Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോവിഡിൽ പ്രതീക്ഷയാകുന്നത് തലയിലെ പേനിനെ കൊല്ലുന്ന ആന്റി-പരാസിറ്റിക് മരുന്ന്; പ്രതിരോധം തീർക്കാനുള്ള ഹോസ്റ്റ് സെല്ലുകളുടെ കഴിവിനെ വൈറസിന് തടയാനാകില്ല; വൈറസിലെ ഈർച്ചവാൾ അടക്കമുള്ള എല്ലാ ജനിത വസ്തുക്കളേയും നീക്കം ചെയ്യും; 48 മണിക്കൂർ കൊണ്ട് പൂർണ്ണ വൈറസ് മുക്തി; 24 മണിക്കൂറിൽ വ്യാപന തോതും കുറയ്ക്കും; ഒരു ഡോസ് കൊണ്ട് എല്ലാ വൈറൽ ആർഎൻഎയെയും നീക്കും; കൊറോണയെ മെരുക്കാനുള്ള ഓസ്‌ട്രേലിയൻ പരീക്ഷണത്തിന് പിന്നിലെ രഹസ്യങ്ങൾ

കോവിഡിൽ പ്രതീക്ഷയാകുന്നത് തലയിലെ പേനിനെ കൊല്ലുന്ന ആന്റി-പരാസിറ്റിക് മരുന്ന്; പ്രതിരോധം തീർക്കാനുള്ള ഹോസ്റ്റ് സെല്ലുകളുടെ കഴിവിനെ വൈറസിന് തടയാനാകില്ല; വൈറസിലെ ഈർച്ചവാൾ അടക്കമുള്ള എല്ലാ ജനിത വസ്തുക്കളേയും നീക്കം ചെയ്യും; 48 മണിക്കൂർ കൊണ്ട് പൂർണ്ണ വൈറസ് മുക്തി; 24 മണിക്കൂറിൽ വ്യാപന തോതും കുറയ്ക്കും; ഒരു ഡോസ് കൊണ്ട് എല്ലാ വൈറൽ ആർഎൻഎയെയും നീക്കും; കൊറോണയെ മെരുക്കാനുള്ള ഓസ്‌ട്രേലിയൻ പരീക്ഷണത്തിന് പിന്നിലെ രഹസ്യങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

സിഡ്‌നി: കോവിഡിന് പ്രതീക്ഷയാകുന്നത് തലയിലെ പേനിനെ അകറ്റാൻ ലോകമെമ്പാടും ലഭ്യമായ ഒരു ആന്റി-പരാസിറ്റിക് (anti-parasitic) മരുന്ന്. അതായത് പേനിനെ തലയിൽ കൊല്ലുന്നത് പോലെ കൊറോണ വൈറസിനേയും തകർക്കാനുള്ള കരുത്ത് ഈ മരുന്നിനുണ്ടെന്നാണ് ശാസ്ത്ര ലോകം കണ്ടെത്തുന്നത്. ഈ മരന്ന് 48 മണിക്കൂറിനുള്ളിൽ കോവിഡ്-19 സെല്ലുകളെ കൊല്ലുന്നതായി കണ്ടെത്തിക്കഴിഞ്ഞു.

ഓസ്ട്രേലിയയിലെ മോനാഷ് യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിൽ, അവർമെക്റ്റിൻ (Ivermectin) എന്ന മരുന്നിന്റെ ഒരു ഡോസ് കൊണ്ട് സെൽ കൾച്ചറിൽ വളരുന്ന സാർസ്-കോവ്-2 (SARS-CoV-2) വൈറസിനെ നശിപ്പിക്കാൻ കഴിയുമെന്ന് തെളിയിച്ചു. ''ഒരു ഡോസ് കൊണ്ട് എല്ലാ വൈറൽ ആർഎൻഎയെയും 48 മണിക്കൂർ കൊണ്ട് നീക്കംചെയ്യാൻ കഴിയുമെന്നും 24 മണിക്കൂറിൽ വൈറസിൽ ഗണ്യമായ കുറവുണ്ടായെന്നും കണ്ടെത്തിയെന്നാണ് മോനാഷ് ബയോമെഡിസിൻ ഡിസ്‌കവറി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. കൈലി വാഗ്സ്റ്റാഫ് അവകാശപ്പെടുന്നത്. ഈ മരുന്ന് വൈറസിന്റെ എല്ലാ ജനിതക വസ്തുക്കളെയും ഫലപ്രദമായി നീക്കംചെയ്തുവെന്നാണ് ഡോക്ടർ പറയുന്നത്. ഇത് വൈറസിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയില്ലെങ്കിലും, വൈറസിനെ പ്രതിരോധിക്കാനുള്ള ഹോസ്റ്റ് സെല്ലുകളുടെ കഴിവ് വൈറസ് തടയുന്നത് മരുന്ന് ഇല്ലാതാക്കുന്നു. ഇനിയുള്ള അടുത്ത ഘട്ടം മനുഷ്യരിൽ ഉപയോഗിക്കാവുന്ന മരുന്നിന്റെ ശരിയായ അളവ് നിർണയിക്കുക എന്നതാണ്. വിട്രോയിൽ (vitro) ഉപയോഗിക്കുന്ന അളവ് മനുഷ്യർക്ക് സുരക്ഷിതമാണോ എന്ന് ഉറപ്പാക്കുകയും ചെയ്യും.

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഇവർമെക്റ്റിൻ ഉപയോഗിക്കുന്നതിന് മുമ്പ്, പ്രീ-ക്ലിനിക്കൽ പരിശോധനക്കും ക്ലിനിക്കൽ പരീക്ഷണങ്ങൾക്കും ധനസഹായം ആവശ്യമാണ്. എച്ച്ഐവി, ഡെങ്കി, ഇൻഫ്‌ളുവൻസ എന്നിവയുൾപ്പെടെയുള്ള വൈറസുകൾക്കെതിരെ വിട്രോയിൽ (vitro) ഫലപ്രദമാണെന്ന് കാണിക്കുന്ന എഫ്ഡിഎ (FDA) അംഗീകരിച്ച ആന്റി-പരാസിറ്റിക് മരുന്നാണ് ഐവർമെക്റ്റിൻ. മോനാഷ് ബയോമെഡിസിൻ ഡിസ്‌കവറി ഇൻസ്റ്റിറ്റ്യൂട്ടിന്റെയും പീറ്റർ ഡോഹെർട്ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷൻ ആൻഡ് ഇമ്മ്യൂണിറ്റിയുടെയും സംയുക്ത പ്രവർത്തനമാണ് പഠനം. ഗവേഷണ കണ്ടെത്തലുകൾ ആന്റിവൈറൽ റിസർച്ചിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലോകമെമ്പാടും ഇപ്പോൾ തന്നെ ആന്റി പാരസെറ്റ് മരുന്നായി ഉപയോഗിച്ച് വരുന്ന ഇവെർമെക്ടിൻ ഉപയോഗിച്ചാൽ രണ്ട് ദിവസം കൊണ്ട് കൊറോണയെ കൊല്ലാൻ സാധിക്കുമെന്നാണ വിലയിരുത്തലിനെ പ്രതീക്ഷയോടെയാണ് ലോക രാജ്യങ്ങളും കാണുന്നത്. മാസങ്ങൾക്കിടെ കടുത്ത പ്രതിസന്ധിയിലും മരണഭയത്തിലും അറ്റമില്ലാത്ത ആശങ്കകളിലുമായ മനുഷ്യകുലത്തെ അവയിൽ നിന്നും സർവോപരി കൊറോണയിൽ നിന്നും രക്ഷപ്പെടുത്തുന്ന പ്രതീക്ഷാ നിർഭരമായ വാർത്തയാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കോവിഡ്-19 ന്റെ കോശങ്ങളെ വളരെ പെട്ടെന്ന് നശിപ്പിക്കുന്ന ഈ മരുന്നിന് എച്ച്‌ഐവി, ഇൻഫ്‌ളുവൻസ്, സിക വൈറസുകളെയും തുരത്താനാവുമെന്നും പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. ഈ മരുന്ന് ലോകമാകമാനം ഇപ്പോൾ തന്നെ ലഭ്യമാണെന്നതും ഇതുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ ശക്തമാക്കുന്നുണ്ട്.

ഈ മരുന്ന് മനുഷ്യരിൽ എത്ര ഡോസ് കൊടുക്കണമെന്ന് സയന്റിസ്റ്റുകൾ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ഇതിലൂടെ മാത്രമേ മനുഷ്യരിൽ ഈ മരുന്ന് സുരക്ഷിതമായി ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. നിലവിൽ കോവിഡ്-19 എന്ന മഹാമാരി ലോകമാകമാനം പടർന്ന് പിടിച്ച് നിരവധി പേരുടെ ജീവൻ ദിനംപ്രതി കവർന്നെടുക്കുകയും നാളിതുവരെ അതിന് മരുന്ന് കണ്ടെത്താൻ സാധിക്കാതിരിക്കുകയും ചെയ്തിരിക്കുന്നതിനാൽ പുതിയ കണ്ടെത്തൽ വഴിത്തിരിവാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഇവെർമെക്ടിൻ പോലെ ലോകമെമ്പാടും അനായാസം ലഭ്യമാകുന്ന ആന്റി പാരസെറ്റിന് കൊറോണയെ തുരത്താനുള്ള ഔഷധമായി പരിവർത്തനപ്പെടുത്താൻ സാധിച്ചാൽ അത് വളരെ വേഗത്തിൽ കൊറോണ രോഗികൾക്ക് ഫലപ്രദമായി ഉപയോഗിക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുന്നു. ഈ മരുന്ന് മനുഷ്യരിൽ ഒരു മാസത്തിനകം പരീക്ഷിക്കാനാവുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്.

വുഹാനിലെ ഒരു മാംസമാർക്കറ്റുമായി ആദ്യത്തെ ചില രോഗികൾക്ക് ബന്ധമുണ്ടെന്നു മാത്രമേ നമുക്കറിയാവൂ. ഉറുമ്പുതീനിയിൽ നിന്നോ വവ്വാലിൽ നിന്നോ, ജീവിവർഗ്ഗങ്ങളുടെ അതിർത്തി ഭേദിച്ച് മനുഷ്യനിലേക്ക് എത്തിയതാണെന്ന് പലരും കരുതുന്നു. ശ്രദ്ധേയമായ സംഗതി, പുതിയ വൈറസിന്റെ ജിനോമിന്, വവ്വാലിലെ കൊറോണവൈറസിന്റേതുമായി 96 ശതമാനം സാമ്യമുണ്ട് എന്നതാണ്.കോവിഡ്-19 സാധാരണ തുടങ്ങുന്നത് പനിയും ചുമയും ദേഹാസ്വസ്ഥ്യവുമായാണ്. പിന്നെ ന്യുമോണിയയുടെ രൂപമെടുക്കും. രോഗം വഷളാകുന്നത് ശ്വാസതടസ്സം മൂലവും. ആർഎൻഎ വൈറസുകളുടെ കൊറോണവിരിഡേ കുടുംബത്തിൽ പെട്ട ഒന്നാണ് SARS-CoV-2.

കോവിഡ്-19 ന് കാരണമായ വൈറസിന് ഗോളാകൃതിയാണുള്ളത്, വ്യാസം 60-140 നാനോമീറ്റർ (nm). പ്രധാനപ്പെട്ട നാലു പ്രോട്ടീനുകൾ വൈറസിലുണ്ട്. ന്യൂക്ലിയോപ്രോട്ടീൻ (nucleoprotein), എൻവിലോപ് പ്രോട്ടീൻ (envelope protein), മെമ്പ്രൈൻ പ്രോട്ടോൻ (Membrane protein), സ്പയിക് പ്രോട്ടീൻ (spike protein, s-protein) എന്നിവ. ഇതിൽ സ്പൈക് പ്രോട്ടീന് 9 മുതൽ 12 നാനോമീറ്റർ വരെ നീളമുണ്ട്.
സ്പൈക് പ്രോട്ടീനിന്റെ സഹായത്തോടെയാണ് കൊറോണവൈറസ് നമ്മുടെ ശരീരകോശങ്ങളിൽ കയറിപ്പറ്റുന്നത്. ഇതിന്റെ ജനിതകാംശ ഒറ്റ ഇഴയുള്ള പോസിറ്റീവ് ആർഎൻഎ (RNA) ആണ്. നമ്മുടെ ശരീരത്തിലെ കോശങ്ങളിൽ നേരിട്ട് ഉത്പാദനം നടത്തി പെരുകാൻ വൈറസിന് ഇതിന്റെ സഹായത്തോടെ കഴിയും.

സ്പൈക് പ്രോട്ടീൻ കൊണ്ട് ശ്വാസകോശങ്ങളിലെ ACE2 റിസപ്റ്ററിൽ എത്തിപ്പിടിക്കും. ഈ സ്വീകരണിപ്രോട്ടീൻ (receptor protein) മറ്റു പല ശരീരകോശങ്ങളിലും ഉണ്ടെങ്കിലും, കൂടുതലായി കാണപ്പെടുന്നത് ശ്വാസകോശ കോശങ്ങളിലാണ്. റിസപ്റ്ററിൽ പിടികിട്ടുന്ന സ്പൈക് പ്രോട്ടീൻ തന്മാത്രാതലത്തിൽ ചില കീറലും മുറിക്കലും നടത്തി, ആതിഥേയ കോശത്തിലേക്ക് വൈറസിന്റെ ജനിതകദ്രവ്യം കടത്തിവിടുന്നു. വൈറസിന്റെ ജനിതകദ്രവ്യം ആർഎൻഎ ആയതിനാൽ, കോശത്തിലെ സംവിധാനം ഉപയോഗിച്ചു തന്നെ വൈറസ് പതിപ്പുകൾ സൃഷ്ടിച്ചു പെരുകുന്നു. അതിന്റെ ഫലമായി രോഗം മൂർച്ഛിച്ച് ശ്വാസതടസ്സമുണ്ടാകും. 2003 ലെ സാർസ് ഒന്നും, 2012 ലെ മെർസ് രോഗവും പകർച്ചവ്യാധികൾ മാത്രമായിരുന്നു.

ലോകത്താകെ പടർന്ന കൊറോണവൈറസ് രോഗത്തെ പിടിച്ചുകെട്ടാനുള്ള ആദ്യപിടിവള്ളി വൈറസിനു പുറമേയുള്ള സ്പൈക് പ്രോട്ടീനാണ്. അതിനെ നിയന്ത്രിച്ചാൽ വൈറസിനെ വരുതിയിൽ വരുത്താം. കാരണം, ഈ പ്രോട്ടീനില്ലാതെ വൈറസിന് മനുഷ്യകോശത്തിൽ കയറിപ്പറ്റാനാകില്ല. ഇതിനുള്ള വഴികൾ ശാസ്ത്ര ലോകം തേടുന്നതിനിടെയാണ് പുതിയ ഗവേഷണ വാർത്ത പുറത്തു വരുന്നത്. സാധാരണഗതിയിൽ വൈറസുകൾ പെട്ടെന്ന് നശിക്കുന്നവയാണെങ്കിലും, ലോകത്തെ ശവപ്പറമ്പാക്കുന്ന കൊറോണ വൈറസിന് അതി ശക്തമായ അതി ജീവനശേഷിയാണെന്ന പഠനങ്ങൾചർച്ചയായിരുന്നു.

കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാൻ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ പ്രതിബന്ധങ്ങളില്ലാതെ തന്റെ തേരോട്ടം തുടരുകയാണ്. യൂറോപ്പിൽ വളരെവേഗം രോഗം പടർന്നു പിടിച്ചതാണ് രോഗികളുടെ എണ്ണം കുടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP