Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹേർഡ് ഇമ്മ്യുണിറ്റി ഒരു മുട്ടൻ തട്ടിപ്പ്; കൊറോണ ബാധിച്ചു സുഖപ്പെട്ട ഡോക്ടർ ബോധപൂർവ്വം വീണ്ടും കുത്തിവച്ചപ്പോൾ ശരീരം ഒരു ചുക്കും ചെയ്തില്ല; മരണത്തോട് മല്ലടിച്ച് ആന്റിബോഡി വിദഗ്ദൻ

ഹേർഡ് ഇമ്മ്യുണിറ്റി ഒരു മുട്ടൻ തട്ടിപ്പ്; കൊറോണ ബാധിച്ചു സുഖപ്പെട്ട ഡോക്ടർ ബോധപൂർവ്വം വീണ്ടും കുത്തിവച്ചപ്പോൾ ശരീരം ഒരു ചുക്കും ചെയ്തില്ല; മരണത്തോട് മല്ലടിച്ച് ആന്റിബോഡി വിദഗ്ദൻ

മറുനാടൻ ഡെസ്‌ക്‌

ഹേർഡ് ഇമ്മ്യുണിറ്റി (രോഗങ്ങൾക്കെതിരായി ഒരു ജനക്കൂട്ടത്തിൽ ഉടലെടുക്കുന്ന സ്വാഭാവിക പ്രതിരോധ ശേഷി) യിലൂടെ കോവിഡിനെ തടയാം എന്നത് വെറും വ്യാമോഹമാണെന്ന് തെളിയിക്കുകയാണ് ഒരു റഷ്യൻ ഡോക്ടർ. ഫ്രാൻസിലേക്ക് സ്‌കീയിംഗിനായി നടത്തിയ ഒരു യാത്രയ്ക്കിടയിലാണ് 69 കാരനായ ഡോ. അലക്സാണ്ടർ ചെപുർണോവിന് ആദ്യമായി കോവിഡ ബാധയുണ്ടാകുന്നത്. അതിനു ശേഷമാണ് രോഗാണുക്കളെ കുത്തിവച്ച്, സ്വന്തം ശരീരത്തിൽ പരീക്ഷണത്തിന് ഡോക്ടർ മുതിർന്നത്.

സൈബീരിയയിലെ വീട്ടിൽ തന്നെയായിരുന്നു ആദ്യ കൊറോണക്കാലത്ത് ഡോക്ടർ ചെലവഴിച്ചത്. ആശുപത്രിവാസം വേണ്ടത്ര ഗുരുതരമായിരുന്നില്ല രോഗം. രോഗം ഭേദമായതിനു ശേഷമാണ് അദ്ദേഹവും നോവോസിബിർസ്‌കിലെ ഇൻസ്റ്റിറ്റിയുട്ട് ഓഫ് ക്ലിനിക്കൽ ആൻഡ് എക്സ്പെരിമെന്റൽ മെഡിസിനിലെ സഹപ്രവർത്തകരും കൂടി കൊറോണവൈറസ് ആന്റിബോഡിയെ കുറിച്ചുള്ള പഠനം ആരംഭിച്ചത്.

ആന്റിബോഡിയുടെ സ്വഭാവ സവിശേഷതകൾ, അവ എങ്ങനെ വൈറസിനോട് പ്രതികരിക്കുന്നു, അവ എത്രമാത്രം ശക്തിയുള്ളതാണ്, എത്രകാലം ശരീരത്തിൽ ഉണ്ടാകും തുടങ്ങിയ വിഷയങ്ങളൊക്കെ പഠന വിഷയമാക്കി. എന്നാൽ, ഒരിക്കൽ രൂപപ്പെട്ട ആന്റിബോഡികൾ ക്രമേണ കുറഞ്ഞുവരുന്നതായാണ് അവർ കണ്ടെത്തിയത്. രോഗബാധയുണ്ടായതിന്റെ മൂന്നാം മാസം മുതൽ ശരീരത്തിൽ ആന്റിബോഡികൾ കണ്ടെത്താനെ ആയില്ല എന്ന് അദ്ദേഹം പറയുന്നു.

അപ്പോഴാണ് വീണ്ടും രോഗബാധിതനാകുമോ എന്ന പരീക്ഷണത്തിന് അദ്ദേഹം മുതിർന്നത്. ശാസ്ത്രത്തിന്റെ താത്പര്യത്തിനായി ചെപുർണോവ് സ്വയം ഒരു ഗിനിപന്നിയാകുകയായിരുന്നു. അങ്ങനെ കോവിഡ് രോഗകാരികൾ അദ്ദേഹം സ്വമനസ്സാലെ ശരീരത്തിൽ ഏറ്റുവാങ്ങി. ആദ്യ രോഗബാധയ്ക്ക് ശേഷം ആറു മാസത്തിനകംതന്നെ ശരീരത്തിലെ പ്രതിരോധ കോശങ്ങൾ തീരെയില്ലാതെയായി. ആദ്യം തൊണ്ടയടപ്പായിരുന്നു ലക്ഷണം.

രണ്ടാം രോഗബാധ ഗുരുതരമായതോടെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതായി വന്നു. അഞ്ച് ദിവസത്തോളം ഉയർന്ന ശരീരോഷ്മാവായിരുന്നും മാത്രമല്ല, രുചിയും ഗന്ധവും അറിയുവാനുള്ള ശേഷിയും ഇല്ലാതെയായി. രോഗബാധയ്ക്ക് ആറു ദിവസം കഴിഞ്ഞ് എടുത്ത സി ടി സ്‌കാനിൽ ശ്വാസകോശങ്ങൾ നല്ല നിലയിലായിരുന്നു എന്നാൽ അതുകഴിഞ്ഞ് മൂന്നാം ദിവസം എടുത്ത എക്സ് റേയിൽ കാണിച്ചത് ഡബിൾ ന്യുമോണിയയും.

രണ്ടാഴ്‌ച്ചയ്ക്കകം വൈറസ് ശരീരം വിട്ടുപോയി. ശരീര സ്രവങ്ങളിലൊന്നും തന്നെ അതിനെ കണ്ടെത്താനായില്ല. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ ഇപ്പോൾ അദ്ദേഹം പറയുന്നത് ഹേർഡ് ഇമ്മ്യുണിറ്റി എന്നു പറയുന്നത് നടക്കാത്ത സ്വപ്നം മാത്രമാണെന്നാണ്. മാത്രമല്ല, ഇനി വാക്സിൻ കണ്ടുപിടിച്ചാലും അത് നൽകുന്ന സംരക്ഷണം താത്ക്കാലികമായിരിക്കും എന്നും അദ്ദേഹം പറയുന്നു. അതിനാൽ, പല തവണ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള റീകോമ്പിനന്റ് വാക്സിനാണ് നമുക്ക് ആവശ്യമെന്നും അദ്ദേഹം പറയുന്നു.

അഡിനോവൈറൽ വെക്ടർ അടിസ്ഥാനമായ വാക്സിനാണെങ്കിൽ ഒരിക്കൽ കുത്തിവച്ചുകഴിഞ്ഞാൽ പിന്നീട് അത് ആവർത്തിക്കാൻ കഴിയില്ല. അഡിനോ വൈറലിനെതിരെയുള്ള പ്രതിരോധം പ്രവർത്തിക്കും എന്നതിനാലാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP