Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രഗ്‌നൻസി ടെസ്റ്റിന് ഉപയോഗിക്കുന്ന പേപ്പർ സ്ട്രിപ്പുകൾപോലെ ഉപയോഗിക്കാവുന്ന കൊവിഡ് ടെസ്റ്റ് കിറ്റ് വരുന്നു; ഒരു മണിക്കൂറിനുള്ളിൽ ഫലം അറിയാൻ സാധിക്കുന്ന ഇതിന് ചെലവ് 500 രൂപ മാത്രം; വൈറസ് ഇനിയും പടർന്നാൽ പ്രാദേശിക തലത്തിൽ പരിശോധനകൾ നടത്താൻ ഇത് വളരെ ഫലപ്രദം; ന്യൂഡൽഹിയിലുള്ള സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് കൗൺസിലിന്റെ നേതൃത്വത്തിലുള്ള പരീക്ഷണങ്ങൾ അന്തിമഘട്ടത്തിൽ; കൊവിഡ് 19 വ്യാപനത്തിനിടെ വഴിത്തിരിവായി ഇന്ത്യൻ ഗവേഷകരുടെ കണ്ടുപിടുത്തം

പ്രഗ്‌നൻസി ടെസ്റ്റിന് ഉപയോഗിക്കുന്ന പേപ്പർ സ്ട്രിപ്പുകൾപോലെ ഉപയോഗിക്കാവുന്ന കൊവിഡ് ടെസ്റ്റ് കിറ്റ് വരുന്നു; ഒരു മണിക്കൂറിനുള്ളിൽ ഫലം അറിയാൻ സാധിക്കുന്ന ഇതിന് ചെലവ് 500 രൂപ മാത്രം; വൈറസ് ഇനിയും പടർന്നാൽ പ്രാദേശിക തലത്തിൽ പരിശോധനകൾ നടത്താൻ ഇത് വളരെ ഫലപ്രദം; ന്യൂഡൽഹിയിലുള്ള സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് കൗൺസിലിന്റെ നേതൃത്വത്തിലുള്ള പരീക്ഷണങ്ങൾ അന്തിമഘട്ടത്തിൽ; കൊവിഡ് 19 വ്യാപനത്തിനിടെ വഴിത്തിരിവായി ഇന്ത്യൻ ഗവേഷകരുടെ കണ്ടുപിടുത്തം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കൊറോണാ വ്യാപനത്തെ പിടിച്ചുകെട്ടുന്നതിൽ ഏറ്റവും നിർണ്ണായകം ആവുന്നത് പരിശോധനാ കിറ്റുകളുടെ ലഭ്യതയാണ്. എത്രമാത്രം വേഗത്തിൽ എത്രമാത്രം ആളുകളെ പരിശോധിപ്പിക്കാൻ കഴിയും എന്നിടത്താണ് കോവിഡിന്റെ സമൂഹവ്യാപനം തടയാൻ കഴിയുക. ദക്ഷിണ കൊറിയ, തായ്വാൻ, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളൊക്കെ ഈ നിലയിൽ അതിജീവിച്ചവയാണ്. എന്നാൽ ഒരു മണിക്കുറിനുള്ളിൽ പരിശോധനാഫലം തരാൻ കഴിയുന്ന പുതിയ കണ്ടുപിടുത്തവുമായാണ് ഇന്ത്യൻ ഗവേഷകളരുടെ വരവ്.

ഒരു മണിക്കൂറിനുള്ളിൽ കൊവിഡ് പരിശോധനാഫലം അറിയാൻ സാധിക്കുന്ന പേപ്പർ സ്ട്രിപ്പ് ടെസ്റ്റുകളാണ് ന്യൂഡൽഹിയിലുള്ള സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് കൗൺസിലിന്റെ (സിഎസ്‌ഐആർ) നേതൃത്വത്തിൽ കണ്ടെത്തിയിരിക്കുന്നത്. പേപ്പർ സ്ട്രിപ്പ് ഉപയോഗിച്ചുള്ള ഈ പരിശോധനയിലൂടെ ഒരു മണിക്കൂറിനുള്ളിൽ ഫലമറിയാനാകും എന്നതാണ് പ്രത്യേകത.

രണ്ടുവർഷമായി ഇത്തരത്തിൽ ഒരു ടെസ്റ്റിങ് ഉപകരണത്തിന്റെ പരീക്ഷണത്തിലായിരുന്നു തങ്ങളെന്ന് സിഎസ്‌ഐആറിന്റെ പ്രധാന ലാബോറട്ടറിയായ ജെനോമിക് ആൻഡ് ഇന്റെഗ്രേറ്റീവ് ബയോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർ ദേബ്‌ജ്യോതി ചക്രബർത്തി പറയുന്നു. ജനുവരിയിൽ ചൈനയിൽ കൊവിഡ് 19 പടർന്നുപിടിച്ചപ്പോഴാണ്, ഈ ടെസ്റ്റ് വഴി കൊവിഡ് കണ്ടെത്താൻ സാധിക്കുമോ എന്ന പരീക്ഷണങ്ങൾ ആരംഭിച്ചത്. രണ്ട് മാസമെടുത്തു തങ്ങൾക്ക് ഈ ഫലങ്ങൾ കണ്ടെത്താനെന്നും ദേബ്‌ജ്യോതി പറഞ്ഞതായി ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു.പ്രഗ്‌നൻസി ടെസ്റ്റിന് ഉപയോഗിക്കുന്ന പേപ്പർ സ്ട്രിപ്പുകൾക്ക് സമാനമാണ് ഈ കൊവിഡ് ടെസ്റ്റ് കിറ്റ്.

വളരെ എളുപ്പത്തിൽ ചുരുങ്ങിയ സമയം കൊണ്ട് ഫലമറിയാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. റാപ്പിഡ് ടെസ്റ്റുകളിൽ നിന്നും വ്യത്യസ്തമായി, ഒരു സാധാരണ ലാബോറട്ടികളിൽ വരെ ഈ പരിശോധന നടത്താൻ സാധിക്കും. കൊവിഡ് വ്യാപനം ഇനിയും വർധിച്ചാൽ, പ്രാദേശിക തലത്തിൽ പരിശോധനകൾ നടത്തുക എന്നത് വളരെ പ്രധാനമായിരിക്കും. മാത്രമല്ല, ടെസ്റ്റ് സാംപിളുകൾ ദൂരത്തേക്ക് കൊണ്ട് പോകുന്നത് ഒഴിവാക്കുകയും ചെയ്യാം.'- ഗവേഷകരിൽ ഒരാളായ ഡോക്ടർ അനുരാഗ് അഗർവാൾ പറഞ്ഞു.

ഡോ. സൗവിക് മെയ്തി, ഡോ. ദേബ്‌ജ്യോതി ചക്രബർത്തി എന്നിവരുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. കൊവിഡ് 19 കണ്ടത്തൊൻ ഉപയോഗിക്കുന്ന പിസിആർ ടെസ്റ്റുകൾക്ക് ഇന്ത്യയിൽ ഏകദേശം 4500 രൂപയാണ് ചെലവ് വരുന്നത്. എന്നാൽ പേപ്പർ സ്ട്രിപ്പ് ടെസ്റ്റുകളുടെ ചെലവ് 500 രൂപ മാത്രമായിരിക്കുമെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP