Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഇനി കോവിഡ് വന്നാലും ഒന്നും പേടിക്കാനില്ല; ശരീരത്തിൽ കയറിക്കൂടുന്ന വൈറസുകളുടെ എണ്ണം കുത്തനെ താഴുന്നു; കൊറോണയുടെ ശക്തി കുറഞ്ഞതോടെ ഇനി ഏറെ വൈകാതെ ഇതൊരു വൈറൽ പനി മാത്രമായി മാറിയേക്കാം

ഇനി കോവിഡ് വന്നാലും ഒന്നും പേടിക്കാനില്ല; ശരീരത്തിൽ കയറിക്കൂടുന്ന വൈറസുകളുടെ എണ്ണം കുത്തനെ താഴുന്നു; കൊറോണയുടെ ശക്തി കുറഞ്ഞതോടെ ഇനി ഏറെ വൈകാതെ ഇതൊരു വൈറൽ പനി മാത്രമായി മാറിയേക്കാം

മറുനാടൻ ഡെസ്‌ക്‌

നുഷ്യനെ മുൾമുനയിൽ നിർത്തിയ കൊറോണയുടെ ശക്തി കുറഞ്ഞു വരികയാണോ ? അങ്ങനെയാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. മനുഷ്യ ശരീരത്തിൽ കയറിക്കൂടുന്ന വൈറസുകളുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടുണ്ട് എന്നാണ് ഏറ്റവും പുതിയ പഠന റിപ്പോർട്ടുകൾ പറയുന്നത്.

ഏപ്രിൽ മാസത്തിൽ ആശുപത്രിയിൽ ചികിത്സതേടിയെത്തിയ രോഗികളുടെ മൂക്കിൽ നിന്നുള്ള സ്രവ പരിശോധനയിൽ 25% പേരിൽ വളരെ കുറഞ്ഞ അളവിലുള്ള വൈറസ് സാന്നിദ്ധ്യം മാത്രമേ കാണാനായുള്ളു.

എന്നാൽ, അഞ്ച് ആഴ്‌ച്ചകൾക്ക് ശേഷം പരിശോധിച്ചപ്പോൾ 75% രോഗികളിൽ വളരെ കുറവ് വൈറസുകൾ മാത്രമേയുള്ളു എന്ന് തെളിഞ്ഞു. അതായത്,180 ശതമാനത്തിന്റെ വർദ്ധനവ്. ഇത് കൃത്യമായി പറയുന്നത് വൈറസിന്റെ ശക്തി കുറഞ്ഞു എന്നു തന്നെയാണ്. ഇതു തന്നെയാകാം രണ്ടാം വരവിൽ മരണനിരക്ക് കുറയാനും കാരണമായത്.

മിച്ചിഗൻ, ഡെട്രോയ്റ്റിലെ വെയ്ൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പറയുന്നത്, സർക്കാർ ഏർപ്പെടുത്തിയ, സാമൂഹിക അകലം പാലിക്കൽ, ഫേസ് മാസ്‌ക് തുടങ്ങിയവയായിരിക്കാം കൂടുതൽ വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നതിൽ നിന്നും തടയുന്നത് എന്നാണ്.

ഈ പഠനത്തിനായി കഴിഞ്ഞ രണ്ടുമാസങ്ങളായി രോഗികളുടെ മൂക്കിൽ നിന്നുള്ള സ്രവത്തിലെ സാർസ് - കോവ്-2 വൈറസുകളെ ശേഖരിക്കുകയായിരുന്നു എവർ. ഡെട്രോയ്റ്റ് മെഡിക്കൽ സെന്ററിലെ 708 രോഗികളിലാണ് ഈ പഠനം നടത്തിയത്. ഏപ്രിൽ 4 മുതൽ ജൂൺ 5 വരെയായിരുന്നു പഠനം നടന്നത്. ഓരോ സാമ്പിളിന്റെയും സൈക്കിൾ ത്രെഷ്ഹോൾഡ് വാല്യൂ (സി ടി) എടുക്കുന്ന രീതിയിലാണ് ഇവർ വൈറസിന്റെ അളവ് കണക്കാക്കിയത്.

സി ടി കൂടുതലാണെങ്കിൽ വൈറസിന്റെ അളവ് കുറവായിരിക്കും. സി ടി മൂല്യം 25 ൽ താഴെയാണെങ്കിൽ വൈറസിന്റെ അളവ് വളരെ കൂടുതലും, 26 നും 36 നും ഇടയിലാണെങ്കിൽ, മിതമായ അളവിൽ വൈറസ് ഉണ്ടെന്നും 37 ന് മുകളിലാണെങ്കിൽ വൈറസിന്റെ അളവ് കുറവാണെന്നുമാണ് ഈ രീതി പ്രകാരം തീരുമാനിക്കപ്പെടുന്നത്.

പഠനത്തിന്റെ ആദ്യത്തെ ആഴ്‌ച്ചയിൽ ഏകദേശം 50 ശതമാനം സാമ്പിളുകളീലും മിതമായ അളവിലായിരുന്നു വൈറസ് കാണപ്പെട്ടത്. കാൽ ഭാഗം സാമ്പിളുകൾ മാത്രമാണ് വൈറസ് സാന്നിദ്ധ്യം വളരെ കൂടുതലായും വളരെ കുറവായും രേഖപ്പെടുത്തിയത്.

ആഴ്‌ച്ചകൾ കടന്നുപോകുന്നതോടെ കൂടിയ അളവിൽ വൈറസ്സുള്ളവരുടെയും മിതമായ അളവിൽ വൈറസുള്ളവരുടെയും എണ്ണം കുറഞ്ഞുവന്നു. വൈറസ് കുറവുള്ളവരുടെ എണ്ണം കൂടിയും വന്നു.അവസാനത്തെ ആഴ്‌ച്ചയിലെ പഠനത്തിൽ, 70% കൊറോണ രോഗികളിലും വളരെ കുറഞ്ഞ അളവിൽ മാത്രമാണ് വൈറസിന്റെ സാന്നിദ്ധ്യം ദൃശ്യമായത്.

ബാക്കിയുള്ളതിൽ 20 ശതമാനത്തിനടുത്ത് മിതമായ അളവിലും 15 ശതമാനത്തിനടുത്ത് കൂടിയ അളവിലും വൈറസ് കാണപ്പെട്ടു. മറ്റൊരു പഠനത്തിൽ വെളിവായത്, കൂടിയ അളവിൽ വൈറസ് ഉള്ളവരാണ് മരിച്ചവരിൽ പകുതിയിലേറെ പേരും എന്നാണ്. മിതമായ അളവിൽ വൈറസ് ഉള്ളവർ മരണമടഞ്ഞവരിൽ 32 ശതമാനവും കുറഞ്ഞ അളവിൽ വൈറസ് ഉള്ളവർ വെറും 14 ശതമാനവും ആയിരുന്നു.

ഇത്തരത്തിൽ വൈറസിന്റെ അളവ് കുറയുവാനുള്ള യഥാർത്ഥ കാരണം കണ്ടുപിടിക്കാനായിട്ടില്ല എന്നാണ് ഈ ഗവേഷകർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP