Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡിനെ തുരത്താൻ കൃത്രിമ ഡിഎൻഎ വാക്‌സിൻ പരീക്ഷണത്തിലും ആദ്യഘട്ടം വിജയം; മൃഗങ്ങളിൽ വിജയിച്ച സിന്തറ്റിക് ഡിഎൻഎ വാക്‌സിന്റെ രണ്ടു ഡോസ് വീതം കൻസാസ് സിറ്റി റിസർച് ലാബിലെ 40 ആരോഗ്യ പ്രവർത്തകരിൽ പരീക്ഷിക്കും; നിലവിലുള്ള വാക്‌സിനികളിൽ ഏറ്റവും ഫലപദ്രം ഇതാവുമെന്ന പ്രതീക്ഷയിൽ ഗവേഷകർ; പരീക്ഷണഘട്ടത്തിലേക്ക് രണ്ടാമത്തെ കോവിഡ് വാക്‌സിൻ കൂടി എത്തുമ്പോൾ ആത്മവിശ്വാസത്തിൽ ശാസ്ത്രലോകം

കോവിഡിനെ തുരത്താൻ കൃത്രിമ ഡിഎൻഎ വാക്‌സിൻ പരീക്ഷണത്തിലും ആദ്യഘട്ടം വിജയം; മൃഗങ്ങളിൽ വിജയിച്ച സിന്തറ്റിക് ഡിഎൻഎ വാക്‌സിന്റെ രണ്ടു ഡോസ് വീതം കൻസാസ് സിറ്റി റിസർച് ലാബിലെ 40 ആരോഗ്യ പ്രവർത്തകരിൽ പരീക്ഷിക്കും; നിലവിലുള്ള വാക്‌സിനികളിൽ ഏറ്റവും ഫലപദ്രം ഇതാവുമെന്ന പ്രതീക്ഷയിൽ ഗവേഷകർ; പരീക്ഷണഘട്ടത്തിലേക്ക് രണ്ടാമത്തെ കോവിഡ് വാക്‌സിൻ കൂടി എത്തുമ്പോൾ ആത്മവിശ്വാസത്തിൽ ശാസ്ത്രലോകം

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: കോവിഡിനെ പിടിച്ചുകെട്ടാനായുള്ള വാക്സിനേഷൻ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് ലോക രാഷ്ട്രങ്ങൾ.അമേരിക്കയും ചൈനയും ജർമ്മിനിയും ഇസ്രയേലും ഫ്രാൻസും ഓസ്ട്രേലിയയും ഇന്ത്യയുമെല്ലാം ഇതിനുള്ള തീവ്രപരിശ്രമത്തിലാണ്. ബഹരാഷ്ട്ര ഭീമന്മാരായ പതിനഞ്ചോളം കമ്പനികളും ഇക്കാര്യത്തിൽ കിണഞ്ഞു ശ്രമിക്കുന്നു. ഇസ്രയേൽ, ഓസ്ട്രലിയ എന്നിവടങ്ങളിൽനിന്ന് വളരെ പോസറ്റീവായ വാർത്തകളാണ് ഇക്കാര്യത്തിൽ കേൾക്കാനുള്ളത്. ഒന്നര വർഷത്തിനുള്ളിൽ വാക്സിന് തയ്യാറാവുമെന്നാണ് ഇവർ പറയുന്നത്. പക്ഷേ അതിനേക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്നത് അമേരിക്കയാണ്. കഴിഞ്ഞ മാസം 15ന് ആണ് കോവിഡിനെതിരായ ആദ്യ പ്രതിരോധ വാക്സിന്റെ പരീക്ഷണം ആരംഭിച്ചത്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ സഹായത്തോടെ യുഎസിലെ സിയാറ്റിലിലുള്ള കൈസർ പെർമനന്റ് വാഷിങ്ടൻ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണു പരീക്ഷണം. എൻഐഎഐഡി, മോഡേണ ഇൻകോർട്ട് എന്നിവ ചേർന്ന് വികസിപ്പിച്ചെടുത്ത വാക്സിൻ 18നും 55നും ഇടയിൽ പ്രായമുള്ള 40 സന്നദ്ധപ്രവർത്തകരിലാണ് പരീക്ഷിക്കുന്നത്. ഏകദേശം ആറാഴ്ചയോളമാണ് എംആർഎൻഎ1273 (mRNA-1273) എന്നു പേരിട്ടിരിക്കുന്ന ആദ്യ വാക്സിന്റെ പരീക്ഷണം. ഗവേഷണം മികച്ച ഫലങ്ങളുണ്ടാക്കി മുന്നോട്ടുപോയാലും വ്യാപകമായ തോതിൽ വാക്സിൻ ലഭ്യമാക്കണമെങ്കിൽ ഒരു വർഷമെങ്കിലും എടുക്കുമെന്നും ഗവേഷകർ പറയുന്നു.

ഇപ്പോഴിതാ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള മറ്റൊരു വാക്സിൻ പരീക്ഷണം കൂടി ആരംഭിച്ചെന്നാണ് യുഎസിൽനിന്നു പുറത്തുവരുന്ന റിപ്പോർട്ട്.ആർട്ടിഫിഷ്യൽ ഡിഎൻഎ വാക്സിനേഷൻ മൃഗങ്ങളിൽ വിജയിച്ചു എന്ന സുപ്രധാനവും ആശ്വാസകരവുമായ വാർത്തഅവർ പങ്കുവെച്ച് കഴിഞ്ഞു. പരീക്ഷണഘട്ടത്തിലേക്ക് എത്തുന്ന രണ്ടാമത്തെ കോവിഡ് വാക്സിൻ ആണിത്. പെൻസിൽവാനിയയിൽ ഉള്ള ഇനോവിയോ ഫാർമസ്യൂട്ടിക്കൽസാണ് പുതിയ വാക്സിനു പിന്നിൽ. മൃഗങ്ങളിൽ പരീക്ഷിച്ചു വിജയിച്ചതിനു പിന്നാലെയാണ് യുഎസ് ഫൂഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ (എഫ്ഡിഎ) മനുഷ്യശരീരത്തിൽ പരീക്ഷിക്കുന്നതിന് അനുമതി നൽകിയത്.

ഐഎൻഒ4800 (INO-4800) എന്നു പേരിട്ടിരിക്കുന്ന സിന്തറ്റിക് ഡിഎൻഎ വാക്സിന്റെ രണ്ടു ഡോസ് വീതം കൻസാസ് സിറ്റി റിസർച് ലാബിലെ 40 ആരോഗ്യ പ്രവർത്തകരിലാണ് ആദ്യം പരീക്ഷിക്കുക. കോവിഡിനു കാരണമാകുന്ന സാർസ് കോവ് 2ന്റെ ജനിതകഘടനകളെക്കുറിച്ചു ചൈന നടത്തിയ പഠനങ്ങളാണ് കോവിഡ് വാക്സിൻ പ്രവർത്തനങ്ങൾക്കും വേഗം നൽകിയത്. അതുകൊണ്ടുതന്നെ ചൈനീസ് ഗവേഷകരുമായി ചേർന്നു പരീക്ഷണം ചൈനയിലേക്കു വ്യാപിപ്പിക്കാനും ഇനോവിയോ ശ്രമിക്കുന്നുണ്ട്.പ്രത്യേകം തയാറാക്കിയ ദ്രാവകം (ചെറുതും സ്വതന്ത്രവുമായ ഒരു ജനിതകഘടന) രോഗിയിൽ കുത്തിവച്ചു ശരീരത്തിലെ കോശങ്ങൾക്ക് കോവിഡ് രോഗമുണ്ടാക്കുന്ന വൈറസിനെതിരെ ആന്റിബോഡി നിർമ്മിക്കാൻ സാഹചര്യമൊരുക്കുന്ന രീതിയിലാണ് ഐഎൻഒ4800 വാക്സിൻ പ്രവർത്തിക്കുന്നത്. വൈറസിന്റെ ജനിതക കോഡിന്റെ ഒരു ഭാഗം കൃത്രിമ (സിന്തറ്റിക്) ഡിഎൻഎയിൽ'പാക്കേജായി' ചേർക്കുകയായിരുന്നു ഗവേഷകർ. ഇത് വാക്സിൻ രൂപത്തിൽ കുത്തിവയ്ക്കുമ്പോൾ ശരീരകോശങ്ങൾ ദോഷകരമല്ലാത്ത പ്രോട്ടിൻ പതിപ്പുകൾ ഉൽപാദിപ്പിക്കും.

യഥാർഥ ൈവറസ് കോശങ്ങളിൽ കയറിയെന്നു കരുതി ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം കോവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി ഉൽപാദിപ്പിക്കുകയും ചെയ്യും.കൃത്രിമ ഡിഎൻഎ കുത്തിവച്ച ശേഷം ആ ഭാഗത്തു വളരെ ചെറിയ തോതിൽ ഇലക്ട്രിക്കൽ ഷോക്കും (Electrical Zap) നൽകേണ്ടതുണ്ട്. വലുപ്പക്കൂടുതൽ കാരണം ശരീരകോശത്തിലേക്കു കടക്കുന്നതിന് സിന്തറ്റിക് ഡിഎൻഎയ്ക്ക് അൽപം ബുദ്ധിമുട്ടുണ്ടാകും. ഇലക്ട്രിക് ഷോക്ക് വഴിയുണ്ടാകുന്ന പൾസാണ് ഇവിടെ വാക്സിനെ എളുപ്പം അകത്തെത്തി പെട്ടെന്നു പ്രവർത്തിക്കാൻ പ്രാപ്തമാക്കുക. പുത്തൻ സാങ്കേതികതയാണ് സിന്തറ്റിക് ഡിഎൻഎ രീതി. എന്നാൽ മറ്റു ചില രോഗങ്ങൾക്കുള്ള വാക്സിനുകളിൽ ഈ രീതി ഇനോവിയോ പ്രാവർത്തികമാക്കി വിജയിച്ചിട്ടുണ്ട്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെല്ലാം പ്രവർത്തിക്കുന്ന വാക്സിൻ നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത് പുതിയ കൊറോണ വൈറസിനു മേൽ ഉയർന്നു നിൽക്കുന്ന പ്രോട്ടീനുകളെയാണ്. ഈ പ്രോട്ടീൻ തന്മാത്രകളാണ് മനുഷ്യന്റെ ശ്വാസനാളിയിലെ എയ്സ് 2 എന്ന പ്രോട്ടീനുമായി ചേർന്ന് രോഗബാധയ്ക്ക് കാരണമാകുന്നത്. ഈ 'കൂട്ടുകെട്ട്' തകർക്കാനുള്ള വാക്സിനാണ് അണിയറയിൽ ഒരുങ്ങുന്നത്.

വെറ്ററിനറി മരുന്നുകളിൽ നിരവധി ഡിഎൻഎ വാക്സിനുകൾ ഉണ്ടെങ്കിലും മനുഷ്യശരീരത്തിൽ ഇതു വിജയകരമായിട്ടില്ല. 2012ൽ മെർസ് പടർന്നുപിടിച്ച സമയത്തുതന്നെ സിന്തറ്റിക് ഡിഎൻഎ വാക്സിനുകളുടെ പരീക്ഷണം കമ്പനി ആരംഭിച്ചിരുന്നതായി ഇനോവിയോ റിസർച്ച് ആൻഡ് ഡവലപ്മെന്റ് ചീഫ് കെയ്റ്റ് ബ്രോഡറിക് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP