Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മനുഷ്യരിൽ നടത്തിയ പരീക്ഷണങ്ങൾ വിജയത്തിലേക്ക്; മരുന്ന് കുത്തി വച്ച പലർക്കും രോഗ പ്രതിരോധം ലഭിച്ചു; അമേരിക്കയിലേയും ബ്രിട്ടനിലേയും കോവിഡ് വാക്സിൻ പരീക്ഷണങ്ങൾ വിജയത്തിലേക്ക്; മൂന്ന് മാസത്തിനകം കൊറോണയെ തളയ്ക്കാൻ വാക്സിനെത്തുമെന്ന വിശ്വാസത്തിൽ ലോകം

മനുഷ്യരിൽ നടത്തിയ പരീക്ഷണങ്ങൾ വിജയത്തിലേക്ക്; മരുന്ന് കുത്തി വച്ച പലർക്കും രോഗ പ്രതിരോധം ലഭിച്ചു; അമേരിക്കയിലേയും ബ്രിട്ടനിലേയും കോവിഡ് വാക്സിൻ പരീക്ഷണങ്ങൾ വിജയത്തിലേക്ക്; മൂന്ന് മാസത്തിനകം കൊറോണയെ തളയ്ക്കാൻ വാക്സിനെത്തുമെന്ന വിശ്വാസത്തിൽ ലോകം

മറുനാടൻ മലയാളി ബ്യൂറോ

മേരിക്കയിലും ബ്രിട്ടനിലും നടക്കുന്ന കോവിഡ് വാക്സിൻ ഗവേഷണത്തിന്റെ ഭാഗമായി നടത്തിയ ചില പ്രാഥമിക പരീക്ഷണങ്ങളുടെ ഫലങ്ങൾ ലോകത്തിന് പ്രതീക്ഷ നൽകുന്നതാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ സംഘവും അമേരിക്കൻ ഫാർമസ്യുട്ടിക്കൾ കമ്പനിയായ മോഡേണയും അവരുടെ പരീക്ഷണങ്ങളിൽ ഉൾപ്പെട്ട വ്യക്തികളിൽ രോഗത്തിനെതിരെയുള്ള പ്രതിരോധ ശേഷി വളർന്നതായി പ്രസ്താവിച്ചു. ഭാവിയിൽ, ഈ കൊറോണയെന്ന മഹാവ്യാധിയിൽ നിന്നും ലോകത്തെ രക്ഷിക്കുവാനായി ഇവർ രണ്ടുപേരും വ്യത്യസ്ത ഗവേഷണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ഈ സെപ്റ്റംബർ മാസത്തോടെ അവരുടെ മരുന്ന് പുറത്തിറക്കാനാകുമെന്ന 80 ശതമാനം വിശ്വാസമുണ്ടെന്നാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വൃത്തങ്ങൾ അറിയിച്ചത്. ഓക്സ്ഫോർഡ് വാക്സിൻ നൽകിയവരിൽ ആന്റിബോഡികളും ടി കോശങ്ങൾ എന്ന് വിളിക്കുന്ന ശ്വേത രക്തകോശങ്ങളും രൂപപ്പെട്ടതായി അവർ അറിയിച്ചു. വൈറസ് ശരീരത്തെ ബാധിച്ചാൽ അതിനെ നേരിടാൻ ഇവ രണ്ടും മതിയാകും. മസാച്ചുസെറ്റ്സിലെ കേംബ്രിഡ്ജ് ആസ്ഥാനമായ മോഡേണയുടെ വക്താവ് അറിയിച്ചത്, അവർ വികസിപ്പിച്ച വാക്സിൻ നൽകിയവരിൽ ആന്റിബോഡികൾ രൂപപ്പെട്ടു എന്നാണ്.

യഥാർത്ഥത്തിൽ ഈ വാക്സിൻ, കോവിഡ്-19 ബാധിച്ചു എന്ന് ശരീരത്തെ കബളിപ്പിക്കുകയും അതുവഴി, അതിനെ നേരിടാൻ കെൽപുള്ള ആന്റിബോഡികളെ ശരീരം നിർമ്മിക്കുകയുമാണ് ചെയ്യുന്നത്. ആദ്യകാല ഗവേഷണങ്ങൾ ആന്റിബോഡിയിൽ കേന്ദ്രീകരിച്ചായിരുന്നെങ്കിൽ, ഇപ്പോൾ ശാസ്ത്രജ്ഞർ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ടി സെൽ ഇമ്മ്യുണിറ്റി അഥവ ടി കോശങ്ങൾ അടിസ്ഥാനമാക്കിയ പ്രതിരോധത്തിലാണ്. ഇക്കാര്യത്തിലുമ്ൻ പുരോഗതി ദൃശ്യമാകുന്നുണ്ട്.

സ്വാഭാവിക പ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട് രണ്ട് ഘടകങ്ങളാണ് ഉള്ളത്, ആന്റിബോഡികളും ടി കോശങ്ങളും. എല്ലാവരും ആന്റിബോഡിയിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ കൂടുതൽ തെളിവുകൾ വ്യക്തമാക്കുന്നത് ടി കോശങ്ങളുടെ പ്രതികരണമായിരിക്കും കോവിഡ്-19 വൈറസിനെ തുരത്താൻ ഏറ്റവും യോജിച്ചത് എന്നാണ്. ഓക്സ്ഫോർഡിലെ ഒരു ഗവേഷകൻ പറയുന്നു. ഓക്സ്ഫോർഡിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിൽ ബ്രിട്ടനിലെ 8,000 പേരും ബ്രസീലിൽ നിന്നുള്ള 6,000 പേരും പങ്കെടുക്കും.

പ്രാഥമിക ഘട്ടത്തിൽ ഗവേഷകർ ഊന്നൽ കൊടുക്കുന്നത് മൂന്ന് കാര്യങ്ങളിലാണ്. ഒന്നാമതായി ഈ വാക്സിൻ ശരീരത്തിന്റെ സ്വയം പ്രതിരോധ സംവിധാനത്തെ ശരിയായ വിധത്തിൽ ഉത്തേജിപ്പിക്കുന്നുണ്ടോ എന്നത്. രണ്ട്, ഇത് സുരക്ഷിതമാണെന്നത്. മൂന്നാമത് ഇതിന് ഗുരുതരമായ പാർശ്വഫലങ്ങൾ ഒന്നുംതന്നെയില്ല എന്നത്.

ഈ പരീക്ഷണത്തിൽ വിജയിച്ചാലാണ് ആയിരക്കണക്കിന് ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അടുത്ത ഘട്ട പരീക്ഷണത്തിലേക്ക് പോവുക. ആദ്യഘട്ടത്തിലെ ഈ നാഴികക്കല്ലുകളാണ് ഇപ്പോൾ ഓക്സ്ഫോർഡിലേയും മൊഡേണയിലേയും ഗവേഷകർ വിജയകരമായി താണ്ടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP