Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സാങ്കൽപിക നിറങ്ങളെ തലച്ചോർ എങ്ങനെ ഗ്രഹിക്കുന്നു എന്നറിയാൻ ഒപ്റ്റിക്കൽ ഇല്ല്യുഷൻ സാങ്കേതികവിദ്യ; നേത്ര ചികിത്സയിൽ വിപ്ലവം തന്നെ സൃഷ്ടിച്ചേക്കാവുന്ന ഒരു കാൽവയ്പ്; 25,000 ഡോളറിന്റെ സാമുവേലി ഫൗണ്ടേഷൻ അവാർഡ് ലഭിച്ചത് ഈ കണ്ടുപിടുത്തത്തിന്; 12 കാരിയായ ഇന്ത്യൻ പെൺകുട്ടിയുടെ അപൂർവ്വ നേട്ടത്തിന്റെ കഥ

സാങ്കൽപിക നിറങ്ങളെ തലച്ചോർ എങ്ങനെ ഗ്രഹിക്കുന്നു എന്നറിയാൻ ഒപ്റ്റിക്കൽ ഇല്ല്യുഷൻ സാങ്കേതികവിദ്യ; നേത്ര ചികിത്സയിൽ വിപ്ലവം തന്നെ സൃഷ്ടിച്ചേക്കാവുന്ന ഒരു കാൽവയ്പ്; 25,000 ഡോളറിന്റെ സാമുവേലി ഫൗണ്ടേഷൻ അവാർഡ് ലഭിച്ചത് ഈ കണ്ടുപിടുത്തത്തിന്; 12 കാരിയായ ഇന്ത്യൻ പെൺകുട്ടിയുടെ അപൂർവ്വ നേട്ടത്തിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കുട്ടികളിലെ ശാസ്ത്ര കൗതുകം തൊട്ടുണർത്താനും അതുവഴി, അവരുടെ ഭാവനയെ ശാസ്ത്രലോകത്തിന്റെ അതിരുകൾ താണ്ടി പറക്കുവാൻ സഹായിക്കുവാനും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് സ്‌കൂളുകളിൽ നടത്തുന്ന ശാസ്ത്ര മേളകൾ, എന്നാൽ പലയിടത്തും നാം കാണാറുള്ളത് സ്ഥിരമായ ചില പ്രൊജക്ടുകൾ തന്നെയായിരിക്കും. ഉരുളക്കിഴങ്ങിൽ നിന്നും വൈദ്യൂതി ഉദ്പാദിപ്പിക്കന്നതുപോലുള്ള കാര്യങ്ങൾ കണ്ടു മടുത്തവയാണ്,. എന്നാൽ, അത്തരം സ്ഥിരം ശാസ്ത്രാദ്ഭുതങ്ങളിൽ നിന്നും മാറിച്ചിന്തിച്ചിരിക്കുകയാണ് ഒരു ഇന്ത്യൻ പെൺകുട്ടി.

സൊസൈറ്റി ഫോർ സയൻസ് ആൻഡ് പബ്ലിക് ബ്രോഡ്കോം മാസ്റ്റേഴ്സ് ഈ വർഷം സംഘടിപ്പിച്ചമേളയിൽ ചപ്പക്വയിൽ നിന്നുള്ള ഇഷാന കുമാർ എന്ന 12 വയസ്സുകാരി സമർപ്പിച്ച പ്രൊജക്ടാണ് തികഞ്ഞ വ്യത്യസ്തത കൊണ്ട് ശ്രദ്ധ നേടിയത്. സാങ്കല്പിക നിറങ്ങളെ തിരിച്ചറിയുന്നതിൽ റെറ്റിനൽ ഫാറ്റിംഗിന്റെ പങ്ക് എന്ന ഈ പ്രൊജക്ട് ഈ പെൺകുട്ടിക്ക് നേടിക്കൊടുത്തത് 25,000 ഡോളറിന്റെ സാമുവേലി ഫൗണ്ടേഷൻ പ്രൈസാണ്.

റെറ്റിനയിൽ ഉണ്ടാകുന്ന ബലക്ഷയം സാങ്കല്പിക നിറങ്ങളെ കുറിച്ചുള്ള നമ്മുടെ ധാരണയെ മാറ്റിമറിക്കുന്നുവോ എന്നതായിരുന്നു ഈ പ്രൊജക്ടിൽ കൂടി ഇഷാന അന്വേഷിച്ചത്. തിരിയുന്ന കറുപ്പും വെളുപ്പും നിറമുള്ള, ബെൻഹാം ഡിസ്‌ക് എന്ന ഡിസ്‌കിൽ നിന്നും കണപ്പെടുന്ന മായാ നിറങ്ങളേയാണ് സാങ്കല്പിക നിറങ്ങൾ എന്ന് പറയുന്നത്.

അമേരിക്കയിലെ 42 സംസ്ഥാനങ്ങളിൽ നിന്നാഹ്യി 3,476 പ്രൊജക്ടുകളാണ് ഇത്തവണ മേളയിൽ എത്തിയത്. അതിൽ നിന്നും ഫൈനൽ മത്സരത്തിലേക്ക് തെരഞ്ഞെടുത്തത് 30 പ്രൊജക്ടുകളേയായിരുന്നു. അതിൽ നിന്നാണ് ഇഷാനയുടെ പ്രൊജക്ട് സമ്മാനത്തിനായി തെരഞ്ഞെടുത്തത്. തലച്ചോറിൽ സൃഷ്ടിക്കപ്പെടുന്ന വിഭ്രാന്തിയെ കുറിച്ച് അന്വേഷിക്കാൻ തനിക്കെന്നും താത്പര്യമായിരുന്നു എന്നാണ് ഇതിനെ കുറിച്ച് ഇഷാന പറയുന്നത്. ചിലതെല്ലാം യാഥാർത്ഥ്യമല്ല എന്ന് നമുക്ക് അറിയാം, എന്നാലും അവ യാഥാർത്ഥ്യമെന്ന് വിശ്വസിക്കാൻ നമ്മൾ ഇഷ്ടപ്പെടുന്നു.

ഈ പ്രൊജക്ടിൽ, വ്യക്തികൾ ബെൻഹാംസ് ഡിസ്‌കിലേക്ക് അല്പ സമയം സൂക്ഷിച്ചു നോക്കിയശേഷം ചുവപ്പ്, നീല, അല്ലെങ്കിൽ പച്ച നിറമുള്ള പ്രകാശത്തിലേക്ക് അല്പനേരം നോക്കുന്നു. പിന്നീട് വീണ്ടും ബെൻഹാംസ് ഡിസ്‌കിലേക്ക് നോക്കുന്നു. പ്രകാശ രശ്മിയിലേക്ക് നോക്കിയതിനാൽ റെറ്റിനയ്ക്കുണ്ടാകുന്ന അവശതമൂലം, കാണുന്ന സാങ്കൽപിക വർണ്ണങ്ങളിൽ വ്യത്യാസമുണ്ടോ എന്നാണ് പരിശോധിക്കുന്നത്. നേത്രരോഗങ്ങളെ കുറിച്ചുള്ള പഠനത്തിൽ ഇഷാനയുടെ ഈ പുതിയ പ്രൊജക്ടിന് അതീവ പ്രാധാന്യമുള്ള പങ്കുണ്ടെന്നാണ് പൊതുവേ വിലയിരുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP