Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊറോണ പിടിപെട്ട് ബ്രിട്ടനിൽ മരിച്ച എത്ത്നിക് മൈനോറിറ്റികളിൽ പാക്കിസ്ഥാനികളേയും കരീബിയൻ വംശജരേയും പിന്നിലാക്കി ഇന്ത്യാക്കാർ എങ്ങനെ മുന്നിലെത്തി ? കോവിഡ് 19 എന്തുകൊണ്ട് ഇന്ത്യയോട് പകവീട്ടി? ബ്രിട്ടനിലെ ഒരു പഠനഫലം കാണിക്കുന്നത്

കൊറോണ പിടിപെട്ട് ബ്രിട്ടനിൽ മരിച്ച എത്ത്നിക് മൈനോറിറ്റികളിൽ പാക്കിസ്ഥാനികളേയും കരീബിയൻ വംശജരേയും പിന്നിലാക്കി ഇന്ത്യാക്കാർ എങ്ങനെ മുന്നിലെത്തി ? കോവിഡ് 19 എന്തുകൊണ്ട് ഇന്ത്യയോട് പകവീട്ടി? ബ്രിട്ടനിലെ ഒരു പഠനഫലം കാണിക്കുന്നത്

മറുനാടൻ മലയാളി ബ്യൂറോ

ബ്രിട്ടനിലെ വംശീയ ന്യുനപക്ഷങ്ങളിൽ ഇന്ത്യൻ വംശജർക്കാണ് ഏറ്റവുമധികം കൊറോണ ബാധയുണ്ടായതെന്ന് ഇംഗ്ലണ്ടിലെ ആശുപത്രികളിൽ നടന്ന കോവിഡ് മരണങ്ങളുടെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിൽ 17 വരെ, കോവിഡ് സ്ഥിരീകരിച്ച മരണമടഞ്ഞ 13,918 രോഗികളീൽ 16.2 ശതമാനം ബ്ലാക്ക്, ഏഷ്യൻ മൈനോറിറ്റി എത്ത്നിക് (ബി എ എം ഇ) വിഭാഗത്തിൽ പെടുന്നവരാണെന്നാണ് കണക്കുകൾ പറയുന്നത്. ഇതിൽ 3 ശതമാനം ഇന്ത്യാക്കാരാണ്.

തൊട്ടുപുറകിൽ 2.9 ശതമാനവുമായി കരീബിയൻ വംശജരാണ്. അതിനു താഴെ 2.1 ശതമാനവുമായി പാക്കിസ്ഥാനികളും. മൊത്തം ജനസംഖ്യയിൽ 13 ശതമാനം മാത്രമുള്ള വംശീയ ന്യുനപക്ഷങ്ങൾക്കിടയിലെ മരണ നിരക്ക് അവരുടെ ജനസംഖ്യക്ക് ആനുപാതികമായി നോക്കിയാൽ വളരെ കൂടുതലാണ്. 16.2 ശതമാനം ബി എ എം ഇ വിഭാഗങ്ങളീൽ ബംഗ്ലാദേശ് വംശജരിൽ 0.6 ശതമാനം പേർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോൾ മറ്റ് ഏഷ്യൻ വംശജരിൽ അത് 1.6 ശതമാനമായിരുന്നു. ആഫ്രിക്കൻ വംശജർ 1.9, മറ്റ് കറുത്ത വർഗ്ഗക്കാർ 0.9 ശതമാനം, ചൈനീസ് വംശജർ 0.4 ശതമാനം എന്നിങ്ങനെയാണ് മറ്റ് വംശജരുടെ കണക്കുകൾ.

ഇത് സാധാരണ ജനങ്ങൾക്കിടയിലെ കണക്കാണെങ്കിൽ, എൻ എച്ച് എസ് ജീവനക്കാർക്കിടയിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെയും ആനുപാതികമായി നോക്കിയാൽ ന്യുനപക്ഷ വിഭാഗങ്ങളിൽ പെട്ടവരാണ് കൊറോണയുടെ ആക്രമണത്തിന് അധികവും വിധേയരായിട്ടുള്ളത്. ബ്രിട്ടീഷ് അസ്സോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യ ഒറിജിൻ, ഇംപീരിയൽ കോളേജ് ലണ്ടനുമായി ചേർന്ന് ഇതിനെ കുറിച്ച് ഒരു അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്.

ഇത്തരത്തിൽ വംശീയ ന്യുനപക്ഷങ്ങൾക്കിടയിൽ കോവിഡ് ബാധ അധികമാകുവാൻ ഒരു കൂട്ടം ഘടകങ്ങൾ കാരണമാകുന്നു എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ചില വംശത്തിൽ പെട്ടവർക്ക് ഹൃദ്രോഗം, പ്രമേഹം എന്നിവ വരാനുള്ള കൂടിയ സാധ്യത, ചില പ്രത്യേക വിറ്റാമിനുകളുടെ കുറവ്, കൂട്ടുകുടുംബങ്ങളിൽ സാമൂഹ്യ അകലം പാലിക്കാതിരിക്കുക, തുടങ്ങിയവ മുതൽ ജനിതക ഘടനവരെ ഇതിന് കാരണമാണെന്നാണ് പറയുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP