Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആന്റിബയോട്ടിക്കുകൾക്ക് പ്രതിരോധ ശേഷി നഷ്ടപ്പെടുന്നു; ചികിത്സാരീതി അടിമുടി മാറ്റാൻ ശാസ്ത്രലോകം; വരാൻ പോകുന്നത് വൈറസുകളെ വിഴുങ്ങുകയോ വലിച്ചെടുക്കുകയോ ചെയ്യുന്ന രീതി; ചികിത്സാ രീതികളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ഒരുങ്ങി ശാസ്ത്രലോകം

ആന്റിബയോട്ടിക്കുകൾക്ക് പ്രതിരോധ ശേഷി നഷ്ടപ്പെടുന്നു; ചികിത്സാരീതി അടിമുടി മാറ്റാൻ ശാസ്ത്രലോകം; വരാൻ പോകുന്നത് വൈറസുകളെ വിഴുങ്ങുകയോ വലിച്ചെടുക്കുകയോ ചെയ്യുന്ന രീതി; ചികിത്സാ രീതികളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ഒരുങ്ങി ശാസ്ത്രലോകം

മറുനാടൻ ഡെസ്‌ക്‌

കോവിഡിനു ശേഷമായിരിക്കും വൈറസ് എന്ന പദം ഇത്രയേറെ പ്രചാരത്തിലായതും മനുഷ്യമനസ്സിൽ ഭീതിയുടെ കരിനിഴൽ പരത്തിയതും. മനുഷ്യൻ ഭയക്കുന്ന വൈറസിനെ നിങ്ങളോട് ആരെങ്കിലും വിഴുങ്ങാനോ അല്ലെങ്കിൽ ശ്വാസോച്ഛ്വാസം വഴി ഉള്ളിലേക്ക് വലിച്ചെടുക്കാനോ ആവശ്യപ്പെട്ടാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? അദ്ഭുതപ്പെടേണ്ട. അത്തരമൊരു സാഹചര്യം ഉടനെയുണ്ടാകും. അണുബാധകൾക്ക് വൈറസ് സപ്ലിമെന്റ് നൽകുന്നതിന്റെ കുറിച്ചാണ് ഇപ്പോൾ വൈദ്യശാസ്ത്രം ആലോചിക്കുന്നത്.

എന്നാൽ, കൊറോണയെപ്പോലെ മനുഷ്യനെ വലയ്ക്കുന്ന വൈറസുകളായിരിക്കില്ല ഈ ചികിത്സകളിൽ ഉപയോഗിക്കുക. ഇവ പ്രധാനമായും ഉന്നം വയ്ക്കുക ബാക്ടീരിയകളെ ആയിരിക്കും. ആരോഗ്യമുള്ള മനുഷ്യകോശങ്ങളെ ഈ വൈറസുകൾ ബാധിക്കുകയില്ല. മൂത്ര സംബന്ധമായ പ്രശ്നങ്ങൾ, മുഖക്കുരു, കാലിലെ വിണ്ടുകീറൽ, ക്ഷയം തുടങ്ങിയ രോഗങ്ങൾക്കുള്ള ചികിത്സയിൽ ആന്റിബയോട്ടിക്കുകൾക്ക് പകരമായിട്ടായിരിക്കും ഈ വൈറസ് മരുന്ന് ഉപയോഗിക്കുക.

പതിറ്റാണ്ടുകളോളമായിട്ടുള്ള ആന്റിബയോട്ടിക് ഉപയോഗം മൂലം പല അണുക്കൾക്കും ഇപ്പോൾ ആന്റിബയോട്ടിക്കിനെതിരെ പ്രതിരോധ ശേഷി കൈവന്നിട്ടുണ്ട്. ബാക്ടീരിയകളിൽ ഇപ്പോൾ ആന്റിബയോട്ടിക്കുകളെ ചെറുത്തു നിൽക്കാൻ കഴിയുന്ന വിധമുള്ള നിരവധി മ്യുട്ടേഷനുകൾ വന്നതായും കണ്ടെത്തിയിട്ടുണ്ട്. അവിടെയാണ് ഫേജെസ് എന്ന് വിളിക്കപ്പെടുന്ന ഈ വൈറസുകളുടെ പ്രസ്‌കതി. ഫേജ് ചികിത്സയുടെ വ്യാപ്തി വളരെ വലുതാണെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.

ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന രീതിയിലുള്ള അണുബാധ ഉണ്ടാകുന്നിടത്തെല്ലാം ഇത് ഉപകാരപ്രദമാകും. 2016-ൽ ബ്രസ്സല്സ്സ് വിമാനത്താവളത്തിൽ നടന്ന ചാവേർ ആക്രമണത്തിൽ ഇരയായ ഒരു30 കാരിയിൽ ഫേജസ് ചികിത്സ വരുത്തിയ മാറ്റം അദ്ഭുതകരമായിരുന്നു എന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. സ്ഫോടനത്തിൽ തുടയിലെ അസ്ഥി തകർന്ന അവർ നിരവധി ശസ്ത്രക്രിയകൾക്ക് വിധേയയായിരുന്നു. അതിനിടയിലാണ് തുടയിലെ മുറിവിൽ അണുബാധയുണ്ടാകുന്നത്. ആന്റിബയോട്ടിക്കുകൾ നിഷ്ഫലമായപ്പോൾ അവിടെ ഫേജസ് ചികിത്സ വിജയം കണ്ടു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ബാക്ടീരിയയെ ഭക്ഷിക്കുന്നവർ എന്നർത്ഥം വരുന്ന ബാക്ടീരിയോഫേജ് എന്നതിന്റെ ചുരുക്കരൂപമാണ് ഫേജ് എന്നത്. ബാക്ടീരിയ ഉള്ളിടങ്ങളിലെല്ലാം ഇവയുംകാണും. ഫേജ തെറാപ്പിയിൽ ആദ്യം ചെയ്യേണ്ടത് അണുബാധക്ക് കാരണമായ ബാക്ടീരിയ ഏതെന്ന് കണ്ടെത്തുക എന്നതാണ്. പിന്നീട് അതിന് യോജിച്ച വൈറസ് അഥവാ ഫേജിനെ കണ്ടെത്തണം . അതായത്, ആ പ്രത്യേക ബാക്ടീരിയയെ കൊന്ന് ഭക്ഷിക്കുന്ന വൈറസിനെ കണ്ടെത്തി അത് വായിലൂടെയോ മൂക്കിലൂടെയോ മനുഷ്യ ശരീരത്തിലേക്ക് കയറ്റി വിടുന്നതാണ് ചികിത്സാരീതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP