Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുരുഷന്മാർക്ക് കുറച്ചുനാൾ കൂടി ഭൂമിയിൽ ജീവിക്കാൻ സാധിച്ചേക്കും; ആടുകളുടെ ഡിഎൻഎ പരിഷ്‌കരിച്ച് പഠിച്ച സത്യം പുരുഷായുസ്സ് കൂട്ടുമെന്ന് ശാസ്ത്രജ്ഞർ

പുരുഷന്മാർക്ക് കുറച്ചുനാൾ കൂടി ഭൂമിയിൽ ജീവിക്കാൻ സാധിച്ചേക്കും; ആടുകളുടെ ഡിഎൻഎ പരിഷ്‌കരിച്ച് പഠിച്ച സത്യം പുരുഷായുസ്സ് കൂട്ടുമെന്ന് ശാസ്ത്രജ്ഞർ

മറുനാടൻ ഡെസ്‌ക്‌

ഒട്ടാഗോ: ഷണ്ഡനാക്കപ്പെടുന്ന ഒരു മുട്ടനാട്, സാധാരണ രീതിയിൽ ഉള്ള മറ്റൊന്നിനേക്കാൾ 60 ശതമാനം കൂടുതൽ ജീവിക്കുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു. ഷണ്ഡീകരണം വഴി ഡി എൻ എ യുടെ പ്രായമാകുന്ന പ്രക്രിയ വൈകിപ്പിക്കാം എന്നാണ് ഇവർ കണ്ടെത്തിയത്. മനുഷ്യരിലും ഇത് സാധ്യമാണെന്നാണ് യൂണിവേഴ്സിറ്റി ഓഫ് ഒട്ടാഗോയിലെ ശാസ്ത്രജ്ഞർ പറയുന്നത്. വൃഷണങ്ങൾ എടുത്തുമാറ്റിയാൽ പുരുഷന്മാർക്കും ആയുസ്സ് കൂടുമത്രെ.

സ്ത്രീകൾക്കും പെൺ ആടുകൾക്കും പുരുഷന്മാരേക്കാളും ആൺ ആടുകളെക്കാളും ശരാശരി ആയുസ്സ് കൂടുതലാണ്. ഇപ്പോൾ ഇക്കാര്യത്തിൽ പുരുഷ ഹോർമോണിനുള്ള പങ്ക് വെളിവായിരിക്കുകയാണ്. ഈ ഗവേഷണത്തിനായി ശാസ്ത്രജ്ഞർ ഉപയോഗിച്ച രീതി ഉപയോഗിച്ച് ഏത് ആടാണ് കൂടുതൽ നാൾ ജീവിക്കുക എന്ന് കർഷകർക്ക് മുന്നറിയിപ്പ് നൽകാനാകുമെന്നും ഇവർ പറയുന്നു. ഇത് ഉദ്പാദനക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കും. മാത്രമല്ല, ഡി എൻ എ വിശകലനം വഴി സൂപ്പർ മാർക്കറ്റിൽ വിൽക്കുന്ന ആട്ടിറച്ചിയുടെ ഗുണനിലവാരവും തിട്ടപ്പെടുത്താൻ കഴിയും.

ന്യുസിലാൻഡിലെ യൂണിവേഴ്സിറ്റി ഓഫ് ഒട്ടാഗോയിലെ എപിജെനെറ്റിസിസ്റ്റ് ആയ വിക്ടോറിയ ഷുഗ്രൂവിന്റെ നേതൃത്വത്തിലായിരുന്നു ഈ പഠനം നടത്തിയത്. ഷണ്ഡീകരിക്കപ്പെട്ട ആൺ ആടുകൾ അല്ലാത്തവയേക്കാൾ കൂടുതൽ കാലം ജീവിക്കുമെന്ന് നേരത്തേ പല കർഷകരും ശാസ്ത്രജ്ഞരും മനസ്സിലാക്കിയിരുന്നു. എന്നാൽ, ഇതാദ്യമായാണ് ഡി എൻ എ പ്രായമാകുന്നത് മന്ദഗതിയിൽ ആക്കുന്നു എന്ന് തെളിഞ്ഞത്. വ്യത്യസ്ത ആടുകളിലെ ഡി എൻ എ കളുടെ പ്രായമാകൽ പ്രക്രിയ രേഖപ്പെടുത്താൻ ഒരു എപിജെനെറ്റിക് ക്ലോക്ക് തയ്യാറാക്കുകയായിരുന്നു. മീതൈൽ ഗ്രൂപ്പുകളുടെ സാന്നിദ്ധ്യ വിലയിരുത്തിയാണ് പ്രായമാകൽ അളക്കുന്നത്.

വിശദമായ പഠനത്തിന് ആവശ്യമായ അത്രയും എണ്ണം ആടുകളുടെ ഡി എൻ എ പ്രായമാകൽ വിവരങ്ങൾ ഈ ക്ലോക്കിൽ രേഖപ്പെടുത്തിക്കഴിഞ്ഞാൽ പിന്നെ ഈ വിവരങ്ങൾ കൂലങ്കുഷമായി പഠനവിധേയമാക്കും. ഈ പഠനത്തിലാണ് ഷണ്ഡീകരിക്കപ്പെട്ട ആടുകളുടെ എപിജെനെറ്റിക് ക്ലോക്ക് സാധാരണ ആടുകളുടെ ക്ലോക്കിനേക്കാൾ മന്ദഗതിയിലാണ് ചലിക്കുന്നത് എന്നുതെളിഞ്ഞത്. ഇതുവരെ 200 സ്പീഷീസുകളിലെ പ്രായമാകൽ പ്രക്രിയ ഇപ്രകാരം നിരീക്ഷിച്ചിട്ടുണ്ട് എന്നു ഗവേഷക സംഘം പറയുന്നു. എന്നാൽ, ആടുകളിലാണ് പ്രായമാകലിലെ വ്യത്യാസം ഏറെ പ്രകടമായത്.

ആൺ ആടുകളിലേയു പെൺ ആടുകളിലേയും ഡി എൻ എപ്രായമാകൽ പ്രക്രിയ തികച്ചും വ്യത്യസ്തമായ രീതിയിലാണ് നടക്കുന്നത്. ഷണ്ഡീകരിക്കപ്പെട്ട ആടുകൾ, ആൺ ആടുകളാണെങ്കിലും ഇവയിലെ ഡി എൻ എപ്രായമാകൽ പ്രക്രിയ പെൺ ആടിലേതിനോട് സമാനമായ രീതിയിലാണ് നടക്കുന്നത്. മാത്രമല്ല, ഷണ്ഡീകരണം ബാധിച്ച ഭാഗങ്ങലിലെ റെസപ്റ്ററുകൽ കൂടുതൽ വലിയ അളവിൽ പുരുഷ ഹോർമോൺ സ്വീകരിക്കുന്നു. ഇതുതന്നെ പുരുഷ വന്ധ്യംകരണവും പുരുഷ ഹോർമോണുകളും അതുപോലെ ലിംഗാടിസ്ഥാനത്തിൽ വ്യത്യസ്തമായ ഡി എൻ എ പ്രായമാകൽ രീതികളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP