Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണക്ക് പുറമേ മറ്റൊരു മഹാവ്യാധികൂടിമനുഷ്യകുലത്തെ നശിപ്പിക്കാൻ എത്തുന്നു; മദ്ധ്യകാലഘട്ടത്തിൽ 50 ദശലക്ഷം പേരുടെ ജീവനെടുത്ത പുബോണിക് പ്ലേഗ് തിരിച്ചെത്തുന്നതിന്റെ സൂചന; മംഗോളിയയിലെ 21 പ്രവിശ്യകളിൽ 17 ലും പ്ലേഗ് വ്യാപിക്കുന്നു; കറുത്ത മരണം വീണ്ടും എത്തി നോക്കുകയാണോ?

കൊറോണക്ക് പുറമേ മറ്റൊരു മഹാവ്യാധികൂടിമനുഷ്യകുലത്തെ നശിപ്പിക്കാൻ എത്തുന്നു; മദ്ധ്യകാലഘട്ടത്തിൽ 50 ദശലക്ഷം പേരുടെ ജീവനെടുത്ത പുബോണിക് പ്ലേഗ് തിരിച്ചെത്തുന്നതിന്റെ സൂചന; മംഗോളിയയിലെ 21 പ്രവിശ്യകളിൽ 17 ലും പ്ലേഗ് വ്യാപിക്കുന്നു; കറുത്ത മരണം വീണ്ടും എത്തി നോക്കുകയാണോ?

മറുനാടൻ മലയാളി ബ്യൂറോ

1346 നും 1353 നും ഇടയിലായി 50 ദശലക്ഷം പേരുടെ ജീവനെടുത്ത ബുബോണിക്പ്ലേഗ് വീണ്ടും പടരുന്നു എന്ന് ആശങ്ക. കറുത്ത മരണം അഥവാ ബ്ലാക്ക് ഡെത്ത് ഇത്തവണ ഭീതി പരത്തുന്നത് ഏഷ്യയിലാണ്. കൊറോണ പരത്തിയ ഭീതി ഇനിയും കെട്ടടങ്ങാത്ത സാഹചര്യത്തിൽ, ഈ പുതിയ മഹാവ്യാധിയും ലോകം മുഴുവൻ പടർന്നാൽ അത് മനുഷ്യവംശത്തിന്റെ സർവ്വനാശത്തിലേ അവസാനിക്കൂ എന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. മംഗോളിയയിലെ 21 പ്രവിശ്യകളിൽ 17 ലും ബുബോണിക് പ്ലേഗ് പടർന്നിരിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ജൂലായ് 3 നാണ് മംഗോളിയയിലെ ഖോവ്ഡ് മേഖലയിൽ രണ്ടുപേർക്ക് ബുബോണിക് പ്ലേഗ് എന്ന രോഗം ബാധിച്ചതായി ഒരു മംഗോളിയൻ മാധ്യമം റിപ്പോർട്ട് ചെയ്തത്. ഏകദേശം ഒരാഴ്‌ച്ച കഴിഞ്ഞപ്പോൾ 15 വയസ്സുകാരനായ കുട്ടി മരണമടഞ്ഞു. ചികിത്സ ലഭിക്കാതെ മരണമടഞ്ഞ ഈ കുട്ടിക്ക് ബുബോണിക് പ്ലേഗ് ആയിരുന്നു എന്നാണ് കരുതുന്നത്. പിനീട് ജൂലായ് 16 ൻ മറ്റൊരു ബുബോണീക് പ്ലേഗ് കേസുകൂടി സ്ഥിരീകരിക്കപ്പെട്ടു.മംഗോളിയൻ നാഷണൽ സെന്റർ ഫോർ ദി സ്റ്റഡി ഓഫ് സൂണോട്ടിക് ഇൻഫെക്ഷൻസിന്റെഡെപ്യുട്ടിൻ ഡയറക്ടർ ബാൻഡിക്കു ആംഗലൻബയാറിന്റെ അഭിപ്രായപ്രകാരം രാജ്യത്തെ 21 പ്രവിശ്യകളിൽ 17 പ്രവിശ്യകളിലായി നൂറിലധികം ജില്ലകളിൽ ബുബോണിക് പ്ലേഗ് വ്യാപിക്കുവാനുള്ള സാധ്യതയുണ്ട്.

മദ്ധ്യകാലഘട്ടത്തിൽ ഏറെ ഭീതി പരത്തിയ ഒരു രോഗമായിരുന്നു ഇത്. രോഗബാധ ഉണ്ടായവരിൽ 90 ശതമാനം പേരും മരണത്തെ പുൽകുകയായിരുന്നു. എന്നാൽ പിന്നീട് ആധുനിക മെഡിക്കൽ സയൻസ് ഈ രോഗത്തെ നാടകീയമായി പിടിച്ചുകെട്ടുകയായിരുന്നു. 2010 നും 2015 നും ഇടയിലായി 3,248 ബുബോണിക് പ്ലേഗുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിൽ 584 പേർ മരണമടയുകയും ചെയ്തു. വികസിത ആരോഗ്യപരിപാലന സംവിധാനങ്ങളില്ലാത്ത മഡഗസ്സ്‌കർ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, പെറു തുടങ്ങിയ രാജ്യങ്ങളിലായിരുന്നു ഇവയിൽ ഏറെയും.

മംഗോളിയയോട് അതിർത്തി പങ്കിടുന്ന റഷ്യയിലേക്കും രോഗം പടരാനുള്ള സാഹചര്യം ഉണ്ടെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഈ രോഗം തന്റെ രാജ്യത്തിന് ഒരു ഭീഷണിയേ അല്ലെന്നാണ് റഷ്യയുടെ ഫെഡറൽ ബയോമെഡിക്കൽ ഏജൻസിയിലെ പകർച്ചവ്യാധി വിദഗ്ദനായ വ്ളാഡിമിർ നിക്കിഫൊറോവ് പറയുന്നത്. എലികളിൽ കണ്ടുവരുന്ന ഒരു തരം ചാഴികളാണ് ഈ പ്ലേഗ് പരത്തുന്നത്. കപ്പലുകൾ വഴിയും മറ്റ് യാത്രാ മാർഗ്ഗങ്ങളിലൂടെയും എലികളാണ് ഈ രോഗം പരത്തുന്നത്.

ഫ്ളൂ ബാധിച്ച രോഗികൾക്ക് പ്രകടമാകുന്ന അതേ ലക്ഷണങ്ങൾ തന്നെയാണ് ബുബോണീക് പ്ലേഗ് പിടിപെട്ടാലും പ്രകടമാക്കുക. ശർദ്ദിയും ത്വക്കിൽ തടിച്ചു വരുന്നതുമെല്ലാമാണ് ലക്ഷണങ്ങൾ. ചരിത്രത്തിൽ കറുത്ത മരണം അഥവാ ബ്ലാക്ക് ഡെത്ത് എന്നപേരിൽ രേഖപ്പെടുത്തിയിട്ടുള്ള ഈ മഹാരോഗം യൂറോപ്യൻ ജനസംഖ്യയുടെ 25 മുതൽ 60 ശതമാനം പേരെവരെ കൊന്നൊടുക്കി എന്നാണ് കണക്കാക്കപ്പെടുന്നത്. ചൈനയും ഇന്ത്യയും ഉൾപ്പടെ പല ഏഷ്യൻ രാജ്യങ്ങളേയും ഇത് ഭീകരമായി ബാധിച്ചിരുന്നു. ആഫ്രിക്കയും ഇതിന്റെ പിടിയിൽ നിന്നുംമൊചിതയായില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP