Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

ട്രംപിന്റെ പ്രിയപ്പെട്ട ഔഷധം കോവിഡിന് ഉപകാരപ്പെടില്ല; മാത്രമല്ല, ഇത് ആളെക്കൊല്ലി കൂടിയാണെന്നും ശാസ്ത്രലോകം; ഇന്തയിൽ നിന്നുൾപ്പടെ ഇറക്കുമതി ചെയ്ത ഹൈഡ്രോക്സിക്ലോറോക്വിൻ ഇനി വിവിധ ഗോഡൗണുകളിൽ സുഖമായി ഉറങ്ങും

ട്രംപിന്റെ പ്രിയപ്പെട്ട ഔഷധം കോവിഡിന് ഉപകാരപ്പെടില്ല; മാത്രമല്ല, ഇത് ആളെക്കൊല്ലി കൂടിയാണെന്നും ശാസ്ത്രലോകം; ഇന്തയിൽ നിന്നുൾപ്പടെ ഇറക്കുമതി ചെയ്ത ഹൈഡ്രോക്സിക്ലോറോക്വിൻ ഇനി വിവിധ ഗോഡൗണുകളിൽ സുഖമായി ഉറങ്ങും

മറുനാടൻ ഡെസ്‌ക്‌

യിരം നാവായിരുന്നു അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപിന് ഹൈഡ്രോക്സിക്ലോറോക്വിൻ എന്ന മാന്ത്രിക മരുന്നിനെ പറ്റി സംസാരിക്കുമ്പോൾ. അമേരിക്കയിൽ കൊറോണയുടെ താണ്ഡവം മൂർഛിക്കാൻ തുടങ്ങിയ നാൾ മുതൽക്കേ ട്രംപ് നിർദ്ദേശിക്കാൻ തുടങ്ങിയതാണ് ഈ മരുന്ന്. അതിന്റെ പേരിലുണ്ടായ പൊല്ലാപ്പുകൾ ചില്ലറയൊന്നുമല്ല. എഫ് ഡി എ അനുമതി ഇല്ലെന്ന് ബോദ്ധ്യമായിട്ടും ഈ മരുന്നിന്റെ ഉപയോഗത്തിനായി കടുംപിടുത്തം പിടിക്കുകയായിരുന്നു ട്രംപ്.

ഇതിന്റെ ഫലസിദ്ധിയെ സംശയിച്ച, വൈറ്റ്ഹൗസിലെ കോറോണാ സെൽ മേധാവിയെ പരസ്യമായി ശാസിച്ചു നിശബ്ദനാക്കിയത് ഒരു പത്രസമ്മേളനത്തിൽ വച്ചായിരുന്നു. ഇന്ത്യയോട് കയറ്റുമതി നിബന്ധനകൾ ഒഴിവാക്കി മരുന്ന് അയച്ചുതരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, അതിന് തയ്യാറല്ലെങ്കിൽ കടുത്ത നടപടികൾ എടുക്കുമെന്ന് പറഞ്ഞത് ഇന്ത്യയിൽ വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചു. ഈയിടെയാണ് ഒരു പത്രസമ്മേളനത്തിൽ തനിക്ക് കൊറോണ ബാധിക്കാത്തത് ദിവസേന ഹൈഡ്രോക്സിക്ലോറോക്വിൻ കഴിക്കുന്നതുകൊണ്ടാണെന്ന് അദ്ദേഹം പ്രസ്താവിച്ചത്. മാത്രമല്ല ഈ മരുന്നിനെതിരെ സംസാരിക്കുന്നവർ തന്റെ ശത്രുക്കളാണെന്നും അദ്ദേഹം പറഞ്ഞുവച്ചു.

ഈ മരുന്നുദ്പാദിപ്പിക്കുന്ന കമ്പനിയിൽ അദ്ദേഹത്തിനും വേറെ റിപ്പബ്ലിക്കൻ സെനറ്റർമാർക്കും സാമ്പത്തിക താത്പര്യങ്ങളുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും അത് സാവധാനം വിസ്മൃതിയിലാണ്ടു. ആരോഗ്യ ശാസ്ത്രത്തിലോ മറ്റേതെങ്കിലും ശാസ്ത്രത്തിലോ അടിസ്ഥാന യോഗ്യതയില്ലാത്ത ട്രംപ് ഇത്ര ആവേശത്തോടുകൂടി ഈ ഔഷധത്തെ പ്രോത്സാഹിപ്പിക്കുന്നത് എന്തിനെന്നത് ഇന്നും കൃത്യമായി അറിയുവാൻ കഴിയാത്ത കാര്യമാണ്.

ഹൈഡ്രോക്സിക്ലോറൊക്വിനിന്റെ രാഷ്ട്രീയം എന്തായാലും അതുകൊറോണയെ സംബന്ധിച്ച് കാൽക്കാശിന് കൊള്ളാത്ത മരുന്നാണെന്നാണ് ഇപ്പോൾ ശാസ്ത്രജ്ഞർ തെളിയിച്ചിരിക്കുന്നത്.ഈ മരുന്ന് ഉപയോഗിച്ച് മഹാമാരിയെ നിയന്ത്രിച്ചു നിർത്താം എന്ന മോഹത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടിയായ ഈ പഠന റിപ്പോർട്ട് ഇന്നലെയാണ് പുറത്തുവന്നത്.

ബ്രിട്ടനിലും അമേരിക്കയിലും കോവിഡ് ബാധിച്ച് ആശുപത്രികളിൽ ചികിത്സയിലായിരുന്ന ഏകദേശം 1,00,000 രോഗികളിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞത് ഹൈഡ്രോകിസ് ക്ലോറോക്വിൻ ലോകം കാത്തിരുന്ന അദ്ഭുത മരുന്നല്ല എന്നുമാത്രമല്ല അത് ഗുരുതരമായ പാർശ്വഫലങ്ങളും സൃഷ്ടിക്കുന്നു എന്നാണ്. പ്രമുഖ മെഡിക്കൽ ജേർണലായ ലാൻസെറ്റിലാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഹൈഡ്രോക്സിക്ലോറോക്വിൻ കോവിഡ് ഭേദമാക്കുവാൻ സഹായിക്കുന്നില്ല എന്നുമാത്രമല്ല മരണത്തിനുള്ള സാദ്ധ്യത 45 ശതമാനം വരെ വർദ്ധിപ്പിക്കുന്നു എന്നും ഗവേഷകർ കണ്ടെത്തി. മാത്രമല്ലം ഈ മരുന്ന് കഴിക്കുന്ന കോവിഡ് രോഗികൾക്ക് അറിത്മിയ എന്ന രോഗം പിടിപെടാനുള്ള സാദ്ധ്യത മറ്റുള്ളവരിൽ നിന്നും അഞ്ചിരട്ടിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ആറ് ഭൂഖണ്ഡങ്ങളിൽ നിന്നായി ഉള്ള 96,032 രോഗികളുടെ വിവരങ്ങൾ പഠിച്ചതിൽ നിന്നാണ് ബോസ്റ്റണിലെ ബ്രിഗ്ഹാം ആൻഡ് വിമൻസ് ഹോസ്പിറ്റലിലെ വിദഗ്ദർ ഈ നിഗമനത്തിൽ എത്തിച്ചേർന്നത്.

ഈ രോഗികളിൽ 5,000 പേർക്ക് ഹൈഡ്രോക്സി ക്ലോറോക്വിനോ അതിന്റെ മറ്റുരൂപങ്ങളിലുള്ള ക്ലോറോക്വിനുകളോ നൽകിയിരുന്നു. 10,000 പേർക്ക് ഹൈഡ്രോക്സെ ക്ലോറോക്വിനിനോടൊപ്പം മറ്റ് രണ്ട് മരുന്നുകളും നൽകിയിരുന്നു. ഇവരുടെ വിവരങ്ങൾ ഈ മരുന്ന് നല്കാത്ത മറ്റ് 81,000 പേരുടെ വിവരങ്ങളുമായി താരതമ്യം ചെയ്തപ്പോൾ ക്ലോറോക്വിൻ നൽകാത്തവരുടെ ഇടയിൽ ഓരോ 11 രോഗികളിൽ ഒരാൾ വീതം മരണമടഞ്ഞതായി കണ്ടു. അതായത് മരണനിരക്ക് 9.3 ശതമാനം.

അതേ സമയം ഹൈഡ്രോക്സിക്ലോറോക്വിൻ നൽകിയ ഗ്രൂപ്പിൽ 18 ശതമാനം പേർ മരണമടഞ്ഞു. മറ്റിനങ്ങളിലെ ക്ലോറോക്വിൻ നൽകിയവരിൽ മരണനിരക്ക് 16 ശതമാനവും ആയിരുന്നു. ഈ രണ്ട് മരുന്നുകളും മറ്റ് ആന്റിബയോട്ടിക്കുകളുമയി ചേർത്ത് ഉപയോഗിച്ചപ്പോൾ മരണനിരക്ക് 23.8% ആയി എന്നും കണ്ടു. രോഗികളുടെ ആരോഗ്യസ്ഥിതി ഉൾപ്പടെ മറ്റ് പല കാര്യങ്ങളും മരണത്തിന് കാരണമാകാം എന്നതിനാൽ ഈ മരണനിരക്കുകൾ കൃത്യമല്ല,. എന്നിരുന്നാലും, ട്രംപിന്റെ അദ്ഭുത മരുന്ന് ഉപയോഗിക്കുന്നവർ മരണമടയാനുള്ള സാദ്ധ്യത അത് ഉപയോഗിക്കാത്തവരിലും അധികമാണെന്നാണ് ഈ പഠനം തെളിയിക്കുന്നത്.

ഹൃദ്രോഗത്തിനുള്ള സാദ്ധ്യത ഈ ഔഷധം വർദ്ധിപ്പിക്കുന്നതിനാലാണ് മരണനിരക്ക് കൂടുന്നത് എന്നാണ് അനുമാനം. എന്തായാലും ഈ ദിവ്യ ഔഷധം കോവിഡ് ചികിത്സക്ക് അനുയോജ്യമല്ലെന്ന് വ്യക്തമായി തന്നെ ഈ പഠനം നടത്തിയ ഗവേഷകർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP