Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വാക്സിൻ എടുക്കുന്ന നാലിൽ ഒരാൾക്ക് എന്തെങ്കിലും പാർശ്വഫലം ഉറപ്പ്; കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കുന്നത് കോവീഷീൽഡ്; വാക്സിനെടുത്ത ശേഷം മരിച്ച പൂർണ്ണ ആരോഗ്യവാനായ 27 കാരൻ കടങ്കഥയാകുന്നു

വാക്സിൻ എടുക്കുന്ന നാലിൽ ഒരാൾക്ക് എന്തെങ്കിലും പാർശ്വഫലം ഉറപ്പ്; കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കുന്നത് കോവീഷീൽഡ്; വാക്സിനെടുത്ത ശേഷം മരിച്ച പൂർണ്ണ ആരോഗ്യവാനായ 27 കാരൻ കടങ്കഥയാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

വിവിധ പരീക്ഷണഘട്ടങ്ങളിൽ കോവിഡ് വാക്സിനുകളെ കുറിച്ച് പലപല അവകാശ വാദങ്ങളും ഉയർന്നിരുന്നു. അവയുടെ കാര്യക്ഷമത മുതൽ, സുരക്ഷവരെയുള്ള കാര്യങ്ങളിൽ ഗവേഷകരും നിർമ്മാതാക്കളും ധാരാളം ഉറപ്പുകളും നൽകിയിരുന്നു. ഇന്ന്, ലോകത്തിലെ ഒട്ടു മിക്ക രാജ്യങ്ങളിലും വാക്സിനേഷൻ പദ്ധതി നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ, യഥാർത്ഥ സാഹചര്യങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ പക്ഷെ, ഈ അവകാശവാദങ്ങളുമായി ഏറെ പൊരുത്തപ്പെട്ടുപോകുന്ന ഒന്നല്ല.

ലോകത്തിൽ, വാക്സിൻ എടുത്ത നാലിൽ ഒരാൾക്ക് വീതം പാർശ്വഫലം ഉണ്ടായി എന്നാണ് യഥാർത്ഥ കണക്കുകളുടെ വിശകലനം കാണിക്കുന്നത്. ബ്രിട്ടനിലെ കോവിഡ് വ്യാപനത്തെ ട്രാക്ക് ചെയ്യുന്ന സോയ് കോവിഡ് സിംപ്ടം ട്രാക്കിങ് സ്റ്റഡി ശേഖരിച്ച വിവരങ്ങൾ പ്രകാരം അസ്ട്രാസെനെക വാക്സിൻ എടുത്തവരിൽ സാധാരണയായി തലവേദന, ക്ഷീണം, പനി തുടങ്ങിയ ലക്ഷണങ്ങളാണ് കൂടുതലായും കാണുന്നത്. വാക്സിന്റെ ആദ്യ ഡോസ് എടുത്തവരിൽ മൂന്നിൽ ഒരാൾക്ക് വീതം നേരിയ തോതിലുള്ള പാർശ്വഫലങ്ങൾ ഉണ്ടായപ്പോൾ ഫൈസർ വാക്സിന്റെ കാര്യത്തിൽ പാർശ്വഫലങ്ങൾ ഉണ്ടായവരുടെ നിരക്ക് 13.5 ശതമാനം മാത്രമാണ്.

അതേസമയം, രണ്ടാം ഡോസ് എടുത്തവരിൽ കൂടുതൽ പാർശ്വഫലങ്ങൾ കാണുന്നത് ഫൈസർ ഉപയോഗിക്കുന്നവരിലാണ്. വാക്സിൻ എടുത്ത് 24 മണിക്കൂറിനുള്ളിലാണ് ഫലങ്ങൾ കണ്ടുതുടങ്ങുന്നത്. അസ്ട്രസെനെകയുമായി ബന്ധപ്പെട്ട രക്തം കട്ടപിടിക്കൽ സംഭവം ഈ പഠനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതേസമയം, യഥാർത്ഥ സാഹചര്യങ്ങളിൽ വാക്സിന്റെ പാർശ്വഫലങ്ങൾ നേരിയതും വളരെ കുറച്ചുനേരം മാത്രം നീണ്ടുനിൽക്കുന്നതുമാണെന്ന് പ്രൊഫസർ ടിം സ്പെക്ടർ പറയുന്നു.

അതിനിടയിൽ കേംബ്രിഡ്ജിലെ അഢെൻബ്രൂക്ക്സ് ആശുപത്രിയിൽ വാക്സിൻ എടുത്തതിനു മൂന്നാഴ്‌ച്ചകൾ മാത്രം കഴിഞ്ഞപ്പോൾ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുംതന്നെ ഇല്ലായിരുന്ന ഒരു 27 കാരൻ മരണമടഞ്ഞത് ദുരൂഹമായി തുടരുംകയാണ്. വാക്സിൻ എടുത്ത് 11 ദിവസം കഴിഞ്ഞപ്പോൾ തലവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇയാൾ ആംബുലൻസ് ആൻഡ് എമർജൻസിയിൽ സമീപിച്ചത്. 27 വയസ്സു മാത്രം പ്രായമുള്ള ഇയാളെ വിളിച്ചാണ് വാക്സിന്റെ ആദ്യ ഡോസ് നൽകിയത്. പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാതിരുന്ന ഇയാൾ, തന്നെ വിളിച്ച് വാക്സിൻ നൽകിയതെന്തിനെന്ന് ആശ്ചര്യപ്പെട്ടിരുന്നു എന്ന് അയാളുടെ സഹോദരി പറയുന്നു.

ഇക്കാര്യത്തിൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടെങ്കിലും ആരു പ്രതികരിക്കാൻ തയ്യാറായില്ല. ഏതായാലും ഇയാളുടെ കുടുംബാംഗങ്ങൾ നിയമനടപടികൾക്ക് ഒരുങ്ങുകയാണ്. അതിനായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിനു വേണ്ടി കാത്തിരിക്കുകയാണവർ. അസ്ട്രസെനെക വാക്സിനാണ് ഇയാൾക്ക് നൽകിയത്. ഇന്ത്യയിൽ കോവിഷീൽഡ് എന്ന പേരിൽ നിർമ്മിക്കുന്ന ഈ വാക്സിൻ നേരത്തേയും രക്തം കട്ടപിടിക്കൽ ഉൾപ്പടെയുള്ള ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നു എന്ന ആരോപണത്തിന് വിധേയമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP