Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

കോവിഡ് വരുമ്പോഴും പോകുമ്പോഴും പലർക്കും പല രീതികൾ; തലവേദനയും ഉറക്കമില്ലായ്മയും അടക്കം സഹിക്കാനാവാത്ത ദുരിതങ്ങൾ പേറി സാധാരണക്കാർ; മാസങ്ങളോളം നീളുന്ന തുടർ രോഗങ്ങളും വരുമെന്ന് പഠന റിപ്പോർട്ട്; ലോക ജനസംഖ്യയുടെ പത്ത് ശതമാനത്തെയെങ്കിലും പിടികൂടാതെ കോവിഡിനു മടക്കമില്ലെന്ന് ലോകാരോഗ്യ സംഘടനയും

കോവിഡ് വരുമ്പോഴും പോകുമ്പോഴും പലർക്കും പല രീതികൾ; തലവേദനയും ഉറക്കമില്ലായ്മയും അടക്കം സഹിക്കാനാവാത്ത ദുരിതങ്ങൾ പേറി സാധാരണക്കാർ; മാസങ്ങളോളം നീളുന്ന തുടർ രോഗങ്ങളും വരുമെന്ന് പഠന റിപ്പോർട്ട്; ലോക ജനസംഖ്യയുടെ പത്ത് ശതമാനത്തെയെങ്കിലും പിടികൂടാതെ കോവിഡിനു മടക്കമില്ലെന്ന് ലോകാരോഗ്യ സംഘടനയും

മറുനാടൻ മലയാളി ബ്യൂറോ

റ്റ് രോഗങ്ങളേപ്പോലെയല്ല, അതീവ സങ്കീർണ്ണമായ ഒന്നാണ് കോവിഡ് 19. ഒരിക്കൽ ചികിത്സിച്ച് നെഗറ്റീവ് ആയാൽ പൂർണ്ണമായ രോഗമുക്തി കൈവരണം എന്നില്ല, ദീർഘനാളത്തേയ്ക്ക് പിന്നെയും പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായേക്കാം. കോവിഡിന്റെ ഈ ദീർഘകാല സ്വാധീനം എൻ എച്ച് എസ് അംഗീകരിക്കുകയും, ഇത്തരമൊരു അവസ്ഥ എങ്ങനെ ചികിത്സിക്കണം എന്നതിനെ കുറിച്ച് ഡോക്ടർമാർക്കുള്ള ഒരു മാർഗനിർദ്ദേശം പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് ഭേദമായതിനു ശേഷവും, ഇത്തരത്തിൽ ദീർഘകാലയളവിൽ വിവിധ ആരോഗ്യപ്രശ്നങ്ങളാല വലയുന്ന 60,000 ത്തോളം ആളുകൾ ബ്രിട്ടനിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

ശ്വാസതടസ്സം, ക്ഷീണം, ശക്തിക്കുറവ് എന്നിവ മുതൽ ഹൃദയം, കരൾ, വൃക്കകൾ, തലച്ചോറ് തുടങ്ങിയ സുപ്രധാന ഭാഗങ്ങളെ വരെ കോവിഡ് 19 ദീർഘകാലത്തേക്ക് ബാധിച്ചേക്കാം. തികച്ചും വ്യത്യസ്തമായ ലക്ഷണങ്ങളും, തികച്ചും വ്യത്യസ്തമായ രോഗാവസ്ഥയുമുള്ളതിനാൽ, ഇത്തരം പ്രശ്നങ്ങൾക്ക് ഫലവത്തായ ചികിത്സ നിർണ്ണയിക്കാൻ പലപ്പോഴും ഡോക്ടർമാർക്ക് കഴിയുന്നില്ല. ഇത്തരത്തിലുള്ള ദീർഘകാല കോവിഡുമൂലം ദുരിതമനുഭവിക്കുന്നവരുടെ ചികിത്സയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കാൻ എൻ എച്ച് എസ് നിരീക്ഷകരായ നാഷണൽ ഇൻസ്റ്റിറ്റിയുട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ എക്സെലെൻസും എൻ എച്ച് എസിനോടൊപ്പം പ്രവർത്തിക്കുന്നുണ്ട്.

ഇത്തരം രോഗമുള്ളവർ പ്രകടിപ്പിക്കുന്നത് വളരെ വ്യത്യസ്തങ്ങളായ ലക്ഷണങ്ങളായതിനാൽ, ഈ രോഗവസ്ഥയെ എങ്ങനെ കണ്ടുപിടിക്കാൻ ആകുമെന്നോ, എങ്ങനെ ചികിത്സിക്കാനാവുമെന്നോ ഉള്ള കാര്യത്തിൽ വ്യക്തതയില്ലെങ്കിലും ഇത്തരം രോഗങ്ങൾ ഇനി മുതൽ എൻ എച്ച് എസ് രേഖകളിൽ എഴുതപ്പെടുകയും ഇതിനായുള്ള ചികിത്സയും മറ്റും ഡോക്ടർമാർ നിർവ്വഹിക്കുകയും ചെയ്യും. രോഗം ഭേദമായതിനു ശേഷവും ഇത്തരത്തിൽ ഒരു രോഗാവസ്ഥ വരുവാനുള്ള കാരണവും വ്യക്തമല്ല. മാത്രമല്ല, ജോലിചെയ്യാൻ കഴിയുന്ന പ്രായപരിധിയിലുള്ള സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നതും.

ഇത്തരത്തിലുള്ള ദീർഘകാല കോവിഡായിരിക്കും, യഥാർത്ഥത്തിൽ, ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കോവിഡ് മരണങ്ങളേക്കാൾ കൂടുതലായി ദുരിതം വിതറാൻ പോകുന്നത് എന്ന മുന്നറിയിപ്പ് വന്നതിന് തൊട്ടുപിന്നാലെയാണ് ഈ നടപടികൾ വരുന്നത്. അതേസമയം, കൊറോണയെ തുരത്താൻ ഉടനെയൊന്നും ആകിലെന്ന് സൂചിപ്പിച്ചുകൊണ്ട് ലോകാരോഗ്യ സംഘടനയും രംഗത്തെത്തി. ലോക ജനസംഖ്യയിലെ 10 ശതമാനം പേരേയെങ്കിലും ഈ മഹാമാരി പിടികൂടിയിട്ടുണ്ടെന്നാണ് സംഘടനയുടെ എമർജൻസി വിഭാഗം തലവൻ ഡോ. മൈക്കൽ റിയാൻ പറയുന്നത്. വ്യത്യസ്ത രാജ്യങ്ങളിൽ ഇത് വ്യത്യസ്ത അളവിലായിരിക്കും ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ ലോക ജനസംഖ്യ കണക്ക് പ്രകാരം ഇതുവരെ 760 മില്ല്യൺ ജനങ്ങൾക്ക് കോവിഡ് ബാധിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. രോഗികളിൽ 0.14 ശതമാനം പേർ മരണപ്പെടുമെന്നും അദ്ദേഹം പറയുന്നു. അതായത്, കാലാകാലങ്ങളിലായി എത്തുന്ന ഫ്ളൂവിനേക്കാൾ ഒരല്പം കൂടുതൽ പ്രഹരശേഷി കോവിഡിനുണ്ടെന്നർത്ഥം. അതേസമയം, ലോകമാകമാനമായി ഇതുവരെ 35 മില്ല്യൺ ആളുകൾക്ക് മാത്രമാണ് ഔദ്യോഗികമായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കൊറോണയുടെ ആദ്യവരവിൽ, പല രാജ്യങ്ങളിലും മതിയായ പരിശോധനാ സംവിധാനങ്ങൾ ഇല്ലാതെ പോയതാവാം ഇതിനു കാരണം.

760 ബില്ല്യൺ ജനങ്ങൾക്ക് കോവിഡ് ബാധിച്ചെന്നു കേൾക്കുമ്പോൾ ഇത് വലിയൊരു സംഖ്യയാണെന്ന് തോന്നുമെങ്കിലും ഇതുകൊണ്ട് ഹേർഡ് ഇമ്മ്യുണിറ്റി കൈവരിക്കില്ലെന്നാണ് ഡോ. റിയാൻ വ്യക്തമാക്കുന്നത്. സെപ്റ്റംബറിലെ കണക്കനുസരിച്ച്, ലോകത്ത് ഓരോ 16 സെക്കന്റിലും ഒരാൾ വീതം കോവിഡ് മൂലം മരണമടയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മൊത്തം കോവിഡ് മരണങ്ങളിൽ 45 ശതമാനവും നടന്നത് അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ മൂന്നു രാജ്യങ്ങളിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP