Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടാൻസാനിയയിൽ നിന്നും അംഗോളയിലെ എയർപോർട്ടിൽ ഇറങ്ങിയ മൂന്നു യാത്രക്കാരെ ടെസ്റ്റ് ചെയ്ത അധികൃതർ ഞെട്ടി; 34 തവണ വകഭേദം സംഭവിച്ച ആഫ്രിക്കൻ വൈറസ് സാന്നിദ്ധ്യത്തിൽ തലകറങ്ങി ലോകം; ആർക്കും ഒരിക്കലും നിയന്ത്രിക്കാനാവാത്ത വിധം കോവിഡ് ലോകത്തെ കീഴടക്കുമോ ?

ടാൻസാനിയയിൽ നിന്നും അംഗോളയിലെ എയർപോർട്ടിൽ ഇറങ്ങിയ മൂന്നു യാത്രക്കാരെ ടെസ്റ്റ് ചെയ്ത അധികൃതർ ഞെട്ടി; 34 തവണ വകഭേദം സംഭവിച്ച ആഫ്രിക്കൻ വൈറസ് സാന്നിദ്ധ്യത്തിൽ തലകറങ്ങി ലോകം; ആർക്കും ഒരിക്കലും നിയന്ത്രിക്കാനാവാത്ത വിധം കോവിഡ് ലോകത്തെ കീഴടക്കുമോ ?

മറുനാടൻ മലയാളി ബ്യൂറോ

ർക്കും തടയാനാകാത്ത മാരകശക്തിയായി കോവിഡ് മാറിയേക്കുമെന്ന ആശങ്ക കനപ്പിച്ചുകൊണ്ട് പുതിയ കണ്ടുപിടുത്തം. ടാൻസാനിയയിൽ നിന്നും അംഗോളയിലെത്തിയ മൂന്ന് യാത്രക്കാരെ പരിശോധിച്ചതിൽ നിന്നാണ് ലോകത്തെ ഞെട്ടിക്കുന്ന ഈ കണ്ടുപിടുത്തം. ഇവരിൽ കണ്ടെത്തിയ കൊറോണ വൈറസിന് സംഭവിച്ചിരിക്കുന്നത്, ജനിതകമാറ്റം സംഭവിച്ച മറ്റൊരു വകഭേദത്തിലും കണ്ടെത്താനാകാത്തത്ര ജനിതകമാറ്റങ്ങളാണ്.

വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ആദ്യ കൊറോണയുമായി താരതമ്യം ചെയ്യുമ്പോൾ ഈ വൈറസിന് സംഭവിച്ചിരിക്കുന്നത് 34 ജനിതകമാറ്റങ്ങളാണ്. ഇതിൽ 14 എണ്ണം സംഭവിച്ചിരിക്കുന്നത് വൈറസ് മനുഷ്യകോശത്തിലേക്ക് പ്രവേശിക്കുവാൻ ഉപയോഗിക്കുന്ന സ്പൈക്ക് പ്രോട്ടീനിലാണ് എന്നതാണ് ഏറ്റവുമധികം ഭയപ്പെടുത്തുന്ന കാര്യം. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ടാൻസാനിയയിൽ നിന്നും അംഗോളയിലെത്തിയ മൂന്ന് പേരിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചത്.

ബ്രിട്ടനിൽ കണ്ടെത്തിയ കെന്റ് വകഭേദത്തിന് ആദ്യ വൈറസിൽ നിന്നും 17 ജനിതകമാറ്റങ്ങളായിരുന്നു സംഭവിച്ചിരുന്നത് ഇതിൽ എട്ടെണ്ണം സ്പൈക്ക് പ്രോട്ടീനിലായിരുന്നു. സൗത്ത് ആഫ്രിക്കൻ വകഭേദത്തിന് ഇതിലും കുറവായിരുന്നു ജനിതകമാറ്റങ്ങൾ. വുഹാൻ കൊറോണയുടെ പരമ്പരയിൽ പെട്ട ഏറ്റവും വ്യത്യസ്തമായ വൈറസിന് എ. വി ഒ ഐ. വി 2 എന്നാണ് ഔദ്യോഗികമായി നാമകരണംചെയ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ, ഇത് എത്രത്തോളം അപകടകാരിയാണ് എന്നതിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഒന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല. ഗവേഷണ ആവശ്യത്തിന് മതിയാകാത്തത്ര സാമ്പിളുകൾ ലഭിക്കാത്തതാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയുന്നതിനുള്ള ഒരു വിഘാതം. സംഭവിച്ച ജനിതകമാറ്റങ്ങളുടെ എണ്ണത്തിൽ മാത്രമാണ് ഇപ്പോൾ ആശങ്കയുള്ളത്. അതൊക്കെ രോഗവ്യാപനം തടയുന്നതിന് നിലവിലുള്ള പ്രവർത്തനങ്ങളെ എപ്രകാരം ബാധിക്കുമെന്നതിനെ കുറിച്ച് വ്യക്തത കൈവരിച്ചിട്ടില്ല.

ടാൻസാനിയയിൽ നിന്നുള്ള യാത്രക്കാരിൽ നിന്നാണ് ഇത് കണ്ടെത്തിയത് എന്നത് കൂടുതൽ ആശങ്കയുണർത്തുന്ന കാര്യമാണ്. കോവിഡ് രോഗികളുടെ വിവരങ്ങൾ ക്രമപ്രകാരം സൂക്ഷിക്കാത്ത ഒരു രാജ്യമാണ് ടാൻസാനിയ എന്നതാണ് ഇതിനു കാരണം. ഇത്രയധികം ജനിതകമാറ്റം സംഭവിച്ച വൈറസിനെ കണ്ടെത്തിയെങ്കിൽ, ഇതിനേക്കാൾ അധികം ജനിതകമാറ്റങ്ങൾ സംഭവിച്ച വൈറസും പലയിടങ്ങളിലായി ഉണ്ടാകാനിടയുണ്ട് എന്നാണ് ശാസ്ത്രലോകം അനുമാനിക്കുന്നത്.

മനുഷ്യന്റെ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ ആന്റിബോഡികൾ ഓരോന്നും നിശ്ചിത വൈറസുകൾക്ക് എതിരെ പ്രതിരോധ ശേഷിയുള്ളവയാണ്. ജനിതകമാറ്റം സംഭവിച്ച വൈറസുകളെ കണ്ടെത്താൻ ഒരുപക്ഷെ ഇവയ്ക്കായില്ലെന്നിരിക്കും. അത്തരം സാഹചര്യങ്ങളിൽ, ആന്റിബോഡികളെ കബളിപ്പിച്ച് വൈറസുകൾക്ക് മനുഷ്യകോശങ്ങളിൽ പ്രവേശിക്കാനാകും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ വാക്സിൻ തീർക്കുന്ന പ്രതിരോധത്തെ ഭാഗികമായെങ്കിലും ഇല്ലാതെയാക്കാൻ ഇവയ്ക്ക് കഴിയുമെന്നർത്ഥം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP