Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രസീലിൽ ഓക്സ്ഫോർഡ്വാക്സിൻ പരീക്ഷണത്തിന്റെ ഭാഗമായ ഡോക്ടർ മരിച്ചത് കോവിഡ് ബാധമൂലം; ഈ 28 കാരൻ വാക്സിൻ സ്വീകരിച്ചിരുന്നില്ലെന്ന് റിപ്പോർട്ടുകൾ; സുരക്ഷാ ഭീഷണികൾ ഇല്ലാത്തതിനാൽ പരീക്ഷണവുമായി ഓക്‌സ്‌ഫോർഡ് മുന്നോട്ട്; അമേരിക്കയിൽ ആസ്ട്ര സെനെകയുടെ വാക്സിൻ പരീക്ഷണത്തിനുള്ള നിരോധനം തുടരും; കോവിഡ് വാക്സിൻ പരീക്ഷണത്തിലെ പുതിയ വാർത്തകൾ ഇങ്ങനെ

ബ്രസീലിൽ ഓക്സ്ഫോർഡ്വാക്സിൻ പരീക്ഷണത്തിന്റെ ഭാഗമായ ഡോക്ടർ മരിച്ചത് കോവിഡ് ബാധമൂലം; ഈ 28 കാരൻ വാക്സിൻ സ്വീകരിച്ചിരുന്നില്ലെന്ന് റിപ്പോർട്ടുകൾ; സുരക്ഷാ ഭീഷണികൾ ഇല്ലാത്തതിനാൽ പരീക്ഷണവുമായി ഓക്‌സ്‌ഫോർഡ് മുന്നോട്ട്; അമേരിക്കയിൽ ആസ്ട്ര സെനെകയുടെ വാക്സിൻ പരീക്ഷണത്തിനുള്ള നിരോധനം തുടരും; കോവിഡ് വാക്സിൻ പരീക്ഷണത്തിലെ പുതിയ വാർത്തകൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

റിയോ:ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി എൺപതോളം സംഘങ്ങളാണ് കോവിഡ്-19 പ്രതിരോധമരുന്നിനായുള്ള ശ്രമം തുടരുന്നത്. ഇതിൽ ഇപ്പോൾ ഏറ്റവും മുന്നിൽ എത്തിയിട്ടുള്ളത് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ തന്നെയണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുംഔഷധ നിർമ്മാണ രംഗത്തെ ഭീമന്മാരായ ആസ്ട്ര സെനെകയും ചേർന്ന് വികസിപ്പിക്കുന്ന വാക്സിന്റെ അവസാന ഘട്ട പരീക്ഷണം നടക്കുകയാണ്. ബ്രിട്ടന് പുറമേ ലോകത്തിലെ വിവിധ രാജ്യങ്ങളിലും പരീക്ഷണം നടക്കുന്നു.

ബ്രസീലിലും ഈ വാക്സിൻ പരീക്ഷിക്കുന്നുണ്ട്. കോവിഡ് രോഗികളുമായി നിതാന്ത സമ്പർക്കത്തിൽ വരുന്ന ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരെയാണ് പ്രധാനമായും പരീക്ഷണത്തിന് വിധേയരാക്കുന്നത്. ഇതിനായുള്ള സംഘത്തിലെ അംഗമായ ഡോക്ടർ ജോവോ പെഡ്രോ ഫീറ്റോസ എന്ന 28 കാരനാണ് കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരണമടഞ്ഞത്. ഇത് വാക്സിൻ പരീക്ഷണ രംഗത്ത് കനത്ത ആശങ്ക ഉളവാക്കിയിരുന്നു. എന്നാൽ, ഈ ഡോക്ടർ, പരീക്ഷണാർത്ഥം വാക്സിൻ നൽകപ്പെട്ടവരുടെ കൂട്ടത്തിലുള്ള ആളല്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇക്കഴിഞ്ഞ ഒക്ടോബർ 15 നാണ് ഡോക്ടർ ഫീറ്റോസ കോവിഡിന് കീഴടങ്ങി മരണം വരിക്കുന്നത്. ഇപ്പോൾ ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഇദ്ദേഹം നിയന്ത്രിത ഗ്രൂപ്പിൽ പെട്ട ആളായിരുന്നു എന്നും ഈ ഗ്രൂപ്പിൽ ഉള്ളവർക്ക് വാക്സിൻ നൽകിയിരുന്നില്ല എന്നുമാണ്. പ്ലാസ്ബോ മാത്രമായിരുന്നു നൽകിയിരുന്നത്. കഴിഞ്ഞ മാർച്ച് മുതൽ രണ്ട് ആശുപത്രികളിലായി എമർജൻസി വാർഡുകളിലെ കോവിഡ് രോഗികളെ ശുശ്രൂഷിച്ചിരുന്ന വ്യക്തിയാണ് ഡോക്ടർ ഫീറ്റോസ. റിയോ ഡീ ജനീറോവിലെ രണ്ട് ആശുപത്രികളിലായി ജോലി ചെയ്തിരുന്ന ഡോക്ടർക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു എന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.

തികച്ചും സ്വതന്ത്രമായ വിലയിരുത്തലിനു ശേഷം, പരീക്ഷണവുമായി ബന്ധപ്പെട്ട് സുരക്ഷാ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലെന്ന് തെളിഞ്ഞ സാഹചര്യത്തിൽ പരീക്ഷണം തുടർന്നുകൊണ്ടുപോകാനാണ്ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി തീരുമാനിച്ചിരിക്കുന്നത്. മൂന്നാം ഘട്ട പരീക്ഷണത്തിന് നേതൃത്വം നൽകുന്ന ഫെഡറൽ യൂണിവേഴ്സിറ്റി ഓഫ് സാവോ പോളോയാണ് ഈ വിവരം പുറത്തറിയിച്ചത്.തികച്ചും സുരക്ഷിതമായി, ലോകത്ത് ആദ്യമെത്താൻ പോകുന്ന കോവിഡ് വാക്സിൻ ഓക്സ്ഫോർഡിന്റെതായിരിക്കും എന്നാണ് ഈ രംഗത്തെ വിദഗ്ദർ വിശ്വസിക്കുന്നത്.

മേരത്തേ ബ്രിട്ടനിൽ നടന്ന പരീക്ഷണത്തിൽ ഒരു വോളന്റിയർക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിക്കും ആസ്ട്ര സെനെകയ്ക്കും പരീക്ഷണം താത്ക്കാലികമായി നിർത്തി വയ്ക്കേണ്ടതായി വന്നു. എന്നാൽ, ബ്രിട്ടീഷ അധികൃതരും സ്വതന്ത്ര നിരീക്ഷകരും നടത്തിയ അന്വേഷണത്തിനൊടുവിൽ സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്താതിനാൽ പരീക്ഷണം പുനരാരംഭിക്കുകയായിരുന്നു. എന്നാൽ, അമേരിക്കയിൽ പരീക്ഷണം പുനരാരംഭിക്കാനുള്ള അനുമതി ഇതുവരെ നൽകിയിട്ടില്ല,

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP