Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രതിരോധ സംവിധാനങ്ങളെയെല്ലാം തകർക്കാൻ ശേഷിയുള്ള എൻ440കെ വൈറസ് വകഭേദം കേരളത്തിലെന്ന് ഐജിഐബി റിപ്പോർട്ട്; എട്ട് മാസത്തിന് ശേഷം കോവിഡിന്റെ പുതിയ തരംഗം; ആശങ്കയിൽ ആരോഗ്യമേഖല

പ്രതിരോധ സംവിധാനങ്ങളെയെല്ലാം തകർക്കാൻ ശേഷിയുള്ള എൻ440കെ വൈറസ് വകഭേദം കേരളത്തിലെന്ന് ഐജിഐബി റിപ്പോർട്ട്; എട്ട് മാസത്തിന് ശേഷം കോവിഡിന്റെ പുതിയ തരംഗം; ആശങ്കയിൽ ആരോഗ്യമേഖല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മറികടക്കാൻ ശേഷിയുള്ള 'എൻ440കെ' വകഭേദം കേരളമുൾപ്പെടെ എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വ്യാപിച്ചിട്ടുണ്ടെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റിവ് ബയോളജി റിപ്പോർട്ട്. കാസർഗോഡ്, ഇടുക്കി, പാലക്കാട്, കണ്ണൂർ ജില്ലകളിൽനിന്നും ശേഖരിച്ച സാംപിളുകളിൽ നിന്നാണ് കൊറോണ വൈറസിന്റെ യുകെ വകഭേദം കണ്ടെത്തിയത്. മാർച്ച് ആദ്യവാരമാണ് സാംപിളുകൾ ശേഖരിച്ചത്.

68 മാസംകൊണ്ട് വ്യക്തികളുടെ കോവിഡ് പ്രതിരോധശേഷി കുറയുന്നതായി ഐജിഐബി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ രണ്ടാം തരംഗം തീവ്രമായത് ഇതിന്റെ സൂചനയാണ്. മഹാരാഷ്ട്ര, ഡൽഹി, ബംഗാൾ തുടങ്ങി 10 സംസ്ഥാനങ്ങളിൽ ഇരട്ട വ്യതിയാനം സംഭവിച്ച ബി.1.617 വകഭേദമാണ് പ്രതിസന്ധിക്കു കാരണമായത്. വൈറസിന്റെ ഇരട്ട വ്യതിയാനം ഇന്ത്യയിൽതന്നെ സംഭവിച്ചതാണ്. യുകെ, യുഎസ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഈ വകഭേദം എത്തിയത് ഇന്ത്യയിൽനിന്നാണ്. ബംഗാളിൽ 3 വ്യതിയാനങ്ങൾ സംഭവിച്ച വകഭേദദം (ബി.1.618) ഒക്ടോബർ മുതൽ കണ്ടു തുടങ്ങി. ഇപ്പോൾ ബംഗാളിൽ കാണുന്നതിൽ 1520 ശതമാനം വരെ ഈ വകഭേദമാണ്. എട്ട് മാസത്തിന് ശേഷം മൂന്നാം തരംഗമുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. പല തവണ ഇങ്ങനെ സംഭവിച്ചുകഴിയുമ്പോൾ എല്ലാത്തരം വകഭേദങ്ങൾക്കുമെതിരെ പ്രതിരോധശേഷിയുണ്ടാവാം. എന്നാൽ ഇത്തരമൊരു സാഹചര്യത്തിന് ഏതാനും വർഷമെടുക്കാം. വൈറസിന്റെ തീവ്രതയെക്കാൾ വൈദ്യസഹായത്തിലെ കുറവുകളാണ് കൂടുതൽ മരണങ്ങൾക്കു കാരണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഡൽഹിയിൽ 10 ലക്ഷം പേർക്ക് 1500 കിടക്ക എന്നതാണ് ആശുപത്രി സൗകര്യം, കേരളത്തിൽ 10 ലക്ഷത്തിന് 5000 കിടക്കയും. കേരളത്തിലെ ആശുപത്രിശേഷിയുടെ 50 ശതമാനം പോലും ഉപയോഗിക്കേണ്ട സ്ഥിതി വന്നിട്ടില്ല.

കേരളത്തിൽ 10 ശതമാനംപേർ പോലും കോവിഡ് പ്രതിരോധശേഷി നേടിയിട്ടില്ലെന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നു. വാക്‌സീനുകൾ വൈറസ് വ്യാപനം വലിയ തോതിൽ കുറയ്ക്കുന്നില്ലെങ്കിലും മരണനിരക്കു കുറയുന്നതിൽ വലിയ പങ്കുണ്ട്. യുഎസിൽ വാക്‌സീൻ സ്വീകരിച്ചവരിൽ വൈറസ് ബാധിതരായ വയോജനങ്ങളുടെ മരണനിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ മാസം രണ്ടാം ആഴ്ച മുതൽ കേരളത്തിൽനിന്നു ലഭിച്ചിട്ടുള്ള സാംപിളുകളുടെ ജനിതക ശ്രേണീകരണം പുരോഗമിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ ഇതിന്റെ ഫലം ലഭ്യമാകും. ഇപ്പോൾ സ്വീകരിച്ചിട്ടുള്ള നിയന്ത്രണ നടപടികളുടെ ഫലം ദൃശ്യമാകാൻ 10 ദിവസമെങ്കിലുമെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP