Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലക്ഷങ്ങളുടെ ജീവനെടുത്ത പുകയില ഇനി അതിലേറെ ആളുകളെ രക്ഷിക്കുമോ? കൊറോണയെ നേരിടാനുള്ള വാക്സിനേഷൻ പുകയിലയിൽ നിന്നും വികസിപ്പിച്ചെടുത്തു എന്ന അവകാശവദവുമായി സിഗരറ്റ് നിർമ്മാതാക്കളായ ബെൻസൺ ആൻഡ് ഹെഡ്ജസ്; ജൂണോടെ ലക്ഷക്കണക്കിന് വാക്സിനുകൾ തയ്യാറാകുമെന്നും സിഗരറ്റ് ഭീമൻ

ലക്ഷങ്ങളുടെ ജീവനെടുത്ത പുകയില ഇനി അതിലേറെ ആളുകളെ രക്ഷിക്കുമോ? കൊറോണയെ നേരിടാനുള്ള വാക്സിനേഷൻ പുകയിലയിൽ നിന്നും വികസിപ്പിച്ചെടുത്തു എന്ന അവകാശവദവുമായി സിഗരറ്റ് നിർമ്മാതാക്കളായ ബെൻസൺ ആൻഡ് ഹെഡ്ജസ്; ജൂണോടെ ലക്ഷക്കണക്കിന് വാക്സിനുകൾ തയ്യാറാകുമെന്നും സിഗരറ്റ് ഭീമൻ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഇതുവരെ ആളെക്കൊല്ലിയെന്ന പഴിമാത്രം കേട്ടിരുന്ന പുകയിലയ്ക്കിനി നല്ലകാലം വരികയാണോ? ലോകത്തിലെ തന്നെ ഏറ്റവും വലിയ സിഗരറ്റ് ഉദ്പാദകരിൽ ഒന്നായ ബെൻസൺ ആൻഡ് ഹെഡ്ജസിന്റെ അവകാശവാദം വിശ്വസിക്കാമെങ്കിൽ കാര്യങ്ങൾ നീങ്ങുന്നത് ആ വഴിക്കാണ്. പുകയിലയിൽ നിന്നും കോവിഡ് 19 നുള്ള വാക്സിൻ കണ്ടുപിടിച്ചെന്നാണ് സിഗരറ്റ് ഭീമൻ ഇന്നലെ വെളിപ്പെടുത്തിയത്.

യു, കെ സർക്കാരിന്റെ പിന്തുണ ലഭിക്കുകയാണെങ്കിൽ ജൂൺ മുതൽ പ്രതിവാരം മൂന്ന് ദശലക്ഷം വാക്സിനുകൾ ഉദ്പ്പാദിപ്പിക്കാനാവുമെന്നാണ് ബ്രിട്ടീഷ് അമേരിക്കൻ ടുബാക്കൊ പറയുന്നത്. ഇതുവരെ മൃഗങ്ങളിൽ മാത്രം പരിശോധിച്ച ഈ വാക്സിൻ പൂർണ്ണമായ വിജയം കണ്ടെന്ന അവകാശവാദവുമായി എത്തിയ കമ്പനി മനുഷ്യരിൽ ഇത് പരിശോധിക്കുവാനുള്ള നടപടികൾ എത്രയും പെട്ടെന്ന് കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു. എന്നാൽ മാത്രമേ ജൂൺ മുതൽ ഇതിന്റെ ഉദ്പാദനം ആരംഭിക്കുവാൻ സാധിക്കു എന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

തങ്ങളുടെ സ്രോതസ്സുകളുടെ ഭീമമായ ഒരു ഭാഗം ഈ പകർച്ചവ്യാധി തടയുന്നതിനുള്ള നടപടികൾക്കായി ചെലവാക്കിയതായി വെളിപ്പെടുത്തിയ കമ്പനി, പക്ഷെ ലാഭം ഒന്നും പ്രതീക്ഷിക്കാതെ, ഇതിനായി ചെലവാക്കിയ തുകയ്ക്ക് തന്നെ ഈ സാങ്കേതിക വിദ്യ സർക്കാരിന് കൈമാറാൻ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ നിയമപ്രകാരം പുകയില ഉദ്പ്പന്നങ്ങളുടെ നിർമ്മാതാക്കൾക്ക് സർക്കാരുമായി ഇടപാടുകൾ നടത്താൻ നിരോധനമുണ്ട്. ഇത് മറികടക്കുവാനായി ലോകാരോഗ്യ സംഘടനയുമായി നേരിട്ട് ബന്ധപ്പെടുവാൻ ഒരുങ്ങുകയാണ് ബ്രിട്ടീഷ് അമേരിക്കൻ ടുബാക്കോ.

ഇതുവരെ അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷനുമായും യു കെ യിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയറുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ഈ വാക്സിനെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും ലണ്ടൻ ആസ്ഥാനമായുള്ള ഈ പുകയില ഭീമൻ പറഞ്ഞു. സർക്കാരുകളുമായി സഹകരിച്ച് ഈ മാസം തന്നെ ക്ലിനിക്കൽ ടെസ്റ്റുകൾ നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു. എല്ലാം പ്രതീക്ഷിച്ചതുപോലെ നടക്കുകയാണെങ്കിൽ, സർക്കാരുകളുമായും പങ്കാളികളുമായും ചേർന്ന് ജൂൺ മുതൽ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉദ്പ്പാദനം ആരംഭിക്കാൻ സാധിക്കുമെന്നും പ്രതിവാരം 1 ദശലക്ഷത്തിനും 3 ദശലക്ഷത്തിനും ഇടയിൽ വാക്സിനുകൾ ഉദ്പ്പാദിപ്പിക്കാൻ സാധിക്കുമെന്നും അവർ അവകാശപ്പെടുന്നു. ബി എ ടി യുടെ സബ്സിഡിയറി കമ്പനിയായ, അമേരിക്കയിലെ കെന്റുക്കി ബയോ പ്രൊസസ്സിങ് ആണ് ഈ വാക്സിൻ വികസിപ്പിച്ചെടുത്തത്.

ഇത്തരം പകർച്ചവ്യാധികളെ നേരിടുന്നതിൽ മുൻപരിചയമുണ്ട് കെന്റുക്കി ബയോ പ്രൊസസ്സിങ് എന്ന സ്ഥാപനത്തിന്. 2014 -ൽ എബോളയെ ചെറുക്കുന്നതിൽ ഫലപ്രദമായ ഒരു മരുന്ന് വികസിപ്പിച്ചെടുത്തിരുന്നു ഇവർ. കൊറോണ വൈറസിന്റെ ഒരു ഭാഗം ക്ലോൺ ചെയ്തെടുത്താണ് കെ ബി പി യിലെ ഗവേഷകർ ഫലസിദ്ധിയുള്ള ആന്റിജെൻ വികസിപ്പിച്ചത്.

ശരീരത്തിൽ ഒരു ബാഹ്യവസ്തു പ്രവേശിച്ചിട്ടുണ്ട് എന്ന് ശരീരത്തെ മനസ്സിലാക്കിക്കുന്ന വസ്തുവാണ് ആന്റിജെൻ. അത് മനസ്സിലാക്കിയാൽ ശരീരത്തിന്റെ സ്വായത്തമായ രോഗ പ്രതിരോധ സംവിധാനം ആ വസ്തുവിനെ ചെറുക്കുവാനുള്ള നടപടികൾ സ്വീകരിക്കും. ഒരാളുടെ ശരീരത്തിൽ ഈ കൊറോണാ വൈറസ് ആന്റിജൻ കുത്തിവച്ചാൽ, മുഴുവൻ ശരീരമോ, ശരീരത്തിന്റെ ഏതെങ്കിലും ഭാഗങ്ങളോ അതിനെ ചെറുക്കുവാനുള്ള ആയുധങ്ങൾ തയ്യാറാക്കി നിർത്തും. പിന്നീട് അയാൾക്ക് രോഗം ബാധിക്കുമ്പോൾ അതിനെ ചെറുക്കാൻ ശരീരത്തിന് കഴിയും. അങ്ങനെ രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നതിനുൻ മുൻപ് തന്നെ രോഗത്തെ ഇല്ലാതെയാക്കുവാൻ ശരീരത്തിന് സാധിക്കും.

ഈ ആന്റിജനുകളെ പുകയില ചെടികള്ക്കുള്ളിലേക്ക് കുത്തിവയ്ക്കുകയാണ് കെന്റുക്കി ബയോ പ്രൊസസ്സിംഗിലെ ഗവേഷകർ ചെയ്യുന്നത്. ഈ സസ്യങ്ങളിലെ ജൈവ ഘടന ഈ ആന്റിജനുകൾക്ക് വളരാനും പ്രത്യ്ദ്പാദനം നടത്താനുമുള്ള സാഹചര്യം ഒരുക്കുന്നു. കൊയ്ത്ത് കഴിയുമ്പോൾ ഈ ആന്റിജനുകൾ ചെടികളിൽ നിന്നും വേർതിരിച്ചെടുക്കുകയും ശുദ്ധീകരിച്ചതിനുശേഷം വാക്സിനായി ശരീരത്തിലേക്ക് കുത്തിവയ്ക്കുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP