Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണ്ണുകളിലെ പിങ്ക് നിറവും കോവിഡ് ബാധയുടെ ലക്ഷണം; ആകെയുള്ള കോവിഡ് കേസുകളുടെ 15 ശതമാനത്തിനും രണ്ടാമത്തെ രോ​ഗലക്ഷണം ചെങ്കണ്ണ്; ‘കനേഡിയൻ ജേണൽ ഓഫ് ഓഫ്താൽമോളജി’യിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് നൽകുന്ന മുന്നറിയിപ്പുകൾ ഇങ്ങനെ

കണ്ണുകളിലെ പിങ്ക് നിറവും കോവിഡ് ബാധയുടെ ലക്ഷണം; ആകെയുള്ള കോവിഡ് കേസുകളുടെ 15 ശതമാനത്തിനും രണ്ടാമത്തെ രോ​ഗലക്ഷണം ചെങ്കണ്ണ്; ‘കനേഡിയൻ ജേണൽ ഓഫ് ഓഫ്താൽമോളജി’യിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് നൽകുന്ന മുന്നറിയിപ്പുകൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ടൊറന്റോ: ‌കണ്ണുകളിലെ നിറംമാറ്റം കോവിഡ് ലക്ഷണമാകാമെന്ന് ​ഗവേഷകർ. ചെങ്കണ്ണും, കണ്ണുകൾ പിങ്ക് നിറമാകുന്നതും കൊറോണ ബാധയുടെ പ്രാഥമിക ലക്ഷണങ്ങലിൽ ഒന്നാണെന്ന് ‘കനേഡിയൻ ജേണൽ ഓഫ് ഓഫ്താൽമോളജി’യിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ചുമ, പനി, ശ്വാസതടസ്സം എന്നിവയ്ക്കൊപ്പംതന്നെ കണ്ണുകളിലെ പിങ്ക് നിറവും രോഗലക്ഷണത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്താമെന്ന് ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ചെങ്കണ്ണും പ്രാഥമിക രോഗലക്ഷണങ്ങളിൽ ഉൾപ്പെടും.

മാർച്ചിൽ കാനഡയിലെ നേത്രരോഗാശുപത്രിയിൽ ചെങ്കണ്ണ് ഉൾപ്പെടെയുള്ള രോഗങ്ങളുമായി ചികിത്സതേടിയ 29-കാരിക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രാഥമികഘട്ടത്തിൽ ശ്വാസകോശ അസ്വസ്ഥതകളെക്കാൾ രോഗബാധിതരുടെ കണ്ണിലാകും ലക്ഷണങ്ങൾ പ്രകടമാകുകയെന്നും കാനഡയിലെ ആൽബെർട്ട സർവകലാശാലയിലെ അസിസ്റ്റൻറ് പ്രൊഫസറായ കാർലോസ് സൊളാർട്ടി പറഞ്ഞു. ആകെയുള്ള കോവിഡ്-19 കേസുകളുടെ 15 ശതമാനത്തിലും രണ്ടാമത്തെ രോഗലക്ഷണം ചെങ്കണ്ണാണെന്ന് പഠനം കണ്ടെത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പഠനത്തിന്റെ അടിസ്ഥാനത്തിൽ നേത്രരോഗക്ലിനിക്കുകളിലെ ആരോഗ്യപ്രവർത്തകർ മതിയായ ജാഗ്രതപാലിക്കണമെന്നും പഠനം നിർദ്ദേശിക്കുന്നു.

കോവിഡ് രോ​ഗലക്ഷണങ്ങളിൽ വയറിളക്കവും പേശീവേദനയും കൂടി ഐസിഎംആർ ഉൾപ്പെടുത്തിയിരുന്നു. രുചിയും മണവും നഷ്ടപ്പെടുന്ന അവസ്ഥയെ നേരത്തെ തന്നെ കോവിഡ് ലക്ഷണങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. ആകെ 10 ലക്ഷണങ്ങളാണ് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടുള്ള പട്ടികയിൽ പെടുന്നത്. പനി, തൊണ്ടവേദന, ചുമ, കഫക്കെട്ട്, മൂക്കടപ്പ്, ക്ഷീണം, ശ്വാസതടസം, എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. മേൽപ്പറഞ്ഞ ലക്ഷണങ്ങളെല്ലാം തന്നെ കോവിഡ് ബാധയുള്ള ഒരു വ്യക്തിയിൽ കാണണമെന്നില്ലെന്നും ഇതിലേതെങ്കിലും ഒരു ലക്ഷണം കാണിച്ചാൽ തന്നെ പരിശോധന ഉറപ്പുവരുത്തണമെന്നുമാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്.

ലക്ഷണങ്ങൾ പ്രകടമാക്കാതെ രോഗം ബാധിക്കപ്പെടുന്നവരുടെ എണ്ണവും കൂടുകയാണ്. 'റാൻഡം' പരിശോധന നടത്തിയാൽ മാത്രമേ ഇത്തരക്കാരെ കൂടുതലായി കണ്ടെത്താൻ കഴിയൂ. വായിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവങ്ങളിലൂടെയാണ് പ്രധാനമായും കോവിഡ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്. സ്രവങ്ങളുടെ നേർത്ത തുള്ളികൾ എവിടെയെല്ലാം വീഴുന്നുവോ, പ്രതലങ്ങളുടെ സ്വഭാവമനുസരിച്ച് അവിടെയെല്ലാം വൈറസ് നിലനിന്നേക്കാം. വായിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവങ്ങളിലൂടെയാണ് പ്രധാനമായും കോവിഡ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്. സംസാരിക്കുമ്പോഴോ, ചിരിക്കുമ്പോഴോ, ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ എല്ലാം രോഗകാരിയായ വൈറസ് കൈമാറ്റം ചെയ്യപ്പെട്ടേക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP