Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിപണിയിൽ ലഭ്യമായ മൗത്ത് വാഷുകൾക്ക് വൈറസിന്റെ സുരക്ഷാ കവചം തകർക്കാൻ കഴിവുണ്ടെന്ന് ശാസ്ത്രജ്ഞർ; കൊറോണ പ്രതിരോധത്തിൽ നിർണ്ണായകമായേക്കാവുന്ന ഈ വിഷയത്തിൽ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണെന്നും പറയുന്നു; കൊറോണ പ്രതിരോധത്തിന്റെ പുതിയ വിശേഷങ്ങൾ

വിപണിയിൽ ലഭ്യമായ മൗത്ത് വാഷുകൾക്ക് വൈറസിന്റെ സുരക്ഷാ കവചം തകർക്കാൻ കഴിവുണ്ടെന്ന് ശാസ്ത്രജ്ഞർ; കൊറോണ പ്രതിരോധത്തിൽ നിർണ്ണായകമായേക്കാവുന്ന ഈ വിഷയത്തിൽ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണെന്നും പറയുന്നു; കൊറോണ പ്രതിരോധത്തിന്റെ പുതിയ വിശേഷങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കോവിഡിനെ പ്രതിരോധിക്കുന്നതിൽ മുഴുകിയിരിക്കുകയാണ് ശാസ്ത്രലോകവും ലോകത്തിലെ രാഷ്ട്രീയ നേതൃത്വവും. തത്ക്കാലത്തേക്കെങ്കിലും മറുമരുന്നില്ലാത്ത ഈ മഹാവ്യാധിയുടെ വ്യാപനം എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങൾ ലോകത്തിന്റെ പല ഭാഗത്തും നടക്കുന്നുണ്ട്. അത്തരമൊരു ഗവേഷണപദ്ധതിയിലാണ് ഇന്ന് വിപണിയിൽ സുലഭമായ മൗത്ത് വാഷ്, കൊറോണയുടെ പ്രതിരോധത്തിന് ഉപയോഗിക്കാം എന്ന നിഗമനത്തിൽ ഒരുകൂട്ടം അന്താരാഷ്ട്ര ഗവേഷകർ എത്തിച്ചേർന്നിട്ടുള്ളത്.

കൊറോണാ വൈറസിന് മനുഷ്യകോശങ്ങളെ ആക്രമിക്കാൻ സാധിക്കുന്നതിനു മുൻപ് തന്നെ അവയെ നശിപ്പിക്കുവാനുള്ള ശക്തി ഈ മൗത്ത് വാഷുകൾക്കുണ്ടെന്നാണ് ഇവർ പറയുന്നത്. ''ചുറ്റപ്പെട്ട വൈറസുകൾ'' അഥവാ ''എൻവലപ്പ്ഡ് വൈറസ്'' എന്ന വിഭാഗത്തിലാണ് കൊറോണ വൈറസ് ഉൾപ്പെടുന്നത്. അതായത് ഇവയ്ക്ക് ചുറ്റുമായി ഫാറ്റി ആസിഡിന്റെ ഒരു സംരക്ഷണ വലയം ഉണ്ടായിരിക്കും. പല രാസപദാർത്ഥങ്ങൾക്കും ഈ വലയത്തെ ഇല്ലാതെയാക്കാൻ സാധിക്കും. മൗത്ത് വാഷിൽ അടങ്ങിയിരിക്കുന്ന രാസപദാർത്ഥങ്ങൾക്ക് ഈ വലയം നശിപ്പിക്കുവാനും അതുവഴി വായ, തൊണ്ട എന്നിവിടങ്ങളിൽ വച്ചുതന്നെ വൈറസിനെ ഇല്ലാതെയാക്കുവാനും സാധിക്കും എന്നാണ് ഇവർ പറയുന്നത്.

ഇതുവരെ ഒരു ക്ലിനിക്കൽ ടെസ്റ്റിലും ഇത് തെളിയിച്ചിട്ടില്ലെങ്കിലും, കൊറോണയെ ചെറുക്കുവാനുള്ള പരീക്ഷണങ്ങളിൽ മൗത്ത് വാഷിന്റെ സാദ്ധ്യതകൂടി പരിശോധിക്കണം എന്നാണ് ഈ ശാസ്ത്രജ്ഞർ ആവശ്യപ്പെടുന്നത്. എന്നാൽ, മൗത്ത് വാഷ് കൊറോണയിൽ നിന്നും സംരക്ഷിക്കും എന്നതിന് തെളിവുകളൊന്നുമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ഈ പഠനം നടത്തിയ ശാസ്ത്രജ്ഞരും ഇപ്പോൾ വിപണിയിൽ ലഭ്യമായ മൗത്ത് വാഷിന് കൊറോണയെ നശിപ്പിക്കുമെന്നല്ല പറയുന്നത്, മറിച്ച് അതിൽ അടങ്ങിയിരിക്കുന്ന രാസപദാർത്ഥങ്ങൾക്ക് അതിനുള്ള കഴിവുണ്ടെന്നാണ് പറയുന്നത്.

ഈ മേഖലയിൽ കൂടുതൽ ഗവേഷണങ്ങൾ നടത്തിയാൽ മാത്രമേ മൗത്ത് വാഷുകളുടെ ഫലസാദ്ധ്യത പുറത്തുവരികയുള്ളു എന്നും അവർ പറയുന്നു. മൗത്ത് വാഷുകളുടെ ഉപയോഗ സാദ്ധ്യത ഇതുവരെ കൊറോണാ പ്രതിരോധ പരീക്ഷണങ്ങളിൽ സ്ഥാനം പിടിച്ചിട്ടില്ല.എന്നാൽ ടെസ്റ്റ്ട്യുബ് പരീക്ഷണങ്ങളിൽ ചില മൗത്ത് വാഷുകൾ, വൈറസിന്റെ സംരക്ഷണ കവചം ഭേദിക്കുവാൻ കെല്പുള്ള രാസപദാർത്ഥങ്ങൾ ഉൾക്കൊള്ളുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ക്ലോർ ഹെക്സിഡൈൻ, സെറ്റൈല്പിരിഡിനിയം ക്ലോറൈഡ്, ഹൈഡ്രജൻ പെറോകസൈഡ്, പോവിഡോൺ- അയോഡിൻ എന്നീ രാസപദാർത്ഥങ്ങളാണ് ഇന്ന് വിപണിയിൽ ലഭ്യമായ മൗത്ത് വാഷുകളിൽ അടങ്ങിയിരിക്കുന്നത്. ഈ പദാർത്ഥങ്ങൾക്കെല്ലാം അണുബാധ തടയുവാനുള്ള കെല്പുണ്ട്. ഇക്കാര്യത്തിൽ പക്ഷെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ഒന്നുംതന്നെ ഇതുവരെ നടന്നിട്ടില്ല.

ഈ സംരക്ഷണ കവചം ഉപയോഗിച്ചാണ് വൈറസുകൾ മനുഷ്യകോശത്തിൽ ഒട്ടിപ്പിടിക്കുക. അപ്പോൾ ഈ കവചം നശിപ്പിച്ചാൽ പിന്നെ വൈറസിന് മനുഷ്യ കോശത്തിൽ പ്രവേശിക്കാനാകാതെ വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP