Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

മുലപ്പാലിനെ കൊറോണയ്ക്ക് മഹാഭയം; കുഞ്ഞുങ്ങൾ സുരക്ഷിതരാവുന്നത് മുലപ്പാൽകഴിക്കുന്നതുകൊണ്ട്; മുലപ്പാൽ കുടിച്ചാൽ കോവിഡ് പ്രതിരോധം ഉറപ്പെന്ന് ശാസ്ത്രജ്ഞർ

മുലപ്പാലിനെ കൊറോണയ്ക്ക് മഹാഭയം; കുഞ്ഞുങ്ങൾ സുരക്ഷിതരാവുന്നത് മുലപ്പാൽകഴിക്കുന്നതുകൊണ്ട്; മുലപ്പാൽ കുടിച്ചാൽ കോവിഡ് പ്രതിരോധം ഉറപ്പെന്ന് ശാസ്ത്രജ്ഞർ

മറുനാടൻ ഡെസ്‌ക്‌

കൊറോണയെന്ന മഹാവ്യാധിയെ തടയാൻ ലോകമെമ്പടുമുള്ള ശസ്ത്രജ്ഞർ രാവും പകലും അദ്ധ്വാനിക്കുമ്പോൾ ചൈനയിൽ നിന്നൊരു സന്തോഷവാർത്ത. കുഞ്ഞുങ്ങളെ കോവിഡ് ബാധയിൽ നിന്നും രക്ഷിക്കുവൻ മുലപ്പാലിന് കെൽപുണ്ടെന്നാണ് ചൈനയിലെ ഒരു കൂട്ടം ഗവേഷകർ പറയുന്നത്. ഈ രോഗകാരിയെ തടയുവാനും, കോശങ്ങളിലെത്തി പെറ്റുപെരുകാതിരിക്കാനും മുലപ്പാൽ സഹായിക്കുന്നു എന്നാണ് ഇവർ കണ്ടെത്തിയത്. കുട്ടികളിൽ ഈ വൈറസിനെ ചെറുക്കാനുള്ള ആന്റിബോഡികൾ ഇല്ലെങ്കിൽ പോലും മുലപ്പാലിന് പ്രതിരോധം സാധ്യമാകുമത്രെ!

ആട്, പശു തുടങ്ങിയ മറ്റു മൃഗങ്ങളുടെ പാലിനേക്കാൾ ഈ പ്രതിരോധ ശക്തി കൂടുതലുള്ളത് മനുഷ്യ മുലപ്പാലിനാണെന്നും തെളിഞ്ഞു. കോവിഡ്-19 ബാധിതരായ അമ്മമാരെ മുലയൂട്ടൽ തുടർന്നുകൊണ്ടുപോകാൻ പ്രേരിപ്പിക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തെ സാധൂകരിക്കുന്നതാണ് ബെയ്ജിങ് യൂണിവേഴ്സിറ്റി ഓഫ് കെമിക്കൽടെക്നോളജിയിലെ ഗവേഷകരുടെ ഈ കണ്ടുപിടുത്തം. ഇനിയും മറ്റൊരു വിഭാഗം ശാസ്ത്രജ്ഞന്മാർ വിശകലനം ചെയ്തിട്ടില്ലാത്ത ഈ റിപ്പോർട്ടിന് അടിസ്ഥാനമായ പരീക്ഷണം നടത്തിയത് മനുഷ്യന്റെ ശ്വാസകൊശത്തിലും ഗട്ട് കോശത്തിലും സാർസ്-കോവ്-2 വൈർഫസിന് പ്ര്ഫവേശിക്കുവാൻ അവസരമുണ്ടാക്കിക്കൊണ്ടാണ്.

അതിനു ശേഷം, ഈ മഹാവ്യാധി തുടങ്ങുന്നതിന് വളരെ മുൻപ് തന്നെ, 2017-ൽ ശേഖരിച്ചു വച്ചിരുന്ന മുലപ്പാലിന് ഈ വൈറസ് ബാധിത കോശങ്ങളിൽ എന്ത് സ്വാധീനം ചെലുത്താൻ കഴിയുമെന്നത് അവർ പരിശോധിച്ചു. ആരോഗ്യമുള്ള കോശങ്ങൾ മുലപ്പാലുമായി കലർത്തിയതിനു ശേഷം പാൽ പൂർണ്ണമായും അവയിൽ നിന്നും നീക്കം ചെയ്തു. പിന്നീട് ഈ കോശങ്ങളിലും വൈറസുകൾക്ക് പ്രവേശിക്കുവാനുള്ള അവസരമൊരുക്കി. ഈ കോശങ്ങളിൽ പ്രവേശിക്കുവാൻ വൈറസിനായില്ല. എങ്ങനെയോ ഇതിൽ പ്രവേശിച്ച ചില വൈറസുകൾ തന്നെ പെറ്റുപെരുകാൻ കഴിവില്ലാതായിത്തീർന്നു.

ഇത് തെളിയിക്കുന്നത് നോറോ വൈറസ്, ബാക്ടീരിയ പോലെയുള്ള മറ്റ് രോഗകാരികളെ തടയുന്നതുപോലെ മുലപ്പാലിന് കൊറോണ വൈറസിനേയും തടയുവാനുള്ള കഴിവുണ്ടെന്നാണ്. നേരത്തേ മറ്റൊരു പഠനത്തിൽ മുലപ്പാലിന് മൃഗങ്ങളുടെ വൃക്കയിൽ കൊറോണ വൈറസ്പ്രവേശിക്കുന്നത് തടയുവാനുള്ള കഴിവുണ്ടെന്ന് ഇതേ ശാസ്ത്രജ്ഞർ തെളിയിച്ചിരുന്നു. ലാക്ടോഫെറിൻ പോലുള്ള പ്രോട്ടീനുകളേക്കാൾ അധികമായി വേ പ്രോട്ടീനാണ് ഇവിടെ വൈറസിനെ നിർവീര്യമാക്കുന്നത് എന്നാണ് ഇവർ പറയുന്നത്.

മറ്റു മൃഗങ്ങളുടെ പാൽ ഉപയോഗിച്ച് പരീക്ഷണം നടത്തിയപ്പോഴും ഇത്തരത്തിൽ വൈറസിനെ ചെറുക്കാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, മൃഗങ്ങളുടെ പാൽ വൈറസിനെ ചെറുക്കുന്നതിൽ 70 ശതമാനം വിജയിച്ചപ്പോൾ മനുഷ്യ മുലപ്പാൽ ഇക്കാര്യത്തിൽ 100 ശതമാനം വിജയമായിരുന്നു എന്നാണ്ഈ പരീക്ഷണം നടത്തിയ ഗവേഷകർ പറയുന്നത്.

അതേസമയം മുലപ്പാൽ കുട്ടികളിലെ കോറോണ വ്യാപനത്തെ തടയുമോ എന്നതിനെ കുറിച്ച് വാഷിങ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി നടത്തിയ പരിമിതമായ പരീക്ഷണത്തിൽ സമ്മിശ്ര ഫലമാണ് ലഭിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP