകരമാണെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. മാത്രമല്ല, സ്‌കൂളുകളിലേക്ക് തിരിച്ചെത്തുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനും സാധിക്കും. എന്നാൽ, ഇതുവരെ അമേരിക്കയിൽ 18 വയസ്സിനു താഴെയുള്ളവരിൽ 471 പേർ മാത്രമാണ് കോവിഡ് വന്നു മരിച്ചതെന്നതിനാൽ, ഇതിന്റെ ആവശ്യമുണ്ടോ എന്ന് ചോദിക്കുന്നവരും ഉണ്ട്.

കൗമാരക്കാർക്ക് കൂടി വാക്സിൻ ലഭ്യമാകുന്നതോടെ വാക്സിന് അർഹരായവരുടെ എണ്ണത്തിൽ 13 മില്ല്യന്റെ വർദ്ധനവ് ഉണ്ടാകും. ഈ വാരാന്ത്യത്തിലോ അടുത്ത വാരം ആദ്യമോ ഇതിന് അനുമതി നൽകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് ഫൂഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ അനുമതി നൽകിയാൽ തൊട്ടടുത്ത ദിവസം തന്നെ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ യോഗം ചേർന്ന് ഫൈസറിന്റെ കണ്ടെത്തലുകൾ വിലയിരുത്തും. ഇവരായിരിക്കും, ഈ വാക്സിൻ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

കൗമാരക്കാരിൽ നടത്തിയ പരീക്ഷണത്തിന്റെ ഫലം ഇക്കഴിഞ്ഞ മാർച്ച് 31 നാണ് ഫൈസർ പുറത്തുവിട്ടത്. 2,260 വോളന്റിയർമാരിൽ നടത്തിയ പരീക്ഷണത്തിൽ രോഗബാധ ഗുരുതരമാകാതെനോക്കുന്നതിൽ വാക്സിൻ 100 ശതമാനം ഫലം കണ്ടെത്തിയതായാണ് കമ്പനി അവകാശപ്പെടുന്നത്. 16 വയസ്സിനു മുകളിൽ ഉള്ളവരിൽ നടത്തിയതിനേക്കാൾ അനുകൂലമായ ഫലമായിരുന്നു 16 വയസ്സിൽ താഴെയുള്ളവരിൽ നടത്തിയ പരീക്ഷണത്തിന് എന്നാണ് കമ്പനി വക്താക്കൾ പറഞ്ഞത്.

കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പിൽ, കൗമാരക്കാർക്ക് പാർശ്വഫലങ്ങൾ വന്നതായോ, ഉണ്ടാകാനിടയുള്ള പാർശ്വഫലങ്ങളെ കുറിച്ചോ പരാമർശങ്ങളില്ല. എന്നാൽ, സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഈ വശം കൂടി വിശദമായി പരിശോധിച്ചതിനു ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനത്തിൽ എത്തുക. അതേസമയം, സ്‌കൂൾ വിദ്യാർത്ഥികളുടെ രക്ഷകർത്താക്കൾ ഈ വാക്സിനെ സ്വാഗതം ചെയ്യുകയാണ്. മാർച്ച് 23 ന് അമേരിക്കയിലെ പകുതിയിലേറെ സ്‌കൂളുകൾ തുറന്നു പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP