Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

എല്ലാത്തരം മാസ്‌കുകളും കോവിഡ് വ്യാപനം തടയാൻ സഹായിക്കില്ലെന്ന് ശാസ്ത്രജ്ഞർ; മാസ്‌ക് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന പദാർത്ഥം നിങ്ങളുടെ ആരോഗ്യത്തെ വിപരീതമായി ബാധിച്ചേക്കാം; ഫ്ളീസ് നെക്ക് ഗെയ്റ്ററുകൾ അപകട സാധ്യത വർദ്ധിപ്പിച്ചേക്കും; എൻ 95 മാസ്‌കുകളും കോട്ടൺ മാസ്‌കുകളും താരതമ്യേന സുരക്ഷിതം; വിവിധ മാസ്‌കുകളെ കുറിച്ച് കൂടുതൽ അറിയാം

എല്ലാത്തരം മാസ്‌കുകളും കോവിഡ് വ്യാപനം തടയാൻ സഹായിക്കില്ലെന്ന് ശാസ്ത്രജ്ഞർ; മാസ്‌ക് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന പദാർത്ഥം നിങ്ങളുടെ ആരോഗ്യത്തെ വിപരീതമായി ബാധിച്ചേക്കാം; ഫ്ളീസ് നെക്ക് ഗെയ്റ്ററുകൾ അപകട സാധ്യത വർദ്ധിപ്പിച്ചേക്കും; എൻ 95 മാസ്‌കുകളും കോട്ടൺ മാസ്‌കുകളും താരതമ്യേന സുരക്ഷിതം; വിവിധ മാസ്‌കുകളെ കുറിച്ച് കൂടുതൽ അറിയാം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി പലയിടങ്ങളിലും ഇന്ന് മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കിയിരിക്കുകയാണ് എന്നാൽ, പുതിയൊരു പഠനം പറയുന്നത് എന്ത് ഉപയോഗിച്ചു മാസ്‌ക് നിർമ്മിച്ചു എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണെന്നാണ്. മാസ്‌ക് നിർമ്മാണത്തിന് ഉപയോഗിച്ച ചില പദാർത്ഥങ്ങൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം എന്നും റിപ്പോർട്ടിൽ പറയുന്നു. എൻ 95 മാസ്‌കുകളാണ് രോഗവ്യാപനം തടയുവാൻ ഏറ്റവും അനുയോജ്യമായതെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. ചെറുതും വലുതുമായ എല്ലാത്തരം ശ്വാസോച്ഛാസ കണങ്ങളേയും തടയുവാൻ അതിന് കഴിവുണ്ട്.

എന്നാൽ ചില മാസ്‌കുകൾ ധരിക്കുന്നതിനേക്കാൾ നല്ലത് മാസ്‌ക് ധരിക്കാതിരിക്കുന്നതാണെന്നാണ് ഈ പഠന റിപ്പോർട്ടിൽ പറയുന്നത്. അവയ്ക്ക് ശ്വാസോച്ഛാസത്തിലെ വലിയ ദ്രവകണങ്ങളെ ചെറുതാക്കി മാറ്റി അന്തരീക്ഷത്തിലേക്ക് പടർത്താൻ കഴിവുണ്ടത്രെ. ഡ്യുക്ക് യൂണിവേഴ്സിറ്റിയിലെ ഒരുകൂട്ടം ശാസ്ത്രകാരന്മാർ നടത്തിയ പഠനത്തിലാണ് എല്ലാത്തരം ഫേസ്മാസ്‌കുകളും ഒരുപോലെ ഉപയോഗയോഗ്യമല്ലെന്ന് തെളിഞ്ഞിരിക്കുന്നത്.

Stories you may Like

സയൻസ് അഡ്വാൻസസ് എന്ന ശാസ്ത്ര ജേർണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. വിവിധ തരത്തിൽ പെട്ട 14 തരം മാസ്‌കുകളെയാണ് ഇവർ പഠനത്തിന് വിധേയമാക്കിയത്. ഒരു കറുത്ത പെട്ടിയിൽ ഒരു ദ്വാരമുണ്ടാക്കി അതിനെ ഒരു ലേസർ ബീമിൽ നിന്നുള്ള നേരിയ പ്രകാശവലയം കൊണ്ട് ആവരണം ചെയ്തു. അതിനുശേഷം അതിന് പുറകിലായി ഒരു സെൽഫോൺ കാമറ സ്ഥാപിച്ചു. പിന്നീട് ഈ ലേസർ രശ്മികളെ കടന്നെത്തുന്ന ദ്രവകണങ്ങളെ റെക്കോർഡ് ചെയ്തു. വിവിധ മാസ്‌കുകൾ ധരിച്ച് ഒരു വ്യക്തി ഈ ദ്വാരത്തിലൂടെ സംസാരിക്കുമ്പോൾ പുറത്തുവരുന്ന ദ്രവകണങ്ങളേയാണ് റെക്കോർഡ് ചെയ്തത്.

മൂന്നു ലയറുകൾ ഉള്ള സർജിക്കൽ മാസ്‌ക്, എക്സലേഷൻ വാൽവോടുകൂടിയ എൻ 95 സർജിക്കൽ മാസ്‌ക്, നിറ്റഡ് മാസ്‌ക്, രണ്ട് ലയറുകളോടു കൂടിയ പോളിപ്രൊപൈലിൻഏപ്രൺ മാസ്‌ക്, കോട്ടൺ-പോളിപ്രൊപൈലിൻ- കോട്ടൺ മാസ്‌ക്, ഒരു ലയർ മാത്രമുള്ള മാക്സിമ എ ടി മാസ്‌ക്, രണ്ട് ലയറുകളുള്ള കോട്ടൺ, പ്ലീറ്റഡ് സ്‌റ്റൈൽ മാസ്‌ക്, രണ്ട് ലയറുകളുള്ള കോട്ടൺ ഓൾസോൺ സ്‌റ്റൈൽ മാസ്‌ക്, രണ്ട് ലയറുകളുള്ള കോട്ടൺ മാസ്‌ക്, ഒരു ലയറുള്ള കോട്ടൺ മാസ്‌ക്, ഗെയ്റ്റർ മാതൃകയിലുള്ള നെക്ക് ഫ്ലീസ്, ഡബിൾ -ലയർ ബൻഡാന, എക്സലേഷൻ വാൽവ് ഇല്ലാത്ത എൻ 95 മാസ്‌ക് എന്നി വിവിധ ഇനങ്ങളിലുള്ള മാസ്‌കുകളാണ് പഠനത്തിന് വിധേയമാക്കിയത്.

95 ശതമാനം ദ്രവകണങ്ങളും അകത്തേക്കോ പുറത്തേക്കോ പോകുന്നത് തടയുന്നതിനായി രൂപകല്പന ചെയ്തിരിക്കുന്ന എൻ 95 മാസ്‌കുകളാണ് കോവിഡ് വ്യാപനത്തിന് അത്യൂത്തമം എന്നാണ് പഠനത്തിൽ വ്യക്തമായത്. മൂന്ന് ലയറുകളോട് കൂടിയ സർജിക്കൽ മാസ്‌കും വീടുകളിൽ ഉണ്ടാക്കുന്ന തരത്തിലുള്ള കോട്ടൺ മാസ്‌കുകളും ഏറെ ഫലപ്രദമായി ദ്രവകണങ്ങളെ തടയുന്നതായി തെളിഞ്ഞു. സംസാരിക്കുമ്പോൾ ഉണ്ടാകുന്ന ദ്രവകണങ്ങളെ തടയുന്നതിൽ കോട്ടൺ മാസ്‌കുകൾ കാര്യക്ഷമമാണെന്നും അവർ കണ്ടെത്തി.

എന്നാൽ, കാഴ്‌ച്ചക്ക് മനോഹരങ്ങളായ നിറ്റഡ് മാസ്‌കുകളും ഫോൾഡഡ് ബൻഡാനകളും ഇക്കാര്യത്തിൽ തീർത്തും പരാജയപ്പെട്ടു എന്നാണ് ഗവേഷകർ പറയുന്നത്. ഗെയ്റ്റേഴ്സ് എന്നറിയപ്പെടുന്ന, നെക്ക് ഫ്ലീസുകൾ ധരിക്കുന്നതിനേക്കാൾ നല്ലത് മാസ്‌ക് ധരിക്കാതിരിക്കുന്നതാണെന്നും അവർ പറയുന്നു. വലിയ ദ്രവകണങ്ങളെ ചെറുതാക്കി, കണങ്ങളുടെ എണ്ണം വർദ്ധിപ്പിച്ച്, കൂടുതൽ കണങ്ങൾ അന്തരീക്ഷത്തിൽ പടർത്താൻ അവ സഹായിക്കുന്നു എന്നാണ് അവർ പറയുന്നത്.

വലിയ കണങ്ങളേക്കാൾ ഭാരക്കുറവുള്ളതിനാൽ ചെറിയ കണങ്ങൾ കൂടുതൽ നേരം അന്തരീക്ഷത്തിൽ തങ്ങിനിൽക്കും. ഇത് രോഗവ്യാപന സാധ്യത വർദ്ധിപ്പിക്കും. അങ്ങനെ ഈ വിഭാഗത്തിൽ പെടുന്ന മാസ്‌കുകൾ രോഗവ്യാപനത്തെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും അവർ കണ്ടെത്തി.ശരിയായ മാസ്‌കുകൾ ധരിച്ച് സ്വയം രക്ഷ ഉറപ്പാക്കുകയും, മറ്റുള്ളവരിലേക്ക് രോഗ പകർത്താതിരിക്കുകയും വേണം. അതിന് ജനങ്ങൾക്ക് മാർഗനിർദ്ദേശം നൽകുക എന്നതായിരുന്നു ഈ ഗവേഷണത്തിന്റെ ഉദ്ദേശമെന്നും ഗവേഷകർ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP