Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മനുഷ്യശരീരത്തിൽ വൈറസ് വ്യാപനത്തിന്റെ മൈക്രോസ്‌കോപ്പിക് ചിത്രങ്ങൾ എടുത്ത് ശാസ്ത്രലോകം; പകർത്തിയത് മനുഷ്യകോശങ്ങളിൽ വൈറസ് വിഷം പേറുന്ന ഗ്രാഹികൾക്ക് സമാനമായ ഫിലോപോഡിയ എന്ന് വിളിക്കുന്ന മുള്ളുകൾ മുളപ്പിക്കുന്ന ദൃശ്യങ്ങൾ; വൈറസ് പ്രതിരോധത്തിൽ വലിയൊരു ചുവട്വയ്പ് എന്ന് വിലയിരുത്തൽ; ഇത് ആരോഗ്യമുള്ള കോശങ്ങളെ പോലും വൈറസ് ബാധിത കോശങ്ങളാക്കുന്ന സിനിസ്റ്റർ എന്ന പ്രക്രിയ; കോവിഡിനെ പിടിച്ചു കെട്ടാൻ കരുതലോടെ നീക്കങ്ങൾ

മനുഷ്യശരീരത്തിൽ വൈറസ് വ്യാപനത്തിന്റെ മൈക്രോസ്‌കോപ്പിക് ചിത്രങ്ങൾ എടുത്ത് ശാസ്ത്രലോകം; പകർത്തിയത് മനുഷ്യകോശങ്ങളിൽ വൈറസ് വിഷം പേറുന്ന ഗ്രാഹികൾക്ക് സമാനമായ ഫിലോപോഡിയ എന്ന് വിളിക്കുന്ന മുള്ളുകൾ മുളപ്പിക്കുന്ന ദൃശ്യങ്ങൾ; വൈറസ് പ്രതിരോധത്തിൽ വലിയൊരു ചുവട്വയ്പ് എന്ന് വിലയിരുത്തൽ; ഇത് ആരോഗ്യമുള്ള കോശങ്ങളെ പോലും വൈറസ് ബാധിത കോശങ്ങളാക്കുന്ന സിനിസ്റ്റർ എന്ന പ്രക്രിയ; കോവിഡിനെ പിടിച്ചു കെട്ടാൻ കരുതലോടെ നീക്കങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊറോണ വൈറസ് മനുഷ്യകോശങ്ങളെ ജീവച്ഛവങ്ങളാക്കുകയും അവയിൽ ഗ്രാഹികൾ മുളപ്പിച്ച് ശരീരം മുഴുവൻ വ്യാപിക്കുന്നതായും ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ഒരു കൂട്ടം ഗവേഷകർ ഈ പ്രക്രിയയുടെ മൈക്രോസ്‌കോപ്പിക് ചിത്രങ്ങൾ പകർത്തി. സിസിസ്റ്റർ എന്നാണ് ശാസ്ത്രലോകം ഈ പ്രക്രിയക്ക് പേര് നൽകിയിരിക്കുന്നത്. ഈ ചിത്രങ്ങളിലാണ് ഫിലോപോഡിയ എന്നു വിളിക്കപ്പെടുന്ന ഗ്രാഹികൾക്ക് സമാനമായ ചെറുമുള്ളുകൾ ജീവച്ഛവമായ മനുഷ്യകോശങ്ങളിൽ മുളച്ചു വരുന്നത് കണ്ടത്. പിന്നീട് അതിൽ വൈറസ് ഘടകങ്ങൾ നിറക്കപ്പെടുന്നു.

ഈ ഗ്രാഹികൾ ഉപയോഗിച്ചാണ് വൈറസ് മനുഷ്യകോശങ്ങളെ നിർജ്ജീവമാക്കുന്നതും പിന്നീട് അതിലേക്ക് വൈറൽ വിഷം കുത്തിവയ്ക്കുന്നതും എന്നാണ് ശാസ്ത്രജ്ഞർ അനുമാനിക്കുന്നത്. ഇതുവരെ ശാസ്ത്രലോകം വിശ്വസിച്ചിരുന്നത് മറ്റു വൈറസുകളെ പോലെ കൊറോണയും മനുഷ്യകോശത്തിൽ കടന്നുകയറി അതിനെ വൈറസാക്കി മാറ്റുന്നു എന്നായിരുന്നു.

ഏറ്റവും പുതിയ കണ്ടുപിടുത്തം വ്യക്തമാക്കുന്നത് പരിണാമത്തിന്റെ ഏതോ ഒരു ദശയിൽ, മനുഷ്യന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ മറികടക്കുവാൻ അനുകൂലമായ ഒന്ന് വൈറസിൽ ഉടലെടുത്തു എന്നാണ്. ഇത് വൈറസിനെതിരെയുള്ള യുദ്ധത്തിൽ ഒരു വലിയ കാൽവെയ്‌പ്പായാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. പുതിയ രീതിയിലുള്ള ചികിത്സകൾ ഇനി രോഗബാധയെ ചെറുക്കുവാനായി ഉപയോഗിക്കാനാകും.

എച്ച് ഐ വി, വാക്സിനിയ തുടങ്ങിയ വൈറസുകളും ശരീരത്തിൽ വ്യാപനം നടത്തുവാൻ ഗ്രാഹികൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ കോവിഡ് 19 ന് ഈ ഗ്രാഹികൾ അതിവേഗം മുളപ്പിക്കാനാകും എന്നത് തികച്ചും അസാധാരണമായ ഒരു കാര്യമാണ് എന്ന് ഗവേഷണങ്ങൾക്ക് നേതൃത്വം നല്കുന്ന, യൂണീവേഴ്സിറ്റിയിലെ സെല്ലുലാർ ആൻഡ് മോളിക്കുലാർ ഫാർമോളജി പ്രൊഫസർ നെവാൻ ക്രോഗൻ പറയുന്നു. മാത്രമല്ല ഒരു വൃക്ഷത്തിലെ ശാഖകൾ എന്നതുപോലെ ഒരു കോശത്തിൽ നിന്നും മറ്റു കോശങ്ങളിലേക്ക് നീളുന്ന കൂർത്ത മുനയുള്ള അഗ്രഭാഗത്തോട് കൂടിയ ഈ ഗ്രാഹികളുടെ രൂപവും മറ്റ് വൈറസുകൾക്കില്ലാത്തതാണെന്നും അദ്ദേഹം പറയുന്നു.

ഈ പുതിയ കണ്ടുപിടുത്തം തികച്ചും അതിശയിപ്പിക്കുന്നതാണെന്ന് പറഞ്ഞ കൊളമ്പിയൻ യൂണിവേഴ്സിറ്റിയിലെ മൈക്രോബയോളജി പ്രൊഫസർ സ്റ്റീഫൻ ഗോഫ് പക്ഷെ രോഗബാധയുടെ എത് ഘട്ടത്തിലാണ് ഇത് സംഭവിക്കുന്നത് എന്ന് സംശയരഹിതമായി തെളിയേണ്ടതാണ് ഏറ്റവും പ്രധാനപ്പെട്ടകാര്യം എന്ന് പറയുന്നു.

ഇപ്പോൾ നിലവിലുള്ള ഏഴ് കാൻസർ മരുന്നുകൾ ഫിലോപോഡിയയുടെ വളർച്ച തടയുവാൻ ഉപയോഗിക്കാമെന്ന് അവർ കണ്ടുപിടിച്ചിട്ടുണ്ട്. ഇതിൽ സോസ്പാറ്റ എന്ന പേരിൽ വിൽക്കുന്ന ഗില്റ്റെരിറ്റിനിബ് എന്ന മരുന്ന് ഗുരുതരമായ രക്താർബുദം ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നാണ്. അത് കൂടാതെ ബൈൽ നാളിയിലെ കാൻസർ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മറ്റൊരു മരുന്നും ഈ ഫിലോപോഡിയയുടെ വളർച്ചയെ ചെറുക്കാൻ ഉപയോഗിക്കാം എന്നാണ് ഇവർ പറയുന്നത്.

നീണ്ടകാലത്തെ ലോക്ക്ഡൗൺ മനുഷ്യരിലെ പ്രതിരോധ ശേഷി കുറച്ചേക്കാം

കൊറോണ വ്യാപനത്തെ തടയുവാൻ നിലവിൽ ലോക്ക്ഡൗൺ അല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഇല്ലെന്നത് ഏവരും അംഗീകരിച്ച കാര്യമാണ്. എന്നാൽ ദീർഘനാളായുള്ള ലോക്ക്ഡൗൺ ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക എന്നാണ് ഒക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പകർച്ചവ്യാധി വിദഗ്ദർ പറയുന്നത്.

സാമൂഹിക അകലം പാലിക്കുന്നത് പല അണുക്കളും മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത് തടയും അത് പുതിയ രോഗാണുക്കൾക്കെതിരെ പ്രതിരോധം കെട്ടിപ്പടുക്കുവാനുള്ള ശരീരത്തിന്റെ ശേഷിയെ വിപരീതമായി ബാധിക്കും. കൊറോണ വൈറസ് ഡിസംബറിൽ തന്നെ ബ്രിട്ടനിൽ എത്തിയിരുന്നു എന്നും വളരെ നല്ലനിലയിലുള്ള ഹേർഡ് ഇമ്മ്യുണിറ്റി ഇത് സൃഷ്ടിച്ചു എന്നും ഇതിനെ കുറിച്ച് പഠനം നടത്തിയ പ്രൊഫസർ സുനേത്ര ഗുപ്ത പറയുന്നു.

അന്താരാഷ്ട്ര യാത്രകൾ തീർച്ചയായും പുതിയതായി ഉയര്ന്നു വരുന്ന വൈറസുകൾക്കെതിരെ പ്രതിരോധശേഷി വളർത്താൻ മനുഷ്യ ശരീരത്തിന് ഉതകുമെന്ന് പറഞ്ഞ അവർ ബ്രിട്ടനിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത് വൈകിയാണെന്നും തീർത്തും അനാവശ്യമാണെന്നും പറയുന്നു. അണുബാധ ഏല്ക്കാതെ സൂക്ഷിച്ചു വയ്ക്കുന്ന ശരീരത്തിൽ രോഗപ്രതിരോധ ശേഷി ഉണ്ടാകില്ല.

അതിനാൽ തന്നെ ഇത്തരത്തിലുള്ള ദീർഘനാളത്തെ ലോക്ക്ഡൗണും സാമൂഹിക അകലം പാലിക്കലും ഒക്കെ ദുർബലരായ മനുഷ്യരെ സൃഷ്ടിക്കാനേ ഉതകുകയുള്ളു എന്നും അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP