Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇറ്റലി കണ്ടുപിടിച്ച കൊറോണ വൈറസിനുള്ള മരുന്ന് ഉടൻ മനുഷ്യരിൽ പരീക്ഷിക്കും; വാക്‌സിൻ യാഥാർത്ഥ്യമാക്കാൻ സർക്കാരിന്റേയും രാജ്യാന്തര സംഘടനകളുടേയും പിന്തുണ തേടി ഇറ്റാലിയൻ മരുന്നു കമ്പനി: എലികളിൽ നടത്തിയ പരീക്ഷണം മനുഷ്യരിലും വിജയിക്കുമെന്ന് ഇറ്റലി അവകാശപ്പെടുമ്പോൾ പ്രതീക്ഷയോടെ ഉറ്റു നോക്കി ലോകം

ഇറ്റലി കണ്ടുപിടിച്ച കൊറോണ വൈറസിനുള്ള മരുന്ന് ഉടൻ മനുഷ്യരിൽ പരീക്ഷിക്കും; വാക്‌സിൻ യാഥാർത്ഥ്യമാക്കാൻ സർക്കാരിന്റേയും രാജ്യാന്തര സംഘടനകളുടേയും പിന്തുണ തേടി ഇറ്റാലിയൻ മരുന്നു കമ്പനി: എലികളിൽ നടത്തിയ പരീക്ഷണം മനുഷ്യരിലും വിജയിക്കുമെന്ന് ഇറ്റലി അവകാശപ്പെടുമ്പോൾ പ്രതീക്ഷയോടെ ഉറ്റു നോക്കി ലോകം

സ്വന്തം ലേഖകൻ

റോം: മാസങ്ങളായി കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടുപിടിക്കാനുള്ള പരിശ്രമത്തിലാണ് ലോകം മുഴുവനുമുള്ള ഗവേഷകർ. ഇവർക്ക് ശക്തിയും പ്രതീക്ഷയും നൽകിയാണ് ഇറ്റലിയിൽ നിന്നും ആ വാർത്ത പുറത്ത് വന്നത്. കൊറോണ വൈറസിനുള്ള മരുന്ന് ഇറ്റാലിയൻ ശാസ്ത്രജഞർ കണ്ടെത്തിയെന്നത്. ലോകത്തിന് തന്നെ ആ വാർത്ത പ്രതീക്ഷ നൽകുമ്പോൾ എലികളിൽ നടത്തിയ ആ മരുന്ന് പരീക്ഷണം മനുഷ്യരിലും വിജയകരമാകണേ എന്ന പ്രതീക്ഷയിലാണ് ലോകം.

റോമിലെ ലസ്സാറോ സ്പല്ലൻഴാനി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഫെക്ഷ്യസ് ഡിസീസസിൽ എലികളിൽ നടത്തിയ വാക്‌സിൻ പരീക്ഷണമാണ് വിജയകരമായത്. എലികളിൽ മരുന്ന് കുത്തിവെച്ചപ്പോൾ കൊറോണ വൈറസിനെതിരെ ശരീരത്തിൽ ആന്റിബോഡികൾ ഉൽപ്പാദിക്കപ്പെടുന്നതായി കണ്ടെത്തി. ഇതു മനുഷ്യശരീരത്തിലും സമാനമായ രീതിയിൽ പ്രവർത്തിക്കുമെന്ന് ശാസ്ത്ര സംബന്ധമായ വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സയൻസ് ടൈംസ് വെബ്‌സൈറ്റിലെ ലേഖനം പറയുന്നു. ഈ മരുന്നിന്റെ ഒരു ഡോസ് കുത്തിവെച്ചപ്പോൾ തന്നെ ശരീരത്തിൽ ആന്റി ബോഡികൾ നിർമ്മിക്കപ്പെട്ടതായാണ് ഗവേഷകർ പറയുന്നത്.

ഈ വാക്‌സിൻ മനുഷ്യശരീരത്തിലെത്തുന്ന നോവൽ കൊറോണ വൈറസിനെ നിഷ്‌ക്രിയമാക്കുമെന്ന് മരുന്നു നിർമ്മിച്ച ടാക്കിസ് സിഇഒ ലുയിഗി ഔറിസിച്ചിയോയെ ഉദ്ധരിച്ച് ഇറ്റാലിയൻ വാർത്താ ഏജൻസി എഎൻഎസ്എ റിപ്പോർട്ട് ചെയ്തു. ഇതാദ്യമായാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്‌സിൻ ഗവേഷണത്തിൽ ഇത്ര വലിയ പുരോഗതിയുണ്ടാകുന്നതെന്നും ഔറിസിച്ചിയോ പറഞ്ഞു. മനുഷ്യരിലും ഈ വാക്‌സിൻ ഉടൻ പരീക്ഷിക്കാനാണ് ഇറ്റലി ഒരുങ്ങുന്നത്.

റോമിലെ സ്പല്ലൻസാനി ഹോസ്പിറ്റലിലാണ് മരുന്ന് പരീക്ഷണം നടത്തിയത്. ഡിഎൻഎ ആധാരമാക്കിയുള്ള മരുന്നാണ് നിർമ്മിച്ചത്. ഇറ്റലിയിൽ ആദ്യമായാണ് കോവിഡിനെതിരായ വാക്‌സിൻ പരീക്ഷണം ഇത്രയും മുന്നോട്ടു പോകുന്നത്. ഉടൻതന്നെ മനുഷ്യരിലുള്ള പരീക്ഷണം ആരംഭിക്കും. വാക്‌സിൻ യാഥാർഥ്യമാകണമെങ്കിൽ ഇറ്റാലിയൻ സർക്കാരിന്റെയും രാജ്യാന്തര സംഘടനകളുടെയും പിന്തുണ വേണം. ഗവേഷണത്തിൽ കൂടുതൽ സാധ്യമായ വഴികൾ തേടാൻ യുഎസ് മരുന്നു കമ്പനിയായ ലിനിയാറെക്‌സുമായി (LineaRx) സഹകരിക്കാൻ സാധ്യതയുണ്ടെന്നും ചർച്ചകൾ നടക്കുകയാണെന്നും ഔറിസിച്ചിയോ വ്യക്തമാക്കി.

ഈ മരുന്നു ശരീരത്തിനകത്തു പ്രവേശിച്ചതിനു പിന്നാലെ കോവിഡ് 19നെ പ്രതിരോധിക്കാൻ എലികളുടെ ശരീരത്തിനകത്ത് ആന്റിബോഡികൾ നിർമ്മിക്കപ്പെട്ടു . മനുഷ്യ ശരീരത്തിലും സമാന സ്വഭാവം തന്നെയാകും വാക്‌സിൻ പ്രകടമാക്കുക. ഒരു ഡോസ് മരുന്ന് നൽകിയപ്പോൾത്തന്നെ എലികളുടെ ശരീരത്ത് ആന്റിബോഡികൾ നിർമ്മിക്കപ്പെട്ടു.

അഞ്ചെണ്ണത്തിൽ നടത്തിയ പരീക്ഷണത്തിൽനിന്ന് ഏറ്റവും മികച്ച രണ്ടിൽനിന്നുള്ള രക്തം ശേഖരിച്ചു. പിന്നീട് ഇതിൽനിന്ന് സെറം വേർതിരിച്ച് സ്പല്ലൻഴാനി ഇൻസ്റ്റിറ്റ്യൂട്ടിലെ വൈറോളജി ലാബിൽ വിലയിരുത്തൽ നടത്തിയശേഷമാണ് പഠനറിപ്പോർട്ട് പുറത്തുവിട്ടത്. വൈറസിനെതിരെ കാണിക്കുന്ന ഈ പ്രതിരോധശേഷി എത്രനാൾ നീണ്ടുനിൽക്കുമെന്നതാണ് ഇനി കണ്ടെത്തേണ്ടത്.

ഈ വാക്‌സിൻ പരീക്ഷണം വൈറസിന്റെ പ്രോട്ടീൻ 'സ്‌പൈക്കിനെ' കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ശരീരത്തിലെത്തുന്ന വാക്‌സിൻ 'ഇലക്ട്രോപൊറേഷൻ' സാങ്കേതിക വിദ്യ ഉപയോഗിച്ച് ശരീര കോശങ്ങളെ വിഘടിപ്പിച്ച് പ്രതിരോധ സംവിധാനത്തെ ഉണർത്തുകയാണ് ചെയ്യുന്നത്. ഇതുകൊണ്ടുതന്നെ മികച്ച രീതിയിൽ ആന്റിബോഡികളെ ഉത്പാദിപ്പിക്കാൻ ഈ വാക്‌സിനു കഴിയുമെന്നു ഗവേഷകർ വിശ്വസിക്കുന്നു. വൈറസിന് ഏറ്റവും പെട്ടെന്നു കീഴ്‌പ്പെടുന്ന ശ്വാസകോശത്തിലെ സെല്ലുകളിൽ ആന്റിബോഡികൾ ഉൽപ്പാദിപ്പിക്കുന്നതിൽ ഈ വാക്‌സിൻ നിർണായക പങ്കുവഹിക്കുമെന്നാണ് ഗവേഷകർ വിശ്വസിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP