Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് വാക്സിൻ എടുത്താൽ അപൂർവ്വ കാൻസർ മാറുമോ? ബ്രിട്ടനിൽ ഒരു രോഗിയുടെ അത്യപൂർവ്വ കാൻസർ ചികിത്സിക്കും മുൻപ് അപ്രത്യക്ഷമായതിന്റെ പൊരുൾ തേടി ശാസ്ത്രലോകം

കോവിഡ് വാക്സിൻ എടുത്താൽ അപൂർവ്വ കാൻസർ മാറുമോ? ബ്രിട്ടനിൽ ഒരു രോഗിയുടെ അത്യപൂർവ്വ കാൻസർ ചികിത്സിക്കും മുൻപ് അപ്രത്യക്ഷമായതിന്റെ പൊരുൾ തേടി ശാസ്ത്രലോകം

മറുനാടൻ മലയാളി ബ്യൂറോ

കോൺവെല്ലിലെ ഒരു ആശുപത്രിയിൽ 61 കാരനായ ഒരു കാൻസർ രോഗിയെ പതിവ് പരിശോധനയ്ക്ക് വിധേയരാക്കിയ ഡോക്ടർമാർ ശരിക്കും മൂക്കത്ത് വിരൽവെച്ചു. ഏതാനും ആഴ്‌ച്ചകൾക്ക് മുൻപ് നടത്തിയ സ്‌കാനിംഗിൽ പോലും തെളിഞ്ഞുകണ്ടിരുന്ന ആ രോഗിയുടെ ശരീരത്തിലുണ്ടായിരുന്ന കാൻസർ മുഴകളെല്ലാം തന്നെ അപ്രത്യക്ഷമായിരിക്കുന്നു. ഇതുവരെ പേര് വെളിപ്പെടുത്താത്ത ഈ രോഗി കാൻസറിനുള്ള കീമോതെറാപ്പി ഇനിയും ആരംഭിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ബ്രിട്ടനിൽ പ്രതിവർഷം ഏകദേശം 2,100 പേരെ ബാധിക്കുന്നു എന്ന് കണക്കാക്കപ്പെടുന്ന ഹോഡ്കിൻ ലിംഫോമ എന്ന കാൻസറായിരുന്നു അയാൾക്ക് ഉണ്ടായിരുന്നത്.

ഇത്തരത്തിലുള്ള കാൻസർ ബാധിച്ചാൽ അത് ഉടനടി അപ്രത്യക്ഷമാകുന്നത് സംഭവിക്കാറുണ്ടെങ്കിലും വളരെ വിരളമാണ്. ലോകത്തിൽ തന്നെ ഏറിയാൽ ഒരു ഡസൻ പേരിൽ മാത്രമാണ് ഇത്തരത്തിലുള്ള അദ്ഭുതം സംഭവിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇയാളിൽ നിന്നും കാൻസർ അപ്രത്യക്ഷമായത് തികച്ചും ദുരൂഹമായി തുടരുന്നു. എന്നാൽ, ഇതിന് തികച്ചും അവിശ്വസനീയമെന്ന് തോന്നാവുന്ന ഒരു കാരണമാണ് ഇപ്പോൾ ചില വിദഗ്ദർ പറയുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആയതിനാൽ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

കോവിഡ് പോസിറ്റീവ് എന്ന് തെളിഞ്ഞതിനു പിന്നാലെ ഇയാളെ ന്യുമോണിയ ബാധിക്കുകയും വൈറസ് ബാധയാൽ ശ്വാസകോശത്തിൽ വീക്കം ഉണ്ടാവുകയും ചെയ്തു. ഓക്സിജൻ നൽകി 11 ദിവസത്തോളം ഇയാളെ ആശുപത്രിയിൽ കിടത്തുകയുണ്ടായി. എന്നാലും ഇയാൾ രോഗത്തിൽ നിന്നും പൂർണ്ണമായും മുക്തിനേടി. അതിനുശേഷം ഏതാനും ആഴ്‌ച്ചകൾ കഴിഞ്ഞാണ് ഇയാൾ കാൻസർ പരിശോധനയ്ക്കായി എത്തിയതും കാൻസർ പൂർണ്ണമായും അപ്രത്യ്ക്ഷമായതായി കണ്ടെത്തിയതും.

ഇപ്പോൾ ഡോക്ടർമാർ എത്തിച്ചേർന്നിരിക്കുന്ന അനുമാനം കോവിഡ് ഇയാളുടെ വൈറസിനെതിരെയുള്ള പ്രതിരോധ ശേഷി മാത്രമല്ല, മറിച്ച് അർബുധം ബാധിച്ച കോശങ്ങൾക്കെതിരെയുള്ള പ്രതിരോധ ശേഷിയും വർദ്ധിപ്പിച്ച് രോഗവിമുക്തമാക്കി എന്നാണ്. കാൻസറിനെതിരെയുള്ള ഒരു പ്രതിരോധം ഉദ്പാദിപ്പിക്കപ്പെടുവാൻ കോവിഡ് കാരണമായി എന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്ന് കാൻസർ ചികിത്സിക്കുന്ന ഡോക്ടർമാരിൽ ഒരാളായ ഡോ. സാറാ ചല്ലോനർ പറയുന്നു. കൊറോണയെ തുരത്താനായി, വൈറസിനെ തുരത്താനുള്ള ടി കോശങ്ങൾ ധാരാളമായി ഉദ്പാദിപ്പിക്കപ്പെടുകയും അവ വൈറസിനൊപ്പം കാൻസർ കോശങ്ങളേയും തിരുത്തി എന്നുമാണ് അവർ പറയുന്നത്.

ശ്വേത രക്ത കോശങ്ങൾ ക്രമാതീതമായി വളരുന്നതുകൊണ്ടുണ്ടാകുന്ന ഒരു തരം അർബുദമാണ് ഹോഡ്കിൻ ലിംഫോമ. ഇവ ഉദ്പാദിപ്പിക്കപ്പെടുന്ന അസ്ഥി മജ്ജയിൽ നിന്നും പുറത്തുവന്ന് ഇവ ലിംഫ്നോഡുകളിൽ അടിഞ്ഞുകൂടുന്നു. ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യുകയും, കോശങ്ങളിലേക്ക് പോഷകദ്രവ്യങ്ങൾ എത്തിക്കുകയും ചെയ്യുന്ന ലിംഫ് എന്നൊരു ദ്രവം ഉദ്പാദിപ്പിക്കുന്നത് ലിംഫ്നോഡുകളാണ്. ഇവയിൽ അർബുദം വന്നാൽ ആദ്യലക്ഷണം കഴുത്ത്, കക്ഷം തുടങ്ങിയ ഇടങ്ങളിലുള്ള ലിംഫ്നോഡുകൾ വീർക്കുക എന്നതാണ്.

സാധാരണയായി ഇത് കിമറ്റോഗ്രാഫി കൊണ്ട് മാറ്റാവുന്നതാണ്. ചികിത്സ കഴിഞ്ഞ് അഞ്ചുവർഷം കഴിഞ്ഞും ജീവിച്ചിരിക്കുന്ന നിരവധി പേരുണ്ട്. എന്നാൽ ഈ രോഗിക്ക് ചികിത്സ ആരംഭിക്കുന്നതിനു മുൻപ് തന്നെ രോഗം ഭേദമാവുകയായിരുന്നു. എന്നാൽ, കൊറോണയാണ് ഇതിനു കാരണമെന്ന് ഇനിയും സംശയരഹിതമായി തെളിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ കോവിഡിനെ കാൻസറിനെതിരെയുള്ള ഒരു ചികിത്സയായി കണ്ട് മനഃപൂർവ്വം കോവിഡ് ബാധയുണ്ടാകാൻ ശ്രമിക്കരുതെന്നും ഈ ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

ഇതിനു മുൻപ് ബ്രിട്ടനിൽ സാധാരണമായ തരം രക്താർബുധം ബാധിച്ച ഒരു 20 കാരൻ ചികിത്സ ലഭിക്കാതെ തന്നെ സുഖപ്പെട്ടതായി ഒരുറിപ്പോർട്ട് മെഡിക്കൽ ജേർണലായ ആക്ട ബയോമെഡിക്കയിൽ വന്നിരുന്നു. അതുപോലെ കീമോതെറാപ്പിയും റേഡിയോ തെറാപ്പിയും ഫലം കാണാതിരുന്ന ഒരു കാൻസർ രോഗി കഴിഞ്ഞവർഷം ഗുരുതരമായി കോവിഡ് ബാധിച്ച് ആശുപത്രിയിലായി.

ചികിത്സയ്ക്ക് ശേഷം കോവിഡ് ഭേദമായതിനോടൊപ്പം കാൻസറും ഭേദമായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇറ്റലിയിലെ മിലാനിലുള്ള ഹ്യുമാനിറ്റീസ് റിസർച്ച് ഹോസ്പിറ്റലിലായിരുന്നു ഈ സംഭവം ഉണ്ടായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP