Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിങ്ങളുടേത് ഒരു ടെക് നെക്കാണോ? ഇലക്ട്രോണിക് ഉപകരണങ്ങൾ ആവശ്യത്തിലധികം ഉപയോഗിക്കുന്നവരുടെ കഴുത്ത് വളയുന്നതായി പഠന റിപ്പോർട്ട്; ഈ വളച്ചിൽ ഉണ്ടാക്കുന്നത് ഞെട്ടിക്കുന്ന ദുരിതങ്ങൾ

നിങ്ങളുടേത് ഒരു ടെക് നെക്കാണോ? ഇലക്ട്രോണിക് ഉപകരണങ്ങൾ ആവശ്യത്തിലധികം ഉപയോഗിക്കുന്നവരുടെ കഴുത്ത് വളയുന്നതായി പഠന റിപ്പോർട്ട്; ഈ വളച്ചിൽ ഉണ്ടാക്കുന്നത് ഞെട്ടിക്കുന്ന ദുരിതങ്ങൾ

മറുനാടൻ ഡെസ്‌ക്‌

യിരക്കണക്കിന് ആസ്ട്രേലിയക്കാരാണത്രെ ടെക് നെക്ക് എന്ന ആരോഗ്യാവസ്ഥയുമായി ദുരിതമനുഭവിക്കുന്നവർ. മണിക്കൂറുകളോളം ഫോണുകളിലും കമ്പ്യുട്ടറുകളിലും ചെലവഴിക്കുന്നവർക്കാണ് ഇത്തരത്തിലൊരു അവസ്ഥ ഉണ്ടാവുക എന്ന് പഠന റിപ്പോർട്ടുകൾ തെളിയിക്കുന്നു. കഴുത്തിലും മുതുകിലും കൂനു വരുന്നതാണ് ഈ അവസ്ഥ. ലോക്ക്ഡൗൺ കാലത്ത് ഫോണിന്റെയും കമ്പ്യുട്ടറിന്റെയും ഉപയോഗം വർദ്ധിച്ചതോടെ ആയിരങ്ങൾക്കാണ് ആസ്ട്രേലിയയിൽ ഈ അവസ്ഥ ഉണ്ടായിരിക്കുന്നതെന്ന് ആസ്ട്രേലിയൻ കിരോപ്രാക്റ്റേഴ്സ് അസ്സോസിയേഷൻ (എ സി എ) നടത്തിയ പഠനത്തിൽ പറയുന്നു.

നിങ്ങൾ ഫോണിലോ ടാബ്ലെറ്റിലോ നോക്കുമ്പോൾ ഉള്ള തലയുടെ അല്പം കുനിഞ്ഞ സ്ഥാനത്തെ പരാമർശിക്കുന്നതാണ് ടെക് നെക്ക് എന്ന പദം. ഇത് മണിക്കൂറുകളോളം തുടർന്നാൽ, കടുത്ത പേശീവേദനക്കും മുകൾ കഴുത്തിലെ സ്പാസത്തിനും കാരണമായേക്കും. മാത്രമല്ല ആർത്രിറ്റിസിനു സെർവിക്കൽ നാഡിയുടെ തകരാറിനും ഇത് കാരണമാകും എന്നും പഠന റിപ്പോർട്ടിൽ പറയുന്നു.

നിങ്ങളുടെ ഫോണിലേക്ക് 60 ഡിഗ്രി കീഴ്ക്കോണിൽ നോക്കുമ്പോൾ നിങ്ങളുടെ സുഷുമ്നാ നാഡിയിൽ അനുഭവപ്പെടുന്നത് 27 കിലോയുടെ അധികഭാരമാണ് എന്ന് വിദഗ്ദർ പറയുന്നു. ഇത് മുതുകിന്റെ വളവ് വർദ്ധിപ്പിക്കും. മാത്രമല്ല, നീണ്ടു നിൽക്കുന്ന തലവേദനയ്ക്കും ഉയർന്ന രക്ത സമ്മർദ്ദത്തിനും ഇത് കാരണമാകും. ഈ അവസ്ഥ അനുഭവപ്പെട്ട ട്രുഡി എന്ന 51 കാരി പറയുന്നത് താൻ ഫോണിൽ ദിവസവും 12 മണീക്കൂർ വരെ ചെലവഴിക്കാറുണ്ട് എന്നായിരുന്നു.

ഒരിക്കൽ, തന്റെ ഒരു ഫോട്ടോ എടുത്ത് പഴയൊരു ഫോട്ടോയുമായി ഒത്തുനോക്കിയപ്പോഴാണ് കഴുത്തിലെ വളവ് ശ്രദ്ധയിൽ പെട്ടത് എന്ന് അവർ പറഞ്ഞു. ഉടനെ ഒരു ക്രിാപ്രാക്ടറെ സമീപിച്ചു. ആറുമാസത്തെ ചികിത്സയ്ക്ക് ശേഷം കൂടെക്കൂടെ ഉണ്ടാകുന്ന തലവേദന നിന്നെന്നും അവർ പറയുന്നു.

കോവിഡ് ലോക്ക്ഡൗണിന് ശേഷം കഴുത്തിൽ ഉണ്ടാകുന്ന വിവിധ ആരോഗ്യ പ്രശ്നങ്ങളുമായി ചികിത്സക്ക് എത്തുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പഠനം നടത്തിയത്. ഇതിന് ഏറ്റവും നല്ല പ്രതിവിധി, ഫോൺ നോക്കുമ്പോഴോ കമ്പ്യുട്ടറിൽ ജോലി ചെയ്യുമ്പോഴോ ഓരോ 20 മിനിറ്റിലും ഇടവേള എടുത്ത് 20 സെക്കന്റ് എഴുന്നേറ്റ് നിൽക്കണം എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്.

അതുപോലെ ഒരു കസേരയിൽ ഇരുന്നതിനു ശേഷം കഴുത്തും തലയും നേരെ നിവർത്തി മുൻപോട്ട് നോക്കുക. അതുകഴിഞ്ഞ് ഒരു വിരൽ നിങ്ങളുടെ കവിളിൽ വയ്ക്കുക. വിരൽ അനക്കാതെ തല പുറകോട്ട് കഴിയാവുന്നത്ര വലിക്കുക. അഞ്ചു സെക്കന്റ് ഇങ്ങനെ തുടർന്നതിനു ശേഷം വീണ്ടും പൂർവ്വ സ്ഥിതിയിലാവുക. ഈ വ്യായാമവും ടെക് നെക്കിൽ നിന്നും രക്ഷപ്പെടാൻ സഹായിക്കും എന്നും വിദഗ്ദർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP