Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ന്യുമോണിയ ഉള്ള കോവിഡ് രോഗികൾക്ക് പോലും ശ്വാസ തടസ്സം ഉണ്ടാകണമെന്നില്ല; മരണകാരണം രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞുവരുന്നത്; കൊറോണയിൽ പുതിയ വെളിപ്പെടുത്തലുകളുമായി ശാസ്ത്രലോകം

ന്യുമോണിയ ഉള്ള കോവിഡ് രോഗികൾക്ക് പോലും ശ്വാസ തടസ്സം ഉണ്ടാകണമെന്നില്ല; മരണകാരണം രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞുവരുന്നത്; കൊറോണയിൽ പുതിയ വെളിപ്പെടുത്തലുകളുമായി ശാസ്ത്രലോകം

മറുനാടൻ ഡെസ്‌ക്‌

നി, ചുമ, ശ്വാസതടസ്സം എന്നിവയാണ് പൊതുവേ കോവിഡ് 19 ന്റെ ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നത്. എന്നാൽ ധാരാളം രോഗികൾ ഇതിൽ ഒരു ലക്ഷണം പോലും പ്രകടിപ്പിക്കാത്തവരുമുണ്ട്.

ന്യുയോർക്ക്, ബെല്ലെവ്യൂ ഹോസ്പിറ്റലിലെ എമർജൻസി മെഡിസിൻ പ്രാക്ടീഷണറായ ഡോ. റിച്ചാർഡ് ലെവിറ്റൻ പറയുന്നത് കടുത്ത ന്യുമോണിയ ബാധയുള്ള കോവിഡ് രോഗികൾക്ക് പോലും ചിലപ്പോൾ ശ്വാസതടസ്സം അനുഭവിക്കുകയില്ല എന്നാണ്. അവരുടെ ശ്വാസകോശം ഒരുപക്ഷെ ദ്രവമോ കഫമോ കൊണ്ട് നിറഞ്ഞിട്ടുണ്ടാകാം, എന്നിട്ടും യാതോരു വിധത്തിലുള്ള ശ്വാസതടസ്സവും ഇല്ലാതെ ആശുപത്രിയിൽ എത്തിയ കോവിഡ് രോഗികളുണ്ടെന്ന് അദ്ദേഹം പറയുന്നു.

അവരിൽ പലർക്കും രോഗബാധയുള്ള കാര്യം പോലും അറിയില്ലായിരുന്നു, പക്ഷെ അവരുടെ നില ഗുരുതരമായിരുന്നു. രോഗാവസ്ഥ ഗുരുതരമാകുവാനുള്ള കാരണം അവരിൽ പലർക്കും ഹിപ്പോക്സിയ അഥവാ രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്ന അവസ്ഥ ഉണ്ടായിരുന്നു എന്നതാണ്. ചില കേസുകളിൽ, പല അവയവങ്ങൾക്കും കേടുപാടുകൾ സംഭവിക്കാവുന്ന അത്ര കുറവായിരുന്നു ഓക്സിജന്റെ അളവ്.

ന്യുമോണിയ ബാധിച്ച കോവിഡ് രോഗികളുടെ എക്സ് റേയിൽ പോലും ശ്വാസകോശത്തിൽ അടിഞ്ഞു കൂടിയ ദ്രവത്തിന്റെ സാന്നിദ്ധ്യം കാണിക്കുന്നുണ്ടെങ്കിലും അവരിൽ പലർക്കും ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ ഇവരിൽ പലർക്കും ഉണ്ടായിരുന്നത് സൈലന്റ് ഹിപ്പോക്സിയ ആണെന്നാണ് അദ്ദേഹം പറയുന്നത്. അതായത്, രോഗം ഗുരുതരാവസ്ഥയിൽ എത്തുന്നതുവരെ കണ്ടുപിടിക്കാൻ പോലുമാകില്ല.

ശ്വാസകോശത്തിൽ ദ്രവവും കഫവും ഒക്കെ നിറഞ്ഞുണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ന്യുമോണിയ. ഈ അവസ്ഥയിലുള്ള രോഗിക്ക് ശ്വാസോച്ഛാസത്തിന് തടസ്സം നേരിടുകയും ചെയ്യും എന്നാൽ കോവിഡ് ബാധയുണ്ടെങ്കിൽ, ഇത്തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടാകുന്നില്ല എന്നാണ് ഇപ്പോൾ കണ്ടുപിടിച്ചിരിക്കുന്നത്.

അതിന് പകരമായി രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞ് കുറഞ്ഞ് മാരകമായ ഒരു ലെവലിൽ എത്തും.സാധാരണ ഒരു മനുഷ്യന് സമുദ്രനിരപ്പിൽ 94 മുതൽ 100 ശതമാനം വരെയായിരിക്കും ഓക്സിജൻ സാച്ചുറേഷൻ എന്നാൽ കോവിഡ്- ന്യുമോണിയ രോഗികളിൽ ഇത് 50 ശതമാനം വരെയായി താഴ്ന്നിട്ടുണ്ടെന്ന് ലെവിറ്റൻ പറയുന്നു.

ഓക്സിജന്റെ അളവ് കുറയുന്നതിനാൽ കൂടുതൽ വേഗത്തിലും ആഴത്തിലും ശ്വസിക്കാൺ ആളുകൾ നിർബന്ധിതരാകും ഇതും ശ്വാസകോശത്തിന് കൂടുതൽ കേടുപാടുകൾ വരുത്തിയെക്കാം. പൾസ് ഓക്സീ മീറ്റർ എന്ന ഒരു ഉപകരണം ഉപയോഗിച്ച് വേണം ഇത്തരത്തിൽ ഉള്ള രോഗികളെ നിരീക്ഷിക്കാൻ എന്നാണ് ഡോ. ലെവിറ്റൻ പറയുന്നത്. വിരലുകളിൽ ഘടിപ്പിച്ചു വയ്ക്കുന്ന ഈ ഉപകരണം രക്തത്തിലെ ഓക്സിജന്റെ അളവ് കൃത്യമായി കാണിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP