Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രാഥമിക പരീക്ഷണത്തിൽ സുരക്ഷാ പ്രശ്നങ്ങൾ ഒന്നും തന്നെ കണ്ടെത്താനായില്ല; കുറഞ്ഞ ഡോസിൽ കുറച്ചു പേരിൽ പരീക്ഷിച്ചപ്പോഴും ഫലം തൃപ്തികരം; അടുത്ത ഘട്ടത്തിൽ നൂറുകണക്കിന് ആളുകളിൽ പരീക്ഷിക്കുവാൻ പോകുന്നു; ഇംപീരിയൽ കോളേജ് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ ലോകത്തിന് പ്രത്യാശ നൽകുമ്പോൾ

പ്രാഥമിക പരീക്ഷണത്തിൽ സുരക്ഷാ പ്രശ്നങ്ങൾ ഒന്നും തന്നെ കണ്ടെത്താനായില്ല; കുറഞ്ഞ ഡോസിൽ കുറച്ചു പേരിൽ പരീക്ഷിച്ചപ്പോഴും ഫലം തൃപ്തികരം; അടുത്ത ഘട്ടത്തിൽ നൂറുകണക്കിന് ആളുകളിൽ പരീക്ഷിക്കുവാൻ പോകുന്നു; ഇംപീരിയൽ കോളേജ് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ ലോകത്തിന് പ്രത്യാശ നൽകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി എൺപതിലേറെ ഗവേഷണ കേന്ദ്രങ്ങളിൽ കോവിഡ് എന്ന മഹാമാരിയെ ചെറുക്കാനുള്ള പ്രതിരോധ മരുന്ന് കണ്ടുപിടിക്കാനുള്ള ഗവേഷണം വളരെ വേഗത്തിൽ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ലണ്ടൻ ഇംപീരിയ കോളേജിലെ ഗവേഷണ കേന്ദ്രവും ഇക്കാര്യത്തിൽ വളരെയേറെ മുന്നേറിക്കഴിഞ്ഞിരിക്കുന്നു. വളരെ കഠിനവും അതേ സമയം വളരെ കാലതാമസം എടുക്കുന്നതുമായ കോവിഡ് പ്രതിരോധ മരുന്ന് പരീക്ഷണം ഏതാണ്ട് അവസാന ഘട്ടത്തിലേക്ക് വന്നിരിക്കുകയാണ്.

ലബോറട്ടറി പരീക്ഷണവും മൃഗങ്ങളിലെ പരീക്ഷണവും കഴിഞ്ഞ്, വളരെ കുറച്ച് വ്യക്തികളിൽ വളരെ കുറഞ്ഞ അളവിൽ പ്രയോഗിച്ചവാക്സിൻ പൂർണ്ണമായും പ്രതീക്ഷിച്ച ഫലം നൽകിയതിനെ തുടർന്ന് അത് ഏകദേശം 300 പേരിൽ പരീക്ഷിക്കാൻ ഒരുങ്ങുകയാണ് ലണ്ടൻ ഇംപീരിയ കോളേജിലെ ശാസ്ത്രജ്ഞർ. ഇതുവരെ നടത്തിയ പരീക്ഷണങ്ങളിൽ, പാർശ്വഫലങ്ങളോ, അപകടകരമായ മറ്റെന്തെങ്കിലുമോ കണ്ടെത്താതിനാലാണ് ഇതുപയോഗിച്ച് നൂറുകണക്കിന് ആളുകൾക്ക് പ്രതിരോധശക്തി ഉണ്ടാക്കൻ ശ്രമിക്കുന്നതെന്ന് കോളേജിലെ ശാസ്ത്രജ്ഞർ പറഞ്ഞു.

അദ്യഘട്ടം വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്ന് അടുത്തതായി ഈ വാക്സിൻ 300 പേർക്ക് നൽകാനാണ് തീരുമാനം. ഇതിൽ 75 വയസ്സിലധികം പ്രായമുള്ളവരും ഉണ്ട്. ഇപ്പോഴും ഗവേഷണം ആദ്യഘട്ടത്തിൽ തന്നെയാണെന്ന് പറഞ്ഞ ഗവേഷക സംഘം തലവൻ ഡോ. റോബിൻ ഷാറ്റോക്ക്, പക്ഷെ ഇതുവരെയുള്ള പരീക്ഷണങ്ങളിൽ ഒന്നിലും പരീക്ഷണ വിധേയരായവർക്ക് പാർശ്വഫലങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നും പറഞ്ഞു.

ഇതിലും തൃപ്തികരമായ ഫലം നൽകുകയാണെങ്കിൽ അടുത്തതായി ആയിരങ്ങളിൽ ഇത് പരീക്ഷിക്കും. ബ്രിട്ടനിൽ രോഗവ്യാപനത്തിന് കാര്യമായ ശമനം വരുന്നതിനാൽ ഇത് വാക്സിൻ മൂലമാണോ അല്ലയോ എന്ന് നിശ്ചയിക്കാൻ പ്രയാസമാണ് അതിനാൽ ഷാറ്റോക്കും സഹപ്രവർത്തകരും ഇത് ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് പരീക്ഷിക്കുവാനാണ് ശ്രമിക്കുന്നത്.

തങ്ങൾ കൊറോണ വ്യാപനം സസൂക്ഷം നിരീക്ഷിച്ചു വരികയാണെന്നും രോഗവുാപനം ശക്തിപ്രാപിക്കുന്ന സ്ഥലങ്ങൾ കണ്ടുപിടിക്കുകയാണെന്നും ഷാറ്റോക്ക് പറഞ്ഞു. വൈറസിനെ അടിസ്ഥാനമാക്കിയുള്ള ജനിതക കോഡുകളുടെ കൃത്രിമ സ്ട്രാൻഡുകളാണ് ഇംപീരിയൽ വാക്സിനിൽ ഉപയോഗിക്കുന്നത്. ഒരിക്കൽ മാംസപേശികളിലേക്ക് കുത്തിവച്ചാൽ, അതുകൊറോണാ വൈറസിനെതിരെയുള്ള മുനയുള്ള പ്രോട്ടീനുകൾ രൂപപ്പെടുത്താൻ ശരീരകോശങ്ങളെ പ്രേരിപ്പിക്കും. അത് പ്രതിരോധ സംവിധാനം ഒരുക്കുകയും ശരീരത്തിന് കൊറോണയെ ചെറുക്കാൻ സഹായകമാവുകയും ചെയ്യും..

ഈ വാരം ആദ്യം, കൊറോണാ വാക്സിന്റെ , ലോകത്തിലെ തന്നെ ഏറ്റവും വലിയ പരീക്ഷണം അമേരിക്കയിൽ നടന്നു. 30,000 പേർക്കാണ് യു എസ് നാഷണൽ ഇൻസ്റ്റിറ്റിയുട്ട് ഓഫ് ഹെൽത്തും മോഡേണ ഐ എൻ സി യും ചേർന്ന് വികസിപ്പിച്ച ഈ പ്രതിരോധ കുത്തിവയ്‌പ്പ് നൽകിയത്. വ്യത്യസ്തമയ വാക്സിൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ചൈനയുടെയും ബ്രിട്ടന്റെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടേയും ഉൾപ്പടെയുള്ള മറ്റു ചില പ്രതിരോധ മരുന്നുകൾ ബ്രസീലിലും രോഗവ്യാപനം ശകതമായ മറ്റ് ചില രാജ്യങ്ങളിലും പരീക്ഷിച്ചു വരികയാണ്.

സാധാരണ പ്രതിരോധമരുന്നുകൾ വികസിപ്പിക്കുന്ന പ്രക്രിയയുടെ വിജയസാധ്യത 10 ശതമാനം മാത്രമാകയാൽ വാക്സിൻ വികസിപ്പിക്കുന്നതിൽ വൈവിധ്യമാർന്ന സമീപനങ്ങൾ സ്വീകരിക്കുന്നത് നല്ലതാണെന്ന അഭിപ്രായമാണ് ലോകാരോഗ്യ സംഘടനയ്ക്കും. നിരവധി വാക്സിനുകൾ ഇപ്പോൾ ക്ലിനിക്കൽ ട്രയലിലാണെന്നും അവയിൽ ചിലത് ഫലവത്തായേക്കാം എന്നുമാണ് ഷാറ്റോക്ക് പറയുന്നത്. മനുഷ്യ ശരീരത്തിന്റെ സ്വയം പ്രതിരോധ സംവിധാനം എത്രമാത്രം ശക്തമാകണം എന്നതിനെ ആശ്രയിച്ചിരിക്കും വാക്സിന്റെ വിജയം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP