Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വുഹാൻ ലാബിലെ മൂന്ന് ശാസ്ത്രജ്ഞന്മാർ നവംബറിലേ രോഗബാധിതരായിരുന്നു; ലാബിൽ നിന്നും ചോർന്നതാണ് എന്നതിന് ആധികാരിക തെളിവുകൾ ലഭ്യമല്ലെങ്കിലും മറ്റൊരു സാധ്യതയില്ല; കൊറോണയുടെ ഉദ്ഭവം കണ്ടെത്താൻ ഇറങ്ങിയവരുടെ അന്തിമ നിഗമനം

വുഹാൻ ലാബിലെ മൂന്ന് ശാസ്ത്രജ്ഞന്മാർ നവംബറിലേ രോഗബാധിതരായിരുന്നു; ലാബിൽ നിന്നും ചോർന്നതാണ് എന്നതിന് ആധികാരിക തെളിവുകൾ ലഭ്യമല്ലെങ്കിലും മറ്റൊരു സാധ്യതയില്ല; കൊറോണയുടെ ഉദ്ഭവം കണ്ടെത്താൻ ഇറങ്ങിയവരുടെ അന്തിമ നിഗമനം

മറുനാടൻ മലയാളി ബ്യൂറോ

കോവിഡ് വ്യാപനം ചൈനീസ് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് ആറാഴ്‌ച്ചകൾക്ക് മുൻപ് തന്നെ വുഹാനിലെ വൈറോളജി ലാബിലെ മൂന്ന് ശാസ്ത്രജ്ഞന്മാർ കോവിഡിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതായി കോവിഡിന്റെ ഉദ്ഭവം കണ്ടെത്താനുള്ള അന്വേഷണവുമായി മുന്നോട്ട് പോകുന്ന അമേരിക്കൻ സംഘം വെളിപ്പെടുത്തുന്നു. 2019- നവംബർ അവസാന വാരം തന്നെ മൂന്ന് ശാസ്ത്രജ്ഞർക്ക് കോവിഡ് ബാധിച്ചിരുന്നതായി സംഘത്തലവൻ ഡേവിഡ് ആഷെർ ചൂണ്ടിക്കാട്ടി. മഹാവ്യാധിയുടെ ആരംഭം ഈ ലാബിൽ നിന്നുതന്നെയായിരുന്നു എന്ന് അനുമാനിക്കുവാൻ ഇതുതന്നെ നല്ലൊരു കാരണമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

അവർക്കുണ്ടായത് ശ്വാസകോശ സംബന്ധമായ ചില അസ്വസ്ഥകളായിരുന്നു, കോവിഡിനോട് സമാനമായത്. അത് കോവിഡ് ആയിരുന്നെന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ലെങ്കിലും, ഉറപ്പായിട്ടും അത് കോവിഡിനോട് സമാനമായ ഒരു രോഗാവസ്ഥയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഈ രോഗം ബാധിച്ചവരിൽ ഒരാളുടെ ഭാര്യ, പിന്നീട് അതേമാസം തന്നെ മരണമടഞ്ഞതായി ചില വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നും അറിവു ലഭിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത് രോഗം മനുഷ്യരിൽ നിന്നും മനുഷ്യനിലേക്ക് പകർന്നതിനുള്ള തെളിവാണ്. എന്നിട്ടും തൊട്ടടുത്തവർഷം ജനുവരി പകുതി കഴിഞ്ഞതിനുശേഷം മാത്രമാണ് ചൈനീസ് സർക്കാർ ഈ രോഗവിവരം ലോകാരോഗ്യ സംഘടനയെ അറിയിക്കുന്നത്. അപ്പോഴേക്കും ചൈനയിൽ വ്യാപിച്ച വൈറസുകൾ ലോകത്തിന്റെ പല ഭാഗത്തേക്കും എത്താനും തുടങ്ങി. 2019 ഡിസംബറിൽ തന്നെ, മഹാവ്യാധി പടർന്നുപിടിക്കുന്നതായി ചൈനയ്ക്ക് വിവരമുണ്ടായിരുന്നു.

കൊറോണ വൈറസിനെ കുറിച്ച് അനേകം പഠനങ്ങൾ നടത്തിയിട്ടുള്ള ചൈനീസ് ശാസ്ത്രജ്ഞർക്ക് ഇത് വെറും ഒരു സാധാരണ ഫ്ളൂ അല്ലെന്ന് അറിയുമായിരിന്നിരിക്കും. അവർ അത് സർക്കാരിനെ അറിയിച്ചിട്ടുമുണ്ടാകാം. ഈ സത്യം ആദ്യമേ തുറന്നു പറഞ്ഞിരിക്കുന്നെങ്കിൽ ഒരുപക്ഷെ ലോകത്ത് ലക്ഷക്കണക്കിന് ആളുകൾ മരണമടയുകയില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടികളുടെ ഭരണകാലങ്ങളിൽ പ്രംശസനീയമായ പ്രവർത്തനം കാഴ്‌ച്ചവെച്ചിട്ടുള്ള ഡേവിഡ് ആഷെർ നേരത്തെ ഇറാൻ, ഉത്തര കൊറിയ, പാക്കിസ്ഥാൻ എന്നിവിടങ്ങളിലെ ജൈവ-രാസ-ആണവ ആയുധങ്ങളെകുറിച്ചും അതുപോലെ ഇസ്ലാമിക സ്റ്റേറ്റിന് ധനസഹായം നൽകുന്ന മയക്കുമരുന്ന് കാർട്ടലുകളെ കുറിച്ചും അന്വേഷണങ്ങൾ നടത്തിയിട്ടുണ്ട്.

അത്യന്തം അപകടകാരികളായ, കൊറോണ പോലുള്ള വൈറസുകളെ ഉപയോഗിച്ച് സർവ്വനാശകാരികളായ പരീക്ഷണങ്ങളായിരുന്നു വുഹാനി നടത്തിയിരുന്നത്. നിരവധി മനുഷ്യ നിർമ്മിത വൈറസുകളും ഇവിടെയുണ്ട്. ഇവിടെനിന്നും ചോർന്നതാണ് കൊറോണവൈറസ് എന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ലെങ്കിലും, യുക്തിസഹമായി ചിന്തിച്ചാൽ അതല്ലാതെ മറ്റൊരു വഴിയില്ല എന്നും അദ്ദേഹം പറയുന്നു. ഇത് സ്വാഭാവികമായ ഒരു ചോർച്ചയാകാം. എന്നാൽ, ഇത്തരത്തിലുള്ള, മനുഷ്യകുലത്തിന്റെ നിലനിൽപിനു വരെ അപകടകരമായ പരീക്ഷണങ്ങൾ നടത്തുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട കാലം കഴിഞ്ഞിരിക്കുന്നു.

അമേരിക്കയിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ ആയിരുന്ന പ്രസിദ്ധ വൈറോളജിസ്റ്റ് ഡോ. റോബർട്ട് റെഡ്ഫീൽഡ് തയ്യാറാക്കിയ, ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന ഒരു ഡോക്യൂമെന്ററിയും ഇതുതന്നെയാണ് പറയുന്നത്. വൈറോളജി ലാബുകളിൽ ജോലി ചെയ്യുന്നവരെ, അബദ്ധത്തിൽ വൈറസ് ബാധിക്കുന്നത് ഒരു പുതിയകാര്യമല്ലെന്ന് പറഞ്ഞ അദ്ദേഹം, വുഹാനിൽ നിന്നും രക്ഷപ്പെട്ടെത്തിയതാണ് കൊറോണ എന്നു തന്നെയാണ് പറയുന്നത്.

വുഹാൻ ലാബിൽ ജോലിചെയ്തിരുന്ന ചില ശസ്ത്രജ്ഞർക്ക് 2019-ൽ രോഗം ബാധിച്ചിരുന്ന കാര്യം ചൈനീസ് അധികൃതർ സമ്മതിച്ചിരുന്നതായി കോവിഡിനെ കുറിച്ച് അന്വേഷിക്കുവാൻ ലോകാരോഗ്യ സംഘടന നിയമിച്ച സംഘത്തിലെ അംഗമായിരുന്ന ഡച്ച് വൈറോളജിസ്റ്റ് മാരിയോൺ കൂപ്മാൻ പറയുന്നു. എന്നാൽ, ഇത് തികച്ചും സാധാരണമായ ഒരു ഫ്ളൂ മാത്രമായിരുന്നെന്നും ചൈനീസ് വക്താവ് അറിയിച്ചതായി അവർ പറഞ്ഞു. മാത്രമല്ല, പിന്നീട് നടത്തിയ പരിശോധനയിൽ അവർ കോവിഡ് നെഗറ്റീവ് ആവുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP