Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഹാമാരിക്കാലത്ത് പ്രതീക്ഷയേകുന്ന വാർത്ത വീണ്ടും; ഗുരുതര രോഗബാധ തടയുന്നതിൽ തങ്ങളുടെ കോവിഡ് വാക്സിൻ നൂറ് ശതമാനം ഫലപ്രദമെന്ന് മൊഡേണ; അവസാന ഘട്ടത്തിലും 94 ശതമാനം ഫലപ്രാപ്തി; അമേരിക്കയിലും യൂറോപ്പിലും അടിയന്തര ഉപയോഗത്തിന് അനുമതി തേടും; ഗുരുതര സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും വാക്‌സിൻ നിർമ്മാതാക്കൾ

മഹാമാരിക്കാലത്ത് പ്രതീക്ഷയേകുന്ന വാർത്ത വീണ്ടും; ഗുരുതര രോഗബാധ തടയുന്നതിൽ തങ്ങളുടെ കോവിഡ് വാക്സിൻ നൂറ് ശതമാനം ഫലപ്രദമെന്ന് മൊഡേണ; അവസാന ഘട്ടത്തിലും 94 ശതമാനം ഫലപ്രാപ്തി; അമേരിക്കയിലും യൂറോപ്പിലും അടിയന്തര ഉപയോഗത്തിന് അനുമതി തേടും; ഗുരുതര സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും വാക്‌സിൻ നിർമ്മാതാക്കൾ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: കൊറോണ ബാധിച്ചവർക്ക് ഗുരുതര രോഗബാധ തടയുന്നതിൽ വാക്സിൻ 100 ശതമാനവും ഫലപ്രദമെന്ന നിർമ്മാതാക്കളായ മൊഡേണ. കോവിഡ് വാക്സിൻ അമേരിക്കയിലും യൂറോപ്പിലും അടിയന്തരമായി ഉപയോഗിക്കാൻ അനുമതിതേടി അധികൃതരെ സമീപിക്കും. ഉടൻ അപേക്ഷ നൽകും. അവസാനഘട്ട പരീക്ഷണത്തിൽനിന്ന് ലഭിച്ച വിവരങ്ങൾ വാക്സിൻ 94 ശതമാനവും ഫലപ്രദമാണെന്നാണ് വ്യക്തമാക്കുന്നത്. ഗുരുതര സുരക്ഷാ പ്രശ്നങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മൊഡേണ അവകാശപ്പെടുന്നു.

30,000 പേരിൽ നടത്തിയ പരീക്ഷണത്തിനിടെ വാക്സിൻ സ്വീകരിച്ച 11 പേർക്കും മറ്റുവസ്തു നൽകിയ 185 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ ഗുരുതര രോഗം ബാധിച്ച 30 പേരും വാക്സിന് പകരം മറ്റുവസ്തുക്കൾ നൽകിയ വിഭാഗത്തിൽപ്പെട്ടവർ ആയിരുന്നു. ഇതിൽനിന്നാണ് ഗുരുതര രോഗബാധ തടയുന്നതിൽ വാക്സിൻ 100 ശതമാനവും ഫലപ്രദമാണെന്ന് കണ്ടെത്തിയത് എന്നാണ് മൊഡേണ അവകാശപ്പെടുന്നത്.

അമേരിക്കയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന രണ്ടാമത്തെ കോവിഡ് വാക്സിനായിരിക്കും മൊഡേണയുടേത്. കോവിഡ് വാക്സിൻ ഫലപ്രദമാണെന്ന് തെളിയിക്കാൻ കഴിയുന്ന എല്ലാ വിവരങ്ങളും കൈവശമുണ്ടെന്നാണ് മോഡേണ അവകാശപ്പെടുന്നത്. കോവിഡ് വ്യാപനം തടയുന്നതിൽ തങ്ങൾക്ക് സുപ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മൊഡേണയുടെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടാൽ സാക്സ് പറഞ്ഞു. കോവിഡ് വാക്സിൻ 94 ശതമാനം ഫലപ്രദമാണെന്ന് വ്യക്തമായതോടെ താൻ വികാരാധീനനായെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഫലപ്രാപ്തി തെളിഞ്ഞതോടെ താൻ കരഞ്ഞുപോയെന്നാണ് സാക്സ് പറയുന്നത്.

മൊഡേണയുടെ പരീക്ഷണ ഫലം വിലയിരുത്താൻ യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ ഡിസംബർ 17 ന് യോഗം ചേരും. ഡിസംബർ പത്തിനാണ് ഫൈസറിന്റെ പരീക്ഷണഫലം വിലയിരുത്താനുള്ള യോഗം. അടിയന്തര അനുമതി ലഭിച്ചാലുടൻ മൊഡേണയുടെ വാക്സിൻ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലേക്ക് വിതരണത്തിനായി അയയ്ക്കും.

തങ്ങളുടെ വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്ന് അമേരിക്കൻ കമ്പനിയായ ഫൈസറും ജർമൻ പങ്കാളിയായ ബയോൻടെക്കും നേരത്തെ പ്രഖ്യാപിച്ചിരുന്നു. അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഫൈസർ ഒരാഴ്ച മുമ്പുതന്നെ അധികൃതരെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ അടിയന്തര ഉപയോഗത്തിന് അനുമതി തേടി യൂറോപ്യൻ അധികൃതരെയും സമീപിക്കുമെന്നാണ് മോഡേണ വ്യക്തമാക്കിയിട്ടുള്ളത്.

മൊഡേണയുടെ വാക്സിൻ 94.5 ശതമാനം ഫലപ്രദമാണെന്ന് ആയിരുന്നു നവംബർ 16 ന് പുറത്തുവന്ന ഇടക്കാല പരീക്ഷണ ഫലങ്ങൾ വ്യക്തമാക്കിയിരുന്നത്. എന്നാൽ അൽപ്പം ഫലപ്രാപ്തി കുറവാണെന്ന് വ്യക്തമാക്കുന്നതാണ് ഏറ്റവും ഒടുവിലത്തെ പരീക്ഷണ ഫലം എന്നാൽ അതിൽ ആശങ്ക വേണ്ടെന്നാണ് മോഡേണ പറയുന്നത്. യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ നിശ്ചയിച്ചിട്ടുള്ള ഗുണനിലവാരത്തെക്കാൾ അധികമാണ് ഫൈസറിന്റെയും മോഡേണയുടെയും വാക്സിനുകളുടെ ഫലപ്രാപ്തിയെന്നാണ് വ്യക്തമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP