Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

കണികാ സാങ്കേതികവിദ്യയിൽ പുതിയ നേട്ടം കൈവരിച്ച് ബ്രിട്ടനിലെ ഇന്ത്യൻ വംശജയായ ശാസ്ത്രജ്ഞ; വിദൂരസ്ഥലത്തുനിന്നും ക്വാണ്ടം സാങ്കേതികവിദ്യ കമ്പ്യുട്ടർ വഴി ഉപയോഗിക്കാമെന്ന് തെളിയിച്ചത് വീട്ടിൽ ഇരുന്ന് ബോസ്-ഐൻസ്റ്റീൻ കണ്ടൻസേറ്റ് നിർമ്മിക്കുക വഴി; ദൂരവ്യാപക ഫലങ്ങൾ ഉണ്ടാക്കിയേക്കാവുന്ന പരീക്ഷണം വിജയകരമായി നടത്തിയത് ഡോ. അമൃത ഗാഡ്ഗേ

കണികാ സാങ്കേതികവിദ്യയിൽ പുതിയ നേട്ടം കൈവരിച്ച് ബ്രിട്ടനിലെ ഇന്ത്യൻ വംശജയായ ശാസ്ത്രജ്ഞ; വിദൂരസ്ഥലത്തുനിന്നും ക്വാണ്ടം സാങ്കേതികവിദ്യ കമ്പ്യുട്ടർ വഴി ഉപയോഗിക്കാമെന്ന് തെളിയിച്ചത് വീട്ടിൽ ഇരുന്ന് ബോസ്-ഐൻസ്റ്റീൻ കണ്ടൻസേറ്റ് നിർമ്മിക്കുക വഴി; ദൂരവ്യാപക ഫലങ്ങൾ ഉണ്ടാക്കിയേക്കാവുന്ന പരീക്ഷണം വിജയകരമായി നടത്തിയത് ഡോ. അമൃത ഗാഡ്ഗേ

മറുനാടൻ മലയാളി ബ്യൂറോ

ലോക്ക്ഡൗൺ കാലത്ത് വർക്ക് അറ്റ് ഹോം സൗകര്യം എടുത്ത ഇന്ത്യൻ വംശജയായ ഭൗതികശാസ്ത്രജ്ഞ വിചാരിച്ചിരുന്നില്ല, താൻ ഒരു ഇതിഹാസം സൃഷ്ടിക്കുമെന്ന്. വീട്റ്റിൽ ഇരുന്ന് കമ്പ്യുട്ടർ വഴി ക്വാണ്ടം സാങ്കേതിക വിദ്യ ഉപയോഗിച്ച് പദാർത്ഥത്തിന്റെ അഞ്ചാമത്തെ അവസ്ഥയായ ബോസ്-ഐൻസ്റ്റീൻ കണ്ടൻസേറ്റ് സൃഷ്ടിക്കുന്നതിൽ അവർ കൈവരിച്ച നേട്ടം ശാസ്തലോകത്തിന് തന്നെ ഒരു മുതൽക്കൂട്ടായാണ് വിലയിരുത്തപ്പെടുന്നത്. യൂണിവേഴ്സിറ്റി ഓഫ് സസെക്സിലെ ശാസ്ത്രജ്ഞയാണിവർ.

നൂറുകണക്കിന് ആറ്റങ്ങൾ, സാധാരണ ഘനീഭവിക്കുന്ന താപനിലയിലും നൂറുമടങ്ങ് തണുപ്പിൽ കൂടിച്ചേർന്ന് ഒരു കണികയായി പ്രവർത്തിക്കുന്ന ഒരവസ്ഥയെയാണ് ബോസ്-ഐൻസ്റ്റീൻ കണ്ടൻസേറ്റ് എന്ന് പറയുന്നത്. പദാർത്ഥത്തിന്റെ നാല് അവസ്ഥകളായ, ഖരം, ദ്രാവകം, വാതകം, പ്ലാസ്മ എന്നിവയ്ക്ക് ശേഷമുള്ള അഞ്ചാമത്തെ അവസ്ഥയായാണ് ഇതിനെ കണക്കാക്കുന്നത്.

1920-ൽ ആൽബർട്ട് ഐൻസ്റ്റീനും ഇന്ത്യൻ ശാസ്ത്രജ്ഞനായ സത്യേന്ദ്ര നാഥ് ബോസുമാണ് കണികാ തന്ത്രത്തിന് വലിയൊരു അളവ് കണികകളെ ഒരുമിച്ചുകൂട്ടി ഒരു ഏക കണികാ സ്വഭാവത്തോടെ വർത്തിക്കാനാകുമെന്ന് പറഞ്ഞത്. ഇതാണ് പദാർത്ഥത്തിന്റെ അഞ്ചാം അവസ്ഥയിൽ കൂടുതൽ ഗവേഷണങ്ങൾക്ക് വഴി തെളിച്ചത്. എന്നിരുന്നാലും ലോകത്തിലെ ആദ്യത്തെ ബോസ്-ഐൻസ്റ്റീൻ കണ്ടൻസേറ്റ് നിർമ്മിക്കുവാൻ 1995 വരെ കാത്തിരിക്കേണ്ടി വന്നു. ഏകദേശം 2000 റിബിഡിയം ആറ്റം അടങ്ങിയ വാതകം തണുപ്പിച്ചാണ് ഈ നേട്ടം കൈവരിച്ചത്.

ബോസ്- ഐൻസ്റ്റീൻ കണ്ടൻസേറ്റ് അഥവാ ബി ഇ സി ഔർ മാഗ്‌നെറ്റിക് സെൻസർ ആയി ഉപയോഗിക്കുവാനുള്ള പരീക്ഷണങ്ങളാണ് സസ്സക്സിലെ ക്വാണ്ടം സിസ്റ്റംസ് ആൻഡ് ഡിവൈസസ് റിസർച്ച് ഗ്രൂപ്പിൽ നടക്കുന്നത്. ലേസർ തരംഗങ്ങളും റേഡിയോ തരംഗങ്ങളും എല്ലാം ഉപയോഗിച്ച് റിബിഡിയത്തെ അസാധാരണമാം വിധത്തിൽ തണുപ്പിക്കേണ്ടതുണ്ട്. ലേസർ ലൈറ്റ്, കാന്തങ്ങൾ, വൈദ്യൂതി എന്നിവയിൽ അസാമാന്യമാം വിധം കൃത്യതയോടെയുള്ള നിയന്ത്രണം ഈ പ്രക്രിയക്ക് ആവശ്യമാണ്.

ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപായി വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചപ്പോൾ തന്നെ ഇവിടെയുള്ള ഗവേഷകർ ലാബിൽ അതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു. വീട്ടിൽ തന്നെ ഇരുന്ന് സങ്കീർണ്ണമായ കണക്കുകൂട്ടലുകൾ നടത്തുവാനും ഈ പ്രക്രിയ മുഴുവനും നിയന്ത്രിക്കാനുമായി എന്നതാണ് ഡോ, അമൃത ഗാഡ്ഗേ കൈവരിച്ച നേട്ടം. ലബോറട്ടറിയിൽ നേരിട്ടെത്തി ചെയ്യുന്നതിലും കൂടുതൽ സമയം അതിനുവേണ്ടി ചെലവഴിക്കേണ്ടി വന്നു എന്ന് അവർ പറയുന്നു. മാത്രമല്ല, നേരിട്ട് ചെയ്യുമ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ ജോലിയും ചെയ്യേണ്ടി വന്നു

വിചാരിക്കുന്നതിനേക്കാൾ ഏറെ ചലനം ശാസ്ത്രലോകത്ത് സൃഷ്ടിക്കാനുതകുന്നതാണ് ഇപ്പോൾ ഈ ഇന്ത്യാക്കാരി കൈവരിച്ച നേട്ടം. വിദൂരതയിലിരുന്ന ക്വാണ്ടം സാങ്കേതിക വിദ്യ പ്രയോഗിക്കാൻ കമ്പ്യൂട്ടർ ഉപയോഗിക്കാമെന്ന് തെളിഞ്ഞതോടെ സമുദ്രത്തിന്റെ ആഴത്തട്ടുകൾ, ശൂന്യാകാശം തുടങ്ങി അത്രവേഗം മനുഷ്യന് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ പോലും ഇതുപയോഗിച്ച് ഇനിമുതൽ വിവിധ പരീക്ഷണങ്ങൾ നടത്തുവാനാകും. ക്വാണ്ടം ടെക്നോളജിയിൽ ഒരു വൻ കുതിപ്പ് തന്നെയാണിത് എന്നാണ് ശാസ്ത്രലോകം പറയുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP