Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊറോണ മരുന്ന് ആരെങ്കിലും ഉണ്ടാക്കിയാൽ സ്വന്തമാക്കാൻ ലോകം എമ്പാടുമുള്ള മരുന്നു കമ്പനികൾ നെട്ടോട്ടത്തിൽ; ഇഞ്ചെക്ഷന് പകരം ഗുളിക നൽകി പ്രതിരോധിക്കാമെന്ന് അവകാശപ്പെട്ട് അമേരിക്കൻ കമ്പനി; മനുഷ്യ പരീക്ഷണത്തിനൊരുങ്ങി കൊറോണ വാക്സിൻ

കൊറോണ മരുന്ന് ആരെങ്കിലും ഉണ്ടാക്കിയാൽ സ്വന്തമാക്കാൻ ലോകം എമ്പാടുമുള്ള മരുന്നു കമ്പനികൾ നെട്ടോട്ടത്തിൽ; ഇഞ്ചെക്ഷന് പകരം ഗുളിക നൽകി പ്രതിരോധിക്കാമെന്ന് അവകാശപ്പെട്ട് അമേരിക്കൻ കമ്പനി; മനുഷ്യ പരീക്ഷണത്തിനൊരുങ്ങി കൊറോണ വാക്സിൻ

മറുനാടൻ മലയാളി ബ്യൂറോ

ന്ന് ലോകം മുഴുവനും ഉറ്റുനോക്കുന്ന ഒന്നാണ് കൊറോണക്കെതിരെയുള്ള പ്രതിരോധ മരുന്ന്. വിവിധ രാജ്യങ്ങളിലായി ശാസ്ത്രജ്ഞരുടെ സംഘങ്ങൾ ഊണും ഉറക്കവുമൊഴിച്ച് അത് കണ്ടെത്താനുള്ള ശ്രമത്തിലാണ്. വിവിധ സ്വകാര്യ മരുന്നു നിർമ്മാതാക്കളുടെ ലബോറട്ടറികളിലും പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ഇതിൽ ചിലരുടെ ഗവേഷണങ്ങളെല്ലാം പരിസമാപ്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിൽ ഒന്നാണ് സാൻഫ്രാൻസിസ്‌കൊയിലെ കാലിഫോർണിയ ലാബിൽ നടക്കുന്ന പരീക്ഷണങ്ങൾ.

വൈറ്റ്ഹൗസിലെ, പകർച്ചവ്യാധി നിവാരണ സംഘത്തിന്റെ തലവൻ കൂടിയായ ഡോ, ആന്റണി ഫൗസി ഉൾപ്പടെ നിരവധിപേരുടെ പ്രശംസക്ക് പാത്രമായ ഡോ. സീൻ ടക്കറുടെ നേതൃത്വത്തിൽ ഇവിടെ നടക്കുന്ന പരീക്ഷണം അതിന്റെ അന്തിമഘട്ടത്തിലേക്ക് എത്തുകയാണ്. വ്യത്യസ്ത ജീവികളിൽ ഈ വാക്സിന്റെ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു. ജൂലായ് മാസത്തോടെ ഇത് മനുഷ്യരിൽ പരീക്ഷിക്കുവാൻ ആരംഭിക്കും എന്നാണ് ഡോ. ടക്കർ വ്യക്തമാക്കുന്നത്. ഇത് ഇഞ്ചക്ഷൻ രൂപത്തിൽ ആയിരിക്കില്ല മറിച്ച് മനുഷ്യർക്ക് കഴിക്കാൻ പാകത്തിലുള്ള ഗുളിക രൂപത്തിലായിരിക്കും എന്നാണ് അറിയാൻ കഴിയുന്നത്.

ഞങ്ങളും, അതുപോലെ ഈ രംഗത്ത് ഗവേഷണം നടത്തി വരുന്നവരും ഈ വർഷത്തിന്റെ അവസാനത്തോടെ ലക്ഷക്കണക്കിന് വാക്സിനുകളുമായി എത്തും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് ടക്കർ പറയുന്നു. അമേരിക്കൻ സർക്കാരും മറ്റുള്ളവരും ഇതിനായി ചെലവാക്കിയ സമ്പത്ത് കണക്കാക്കുമ്പോൾ അത് സംഭവിക്കുക തന്നെ ചെയ്യും എന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു.

വായിലൂടെ നൽകാവുന്ന വാക്സിനുകളുടെ നിർമ്മാണത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള വാക്സാർട്ട് എന്ന ബയോടെക് കമ്പനിയിലെ മുഖ്യ സയന്റിഫിക് ഓഫീസറാണ് 52 കാരനായ ടക്കർ. കോവിഡ് 19 നുള്ള ഫലപ്രദമായ വാക്സിൻ കണ്ടുപിടിക്കുവാനായി തന്റെ 8 അംഗ ടീമുമായി അദ്ദേഹം കഴിഞ്ഞ ജനുവരി മുതൽ ആഴ്‌ച്ചയിൽ ഏഴ് ദിവസവും ജോലി ചെയ്യുകയാണ്. സാധാരണ ജലദോഷത്തിന് കാരണമാകുന്ന അഡേനോവൈറസിന്റെ ജീവനില്ലാത്ത ശരീരത്തിലേക്ക് കോവിഡ് 19 ഡി എൻ എ രൂപപ്പെടുത്തുന്ന 30 ജീനുകൾ കുത്തിവച്ചാണ് വാക്സിൻ ഉണ്ടാക്കുന്നത്.

അഡേനോവൈറസ് എന്നത് ഈ ഭുമുഖത്ത് ഏറ്റവും സുലഭമായ വൈറസാണ്. ഒട്ടുമിക്ക ശിശുരോഗങ്ങൾക്കും കാരണമായ ഈ വൈറസ് ബാധിക്കാത്ത ഒരു മനുഷ്യനും ഈ ലോകത്ത് ഉണ്ടാകില്ല. 10 വയസ്സിനുള്ളിൽ എല്ലാവർക്കും തന്നെ ഈ വൈറസ് മൂലമുള്ള എന്തെങ്കിലും രോഗം ഒരിക്കലെങ്കിലും പിടിപെട്ടിരിക്കും. കോവിഡ് 19 ന്റെ പ്രോട്ടീനിനെ ഡീകോഡ് ചെയ്യാൻ കഴിവുള്ള ഡി എൻ എ രൂപീകരിച്ച്, അത് കുടലിൽ ശരിയായ രീതിയിൽ നിക്ഷേപിച്ചാൽ വളരെ ശക്തമായ രീതിയിൽ ഉള്ള പ്രതിരോധ ശേഷി ഈ പ്രോട്ടീനുകൾക്കെതിരെ രൂപപ്പെടും.

ഈ വാക്സിൻ അന്തിമമായി എത്തിച്ചേരുന്നത് ഒരു ഈർപ്പം നിറഞ്ഞ പ്രതലത്തിൽ (കുടലിലെ മ്യുക്കോസയിൽ) ആയതിനാൽ രക്തത്തിൽ ആകെ ഈ പ്രതിരോധ ശേഷി ഉണ്ടാകും എന്നു മാത്രമല്ല, ഈ വൈറസ് ബാധിക്കുന്ന ശ്വാസകോശത്തിൽ ആന്റിബോഡികളും ടി കോശങ്ങളും ലഭ്യമാവുകയും ചെയ്യും. ഇത്തരത്തിൽ ഈർപ്പമുള്ള പ്രതലത്തിൽ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന രീതിയിലാണ് ഈ വാക്സിൻ രൂപകല്പന ചെയ്തിരിക്കുന്നത്.

ലബോറട്ടറിയിൽ അഡേനോവൈറസിനെ നിർമ്മിക്കുന്നതോടെയാണ് ഈ വാക്സിൻ നിർമ്മാണ പ്രക്രിയ ആരംഭിക്കുന്നത്. പിന്നീട് ഇതിനെ ബയോ എഞ്ചിനീയറിംഗിലൂടെ വികസിപ്പിച്ച ഒരു തന്മാത്രയോട് ചേർക്കുന്നു. ഇത് ഈ വൈറസിനെ ആമാശയത്തിലൂടെ ഉന്തി കുടലിൽ എത്തിക്കുന്നു. അതിനു മുൻപായി ഈ വൈറസിൽ കോവിഡ്-19 ജീനുകൾ കുത്തിവയ്ക്കുന്നു.

നിലവിൽ, കോവിഡ് 19 വാക്സിൻ കണ്ടുപിടിക്കുവാനായി 120 പദ്ധതികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്നത്. അതിൽ അഞ്ചിടങ്ങളിൽ മരുന്ന് മനുഷ്യരിൽ പരീക്ഷിക്കാൻ ആരംഭിച്ചുകഴിഞ്ഞു. വാഷിങ്ടണിലെ സിയാറ്റലിൽ, 45 വോളന്റിയർമാരിലാണ് മോഡേർണ എന്ന ഫാർമസ്യുട്ടിക്കൽ കമ്പനി പരീക്ഷണം ആരംഭിച്ചിരിക്കുന്നത്.

ഇതിനു പുറമേ ബ്രിട്ടനിലെ ഓക്സ്ഫോർഡിൽ കഴിഞ്ഞ ഏപ്രിലിൽ 500 വോളന്റിയർമാരെ ഉപയോഗിച്ച് പരീക്ഷണം ആരംഭിച്ചിരുന്നു. അതുപോലെ ജർമ്മൻ കമ്പനിയായ ഫൈസറും മനുഷ്യരിൽ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP