Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡിൽ നിന്നും രക്ഷപ്പെട്ടാലും മനുഷ്യരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ; കോവിഡ് തലച്ചോറിന് തകരാറുണ്ടാക്കിയേക്കും; ഗുരുതരമായ നാഡീസംബന്ധ പ്രശ്നങ്ങൾക്കും ബുദ്ധിഭ്രമത്തിനും വരെ കോവിഡ് കാരണമായേക്കുമെന്ന് ഗവേഷകർ

കോവിഡിൽ നിന്നും രക്ഷപ്പെട്ടാലും മനുഷ്യരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ; കോവിഡ് തലച്ചോറിന് തകരാറുണ്ടാക്കിയേക്കും; ഗുരുതരമായ നാഡീസംബന്ധ പ്രശ്നങ്ങൾക്കും ബുദ്ധിഭ്രമത്തിനും വരെ കോവിഡ് കാരണമായേക്കുമെന്ന് ഗവേഷകർ

സ്വന്തം ലേഖകൻ

ലണ്ടൻ: കോവിഡിൽ നിന്നും രക്ഷപ്പെട്ടാലും മനുഷ്യരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളോ? ആതെ എന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. കോവിഡ് 19 തലച്ചോറിന് തകരാറുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ വ്യക്തമാക്കുന്നത്. കോവിഡ് ഗുരുതരമായ നാഡീസംബന്ധ പ്രശ്നങ്ങൾക്കും ബുദ്ധിഭ്രമത്തിനും വരെ കാരണമാകുമെന്നാണ്് യൂണിവേഴ്സിറ്റി കോളജ് ലണ്ടനിലെ (യുസിഎൽ) ഗവേഷകരുടെ പഠനം സൂചിപ്പിക്കുന്നത്.

43 രോഗികളുടെ ആരോഗ്യനില പഠിച്ചാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഇവർക്ക് താൽക്കാലികമായി മസ്തിഷ്‌ക തകരാർ, പക്ഷാഘാതം, ഞരമ്പിനു പ്രശ്നം എന്നിവ ഉണ്ടായിട്ടുണ്ട്. ചിലർക്ക് തലച്ചോറിലെ പ്രശ്നം ഗുരുതരമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കൊറോണ ശ്വാസകോശത്തെ ബാധിക്കുന്ന വൈറസാണെങ്കിലും തലച്ചേറിനും ക്ഷതമുണ്ടാക്കുന്നുവെന്നാണ് പുറത്തുവരുന്ന തെളിവുകൾ സൂചിപ്പിക്കുന്നതെന്നു പ്രമുഖ ന്യൂറോളജിസ്റ്റുകളും പറയുന്നു. ഇത്തരത്തിൽ രോഗം തലച്ചോറിനെ ബാധിക്കുന്ന ആളുകൾക്ക് എത്രനാൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നും ഡോക്ടർമാർ പറഞ്ഞു.

കോവിഡ് തലച്ചോറിന് തകരാറുണ്ടാക്കിയേക്കുമെന്നതിനാൽ ഡോക്ടർമാർ ഇതുകൂടി പരിഗണിച്ചു വേണം ഇത്തരം രോഗികൾക്കു ചികിത്സ ലഭ്യമാക്കാനെന്നും ആദ്യഘട്ടത്തിൽ തിരിച്ചറിഞ്ഞാൽ പ്രത്യാഘാതം കുറയുമെന്നും ഇവർ വ്യക്തമാക്കി. ഇത്തരത്തിൽ തെളിവുകൾ പുറത്തുവരുന്ന സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള രോഗികളുടെ വിവരങ്ങൾ വിശകലനം ചെയ്ത് കൂടുതൽ പരീക്ഷണങ്ങൾ നടത്തണമെന്നും ഡോക്ടർമാർ അഭിപ്രായപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP