ലക്ഷണമില്ലാത്ത കോവിഡ് രോഗികൾ അപകടമേയല്ല; പോസിറ്റീവ് ആയാലും പകരുകയില്ല; ലോക്ക്ഡൗൺ കൊണ്ട് കാര്യമായ പ്രയോജനം ഉണ്ടായില്ല; കോവിഡ് കാല മണ്ടത്തരങ്ങൾ ഓരോന്നായി തെളിവ് സഹിതം പുറത്തുവരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ
കോവിഡ് വ്യാപനത്തിന്റെ ആദ്യ നാളുകളിൽ ലോകമാകമാനമൂള്ള മനുഷ്യർ ഏറെ ഭയപ്പാടോടെയായിരുന്നു നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകാത്ത കൊറോണ എന്ന കുഞ്ഞൻ വൈറസിനെ കുറിച്ച് ചിന്തിച്ചിരുന്നത്. ഭയം വർദ്ധിപ്പിക്കുന്ന തരത്തിലുള്ള നിരവധി സിദ്ധാന്തങ്ങളും ഈ വൈറസിനെ കുറിച്ച് പുറത്തുവന്നു. ഓരോ പുതിയ കണ്ടുപിടുത്തങ്ങളും ഭീതി നിറഞ്ഞ മനസ്സോടെയായിരുന്നു നമ്മൾ വായിച്ചതും ശ്രവിച്ചതും. കോവിഡിന്റെ ഭീതിയൊഴിഞ്ഞ നാളുകളിൽ, ഈ മഹാമാരിയെ കുറിച്ചുള്ള കൂടുതൽ സത്യങ്ങൾ പുറത്തുവരികയാണ്.
ലക്ഷണം പ്രകടിപ്പിക്കാത്ത കോവിഡ് രോഗികൾ രോഗം പടർത്തും എന്ന സിദ്ധാന്തം ഊതിപ്പെരുപ്പിച്ച ഒന്നായിരുന്നു എന്നാണ് ഇപ്പോൾ ശാസ്ത്രജ്ഞർ പറയുന്നത്. 30,000 ൽ അധികം പേരിൽ നടത്തിയ പഠനത്തിലായിരുന്നു, ലക്ഷണമ്പ്രകടിപ്പിക്കാത്ത രോഗികൾ രോഗം പടർത്താനുള്ള സാഹചര്യം, 68 ശതമാനം കുറവാണെന്ന് കണ്ടെത്തിയത്. ജനങ്ങളെ നിർബന്ധപൂർവ്വം മാസ്ക് ധരിപ്പിക്കുവാനും അതുപോലെ ലോക്ക്ഡൗൺ നടപ്പിലാക്കുവാനുമായി ലോകമെമ്പാടുമുള്ള ഭരണകൂടങ്ങൾ പറഞ്ഞിരുന്ന ഒരു കാര്യം ലക്ഷണം പ്രകടിപ്പിക്കാത്ത രോഗികളും രോഗം പരത്തും എന്നതായിരുന്നു.
മൊത്തം രോഗവ്യാപനത്തിന്റെ മൂന്നിലൊന്ന്, ലക്ഷണം പ്രകടിപ്പിക്കാത്ത രോഗികൾ വഴിയാണെന്നും അന്ന് പറഞ്ഞിരുന്നു. ചില ശാസ്ത്രജ്ഞർ പറഞ്ഞിരുന്നത്, ലക്ഷണം പ്രകടിപ്പിക്കാത്തവർ ലക്ഷണം പ്രകടിപ്പിക്കുന്നവരെ പോലെ തന്നെ രോഗം പടരുന്നതിനു കാരണമാകും എന്നായിരുന്നു. എന്നാൽ, ഇപ്പോൾ അമേരിക്കയും ബ്രിട്ടനും ഉൾപ്പടെ 42 രാജ്യങ്ങളിലായി നടത്തിയ പഠനത്തിൽ തെളിഞ്ഞത് ലക്ഷണം പ്രകടിപ്പിക്കാത്ത രോഗികളിൽ നിന്നുള്ള വ്യാപനംമൊത്തം രോഗവ്യാപനത്തിന്റെ 14 ശതമാനം മാത്രമായിരുന്നു എന്നാണ്.
42 രാജ്യങ്ങളിലായി 2020 ഏപ്രിലിനും 2021 ജൂലായ്ക്കും ഇടയിലായി കോവിഡ് ബാധിച്ച 28,426 വ്യക്തികളിൽ നടത്തിയ 130 പഠനങ്ങളുടെ ഫലങ്ങൾ ക്രോഡീകരിച്ച് വിശകലനം ചെയ്താണ് ശാസ്ത്രജ്ഞർ ഇക്കാര്യംകണ്ടെത്തിയത്. ഇവരിൽ 12,000 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചെങ്കിലും അവർ ലക്ഷണം പ്രകടിപ്പിച്ചിരുന്നില്ല.
മൊത്തം കോവിഡ് രോഗികളിൽ തന്നെ 14 മുതൽ 50 ശതമാനം വരെ ലക്ഷണം പ്രകടിപ്പിക്കാത്തവർ ആയിരുന്നു എന്നും പഠന റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, രോഗം പരത്തുന്നതിൽ അവർ കാര്യമായ പങ്കൊന്നു വഹിച്ചിട്ടില്ലെന്നും സ്വിറ്റ്സർലാൻഡിലെ യൂണിവേഴ്സിറ്റി ഓഫ് ബേണിലെ പ്രൊഫസർ ഡയാന ഗാർസിയ പറയുന്നു. 130 പഠനങ്ങളിലും സ്വീകരിച്ച മെത്തഡോളജി വ്യത്യസ്തമായിരുന്നു എന്ന്സഹ ഗവേഷകനായ പ്രൊഫസർ നിക്കോള ലോ പറഞ്ഞു. ഏതെങ്കിലും ഒരു പഠനരീതിയെ മാത്രം ആശ്രയിച്ചാൽ വസ്തുതകൾക്ക് കൃത്യത കുറയും എന്നതിനാലാണ് ഇത്തരമൊരു സമീപനം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്ലോസ് മെഡിസിൻ ജേർണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിന് അടിസ്ഥാനമായ പഠനങ്ങൾ ഏറെയും അമേരിക്കയും യൂറോപ്പും കേന്ദ്രീകരിച്ചാണ് നടത്തിയിട്ടുള്ളത്. 130 പഠനങ്ങളിൽ 45 എണ്ണം വീതം ഈ രണ്ടു ഭൂഖണ്ഡങ്ങളിലായിരുന്നു നടത്തിയത്. ലക്ഷണം പ്രദർശിപ്പിക്കാത്ത കോവിഡിനെ കുറിച്ചുള്ള അനാവശ്യമായ ആശങ്ക പല രാജ്യങ്ങളിലും ജനങ്ങൾ ആഴ്ച്ചയിൽ രണ്ടു തവണ വീതം കോവിഡ് പരിശോധനക്ക് വിധേയരാകണം എന്ന നയം കൊണ്ടുവരാനും ഇടയാക്കി എന്ന് റിപ്പോർട്ടിൽ പറയുന്നു. കൃത്യമായ ഇടവേളകളിലുള്ള രോഗ പരിശോധന രോഗവ്യാപനം തടയുവാൻ ഏറ്റവും അനുയോജ്യം എന്നായിരുന്നു അക്കാലത്ത് പ്രചരിപ്പിച്ചിരുന്നത്.
വെളുക്കാൻ തേച്ചത് പാണ്ടായിലോക്ക്ഡൗൺ
അതിനിടയിലെ ഇറ്റലിയിൽ നടന്ന മറ്റൊരു പഠനത്തിന്റെ റിപ്പോർട്ടിൽ പറയുന്നത് മഹാവ്യാധിയുടെ ആഘാതം ലോക്ക്ഡൗൺ മൂലം മൂന്നിരട്ടിയായി വർദ്ധിച്ചു എന്നാണ്. രോഗവ്യാപനത്തിന്റെ ആദ്യ നാളുകളിൽ ബ്രിട്ടനിലെ ശാസ്ത്രോപദേശക സമിതി മുൻപോട്ടു വച്ച, ഏറെ വിവാദമായ നിർദ്ദേശങ്ങളോട് ഏതാണ്ട് സമാനമായ രീതിയിൽ ഉള്ളതാണ് ഈ റിപ്പോർട്ടും. 2020-21 കാലഘട്ടത്തിലെ ഏഴുമാസക്കാലയളവിൽ എത്രമാത്രം ആളുകൾ അവരുടെ വീടുകൾ വിട്ട് പുറത്തിറങ്ങി എന്ന വിവരം ഫേസ്ബുക്കിലൂടെയും ഗൂഗിളിലൂടെയും ശേഖരിച്ചായിരുന്നു ഇറ്റാലിയൻ ശാസ്ത്രജ്ഞർ ഈ പഠനം നടത്തിയത്.
അക്കാലത്ത് ഇറ്റലിയിൽ ട്രാഫിക് സിഗ്നൽ സമ്പ്രദായത്തിലുള്ള ലോക്ക്ഡൗൺ ആയിരുന്നു നിലനിന്നിരുന്നത്. ഏറ്റവും കടുത്ത നിയന്ത്രണങ്ങളോടു കൂടിയ റെഡ് സോൺ, കുറച്ച് നിയന്ത്രണങ്ങൾ മാത്രമുള്ള ഗ്രീൻ സോൺ, ഇവയ്ക്കിടയിൽ ആംബർ സോണും. ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ കാഠിന്യത്തെഅവഗണിച്ചുകൊണ്ട്, ലോക്ക്ഡൗൺ കാലത്ത് തന്നെ ആളുകളുടെ സഞ്ചാരം ക്രമമായി സാവധാനം വർദ്ധിച്ചു വന്നു എന്നാണ് ഈ പഠന റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം, ഏറ്റവും കർക്കശമായ നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന റെഡ് സോണുകളിൽ യാത്രകൾ ഏതാണ്ട് പൂർണ്ണമായി തന്നെ മുടങ്ങിയതായും, വീടുകളിൽ ഇരുന്നവർ അനുഭവിച്ച മാനസികാഘാതം വളരെ വലുതായിരുന്നതായും അവർ കണ്ടെത്തി. കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളേക്കാൾ നല്ലത് ചെറിയ ചെറിയ നിയന്ത്രണങ്ങളാണ് എന്നാണ് ഈ പഠനം നടത്തിയ ശാസ്ത്രജ്ഞർ പറയുന്നത്.
മാത്രമല്ല, കർക്കശമായ നിയന്ത്രണങ്ങൾ ദീർഘകാലത്തേക്ക് നടപ്പാക്കുക എന്നത് തികച്ചും അപ്രയോഗികമാണെന്ന ഒരു അഭിപ്രായംലോക്ഡൗണിന്റെ ആരംഭകാലത്തു തന്നെ ഉയർന്നിരുന്നു. എന്നാൽ, അത് സ്ഥാപിക്കാൻ ആവശ്യമായ തെളിവുകൾ അന്ന് ലഭ്യമായിരുന്നില്ല. ഏതാണ്ട് സമാനമായ രീതിയിലുള്ള നിർദ്ദേശം നൽകിയ ബ്രിട്ടനിലെ ശാസ്ത്രോപദേശക സമിതി പിന്നീട് രോഗവ്യാപനം കടുത്തപ്പോൾ നിലപാടിൽ മാറ്റം വരുത്തുകയായിരുന്നു.
പ്ലോസ് ഡിജിറ്റൽ ഹെൽത്ത് ജേർണലിൽ പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ടിന് അടിസ്ഥാനമായ പഠനം ഇറ്റലിയിലെ 20 മേഖലകളെ കേന്ദ്രീകരിച്ചായിരുന്നു നടത്തിയിരുന്നത്. 2020 നവംബറിനും 2021 മെയ് മാസത്തിനും ഇടയിലായി ഫേസ്ബുക്കിൽ നിന്നും ഗൂഗിളിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പഠനം നടത്തിയത്. ഫേസ്ബുക്കിലെ അനോനിമൈസ്ഡ് ലൊക്കേഷൻ ഡാറ്റാ ഉപയോഗിച്ച് ആളുകളുടെ ഫോണുകൾ ട്രാക്ക് ചെയ്തായിരുന്നു അവരുടെ നീക്കങ്ങളുടെ വിവരം ശേഖരിച്ചത്. അവർ വീടുകളീൽ ഉള്ളപ്പോൾ, സ്വന്തം വൈ ഫൈയിൽ ലോഗ് ഇൻ ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ ഗൂഗിളിനെ ആശ്രയിച്ച് വീടിനുള്ളിൽ ചെലവഴിച്ച സമയകാലയളവും ശേഖരിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഭർത്താവിന്റെ പരസ്ത്രീഗമനവും ലഹരി ഉപയോഗവും: ആത്മഹത്യാക്കുറിപ്പെഴുതി വച്ച് യുവതി തൂങ്ങി മരിച്ചു; ഭർത്താവ് ആത്മഹത്യാക്കുറിപ്പ് എടുത്തു മാറ്റിയപ്പോൾ കേസെടുത്തത് സ്വാഭാവിക മരണത്തിന്; ഫോണിൽ നിന്ന് കൂട്ടുകാരിക്ക് അയച്ച ശബ്ദസന്ദേശവും ആത്മഹത്യാക്കുറിപ്പും വഴിത്തിരിവായി; ദിവസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ
- ഓ..നമുക്ക് സാധനം കിട്ടാനില്ല.. പൈസ കൊടുത്തിട്ടും സാധനം കിട്ടാനില്ല... ഇവിടൊക്കെ ലോക്കൽസ്; ഫോർട്ട് കൊച്ചി വരെ പോകാൻ പറ്റുവോ...കോതമംഗലം വരെ പോകാൻ പറ്റുവോ..? പ്ലസ്ടു വിദ്യാർത്ഥിനിയുമായുള്ള 'പൊകയടി' വീഡിയോയ്ക്ക് പിന്നാലെ കഞ്ചാവ് വലിക്കുന്ന വ്ളോഗറുടെ വീഡിയോയും പുറത്ത്; മട്ടാഞ്ചേരി മാർട്ടിൻ എക്സൈസ് പിടിയിൽ
- നിറഗർഭിണിയായ ഭാര്യയുടെ ബാപ്പ മീൻകടയിലെ സഹായി; കല്യാണ ഓഡിറ്റോറിയത്തിലെ ക്ലീനറായ ഉമ്മ; വീട്ടിലെ കഷ്ടത മുതലെടുത്തത് ചെന്നൈയിലെ ബന്ധു; വിവാഹം നടത്തിയത് മണക്കാട്ടെ അധികാരികളും; കെട്ടിയോൻ വരാതായതോടെ വാടക വീടും നഷ്ടമായി; ആശ്വാസമായി സിപിഎമ്മുകാരന്റെ നല്ല മനസ്സ്; തീവ്രവാദി സാദ്ദിഖ് ബാഷ വട്ടിയൂർക്കാവിൽ ഭാര്യ വീടുണ്ടാക്കിയ കഥ
- സിംബാബ് വെയിൽ സഞ്ജുവിനെ തളർത്തി തകർക്കാൻ 'ശത്രു'വിനെ അയയ്ക്കാൻ അണിയറ നീക്കം; മൂന്ന് ഏകദിനത്തിനുള്ള ഇന്ത്യൻ ടീമിന്റെ മാനേജരായി മലയാളിയെ എത്തിക്കുന്നതിന് പിന്നിൽ കേരളാ ക്രിക്കറ്റിലെ ഗ്രൂപ്പിസം; രാജസ്ഥാൻ റോയൽസ് ക്യാപ്ടനെ ടീം ഇന്ത്യയുടെ ഉപനായകൻ ആക്കാതിരിക്കാൻ നാട്ടിൽ നീക്കം; ഇത് തിരുവനന്തപുരത്തെ 'ഓപ്പറേഷൻ ഹരാരെ'
- കരച്ചിലും ചിരിയും ഒപ്പം പ്രകടിപ്പിക്കുന്ന രൂപം മരണത്തിന്റെ പ്രതീകം! എന്തറിഞ്ഞു കൊണ്ടാണ് നിങ്ങൾ ഇമോജികൾ ഉപയോഗിക്കുന്നത് ? തെറ്റിയാൽ ബന്ധങ്ങൾ തന്നെ ഇല്ലാതാവാം; പ്രധാന ഇമോജികളും അവയുടെ അർത്ഥവും അറിയാം
- പബ്ജി കളിക്കാൻ ജോലിക്ക് പോകാത്ത മടിയൻ; കിട്ടുന്നതെല്ലാം ഓൺലൈൻ ഗെയിമിൽ തുലച്ച 21-കാരനെ കൂട്ടുകാരും വെറുത്തു; വിശന്നിരുന്നപ്പോൾ ഭക്ഷണവും ആശ്വാസവും നൽകിയത് അടുത്ത വീട്ടിലെ മാതൃസ്നേഹം; എന്നിട്ടും മാലയ്ക്കും വളയ്ക്കും വേണ്ടി ആ 'അമ്മയെ' കൊന്നു; പൊലീസിനോട് കുറ്റസമ്മതം നടത്തി ആദം അലി; കേശവദാസപുരത്തെ വീട്ടിൽ സംഭവിച്ചത്
- 'ഞാൻ ഇപ്പോൾ വേദനയിലാണ്; നിങ്ങളുടെ പ്രാർത്ഥനകൾ ഉണ്ടാകണം; ഇതെന്റെ അവസാന ശസ്ത്രക്രിയ ആകുമെന്നു പ്രതീക്ഷിക്കുന്നു'; ആശുപത്രി കിടക്കയിൽ നിന്ന് ഷുഹൈബ് അക്തർ
- ബിക്കിനിയിട്ട ചിത്രം അദ്ധ്യാപിക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു; ചിത്രങ്ങൾ തന്റെ മകൻ നോക്കുന്നതു കണ്ടുവെന്ന് രക്ഷിതാവിന്റെ പരാതി; അസിസ്റ്റന്റ് പ്രഫസറെ കോളജിൽനിന്നു പുറത്താക്കി; ജോലി രാജിവയ്ക്കാൻ നിർബന്ധിച്ചെന്ന് അദ്ധ്യാപിക
- മാപ്പു പറഞ്ഞും കാത്തിരുന്നത് 'സഖാവ്' വീട്ടിൽ വരുമെന്ന പ്രതീക്ഷയിൽ; മകളേയും കുടുംബത്തേയും എഴുതി തകർത്ത 'സഖാവിനോട്' പൊറുക്കാത്ത പിണറായിയും; അനുശോചന കുറിപ്പ് വെറും രണ്ടുവരി; കൂട്ടുകാരന്റെ വിയോഗം അറിയാതെ വിഎസും; ബർലിൻ ഇനി സാർവ്വദേശീയ തലത്തിൽ പ്രവർത്തിച്ച് മുതിർന്ന പത്രപ്രവർത്തകൻ!
- മനോരമയെ കൊലപ്പെടുത്തിയ ശേഷം തമ്പാനൂരിൽ എത്തി ട്രെയിനിൽ കയറിയ ദൃശ്യങ്ങൾ ലഭിച്ചതോടെ ആദം അലിയെ തേടി പൊലീസ് അലേർട്ട് ഇതര സംസ്ഥാനങ്ങളിലേക്ക് പാഞ്ഞു; ചെന്നൈയിൽ വെച്ച് കയ്യോടെ പൊക്കി പൊലീസ്; തലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതക കേസിലെ പ്രതിയെ പൊലീസ് ചെന്നൈയിലെത്തി നാട്ടിലേക്ക് കൊണ്ടു പോരും
- ഒരു പ്രോട്ടോക്കോളും ഞങ്ങൾക്ക് ബാധകമല്ല എന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് ക്യാപിറ്റലിസ്റ് കുടുംബവും കാര്യസ്ഥനും കേന്ദ്ര സർക്കാർ അറിയാതെ സ്വയം തീരുമാനിച്ചു നടത്തിയ ക്ലിഫ് ഹൗസ് പ്രോഗ്രാം! ഫോട്ടോ പുറത്തു വിട്ടത് അമിത് ഷായുടെ വിശ്വസ്തൻ; നേരിട്ടിറങ്ങി പ്രതീഷ് വിശ്വനാഥ്; പിണറായിയെ വെട്ടിലാക്കുന്ന കൂടുതൽ ചിത്രങ്ങൾ സ്വപ്ന പുറത്തു വിടുമോ?
- മാൾ ഓഫ് ട്രാവൻകൂർ ഭീകര നഷ്ടത്തിൽ; ഹൈമാർട്ട് ഹൈപ്പർമാർക്കറ്റും ഇഹം ഡിജിറ്റലും അടച്ചുപൂട്ടി; ബിഗ്ബസാർ പൂട്ടി; പാറ്റൂരിലെ സെൻട്രൽമാളിൽ സിനിമ മാത്രം; തലസ്ഥാനത്തെ മാളുകളുടെ കഥ കഴിയുന്നു; വിമാനത്താവളത്തിന് അടുത്ത മലബാർ മാളിൽ അദാനിക്കും കണ്ണ്; മാൾ വ്യവസായം പ്രതിസന്ധിയിലോ?
- കുഞ്ചാക്കോ ബോബനെ അനുകരിച്ച് ഗായിക മഞ്ജരി; കുടുംബാംഗങ്ങൾക്കൊപ്പം ചുവട് വെച്ച് താരം: വീഡിയോ വൈറൽ
- കാണാതായത് 9 വർഷം മുമ്പ്; താമസിച്ചിരുന്നത് സ്വന്തം വീടിന് 500 മീറ്റർ അകലെ; വീട്ടുകാരും നാട്ടുകാരും പൊലീസും നാടിളക്കി തിരഞ്ഞിട്ടും കണ്ടെത്താതിരുന്ന പെൺകുട്ടിയെ തേടിപിടിച്ചത് ഗൂഗിൾ ചിത്രം വഴി; മുംബൈ അന്ധേരിയിലെ ഗേൾ നം: 166 മിസിങ് കേസിന്റെ അവിശ്വസനീയ കഥ
- മലയാളി യുവാവിന് ജർമൻ കമ്പനിയിൽ മൂന്നുകോടി വാർഷിക ശമ്പളം; പ്ലേസ്മെന്റ് ചരിത്രത്തിൽ ആദ്യമെന്ന് സർവകലാശാല
- എട്ടാം ക്ലാസിൽ പഠിപ്പിന് വഴി മുട്ടിയപ്പോൾ കടയിൽ ജോലിക്ക് പോയി; ഐഎഎസ് പരീക്ഷ തുടർച്ചയായി മൂന്നു വട്ടം തോറ്റപ്പോൾ നിരാശനായി; പിന്നെ ശത്രുക്കളോട് ചോദിച്ചപ്പോഴാണ് വില്ലനെ മനസ്സിലായത്; ആലപ്പുഴ കളക്ടർ കൃഷ്ണ തേജയുടെ ജീവിതകഥ
- എടാ വിജയാ.... എന്താടാ ദാസാ..... വെല്ലുവിളികൾ അതിജീവിച്ച് മലയാളിയുടെ മനസ്സറിഞ്ഞ സിനിമാക്കാരൻ; പേരു വിളിച്ചപ്പോൾ സ്റ്റേജിലേക്ക് ഒരു കൈ സഹായവുമായി ആനയിക്കാൻ എത്തിയത് മണിയൻ പിള്ള; വേദിയിൽ കയറിയ ഓൾറൗണ്ടറെ കാത്തിരുന്നത് ലാലിന്റെ പൊന്നുമ്മ; വിജയനും ദാസനും വീണ്ടും ഒരുമിച്ചു; കൈയടിച്ച് സത്യൻ അന്തിക്കാടും; ശ്രീനിവാസൻ തിരിച്ചെത്തുമ്പോൾ
- സവാഹിരിയുടെ ജീവനെടുത്തത് 1000 മൈൽ വേഗത്തിൽ ആകാശത്തു നിന്നും നിശബ്ദ്മായി പറന്നെത്തി തലയറത്തു മടങ്ങിയ നിഞ്ച മിസൈൽ; കൊലയാളി മിസൈൽ പറന്നുയർന്നത് പാക്കിസ്ഥാന്റെ മണ്ണിൽ നിന്ന്; 20 കൊല്ലത്തെ അമേരിക്കൻ നീക്കം വിജയിച്ചത് ആറുമാസത്തെ തുടർ പരിശ്രമത്തിനൊടുവിൽ; എല്ലാം നേരിട്ടു കണ്ട് ബൈഡൻ; കൊടും ഭീകരനെ വകവരുത്തിയത് ഇങ്ങനെ
- അതിസുരക്ഷാ മേഖലയിലെ ബാൽക്കണിയിൽ ഉലാത്തുമ്പോൾ കിറുകൃത്യമായി ഡ്രോൺ ആക്രമണം; പാക്കിസ്ഥാനിലെ നിന്നും ജീവൽ ഭയത്തിൽ കാബൂളിലെത്തിയതും വെറുതെയായി; ലാദന്റെ പിൻഗാമിക്ക് സുരക്ഷിത താവളമൊരുക്കിയ താലിബാനെ ഞെട്ടിച്ച് പാക്കിസ്ഥാൻ; സവാഹിരിയെ കൊന്നു തള്ളാനുള്ള അന്തിമാനുമതി നൽകിയത് ബൈഡൻ; അമേരിക്ക വീണ്ടും ചിരിക്കുമ്പോൾ
- അയാളെ കൊണ്ട് പൊറുതിമുട്ടി പോയി; ജീവിതത്തിൽ ഒരു കീടം പോലെയാണ് അയാൾ; 30 നമ്പറുകൾ വരെ ബ്ലോക്ക് ചെയ്തിട്ടുണ്ട്; കേസുകൊടുക്കാതിരുന്നതിനും കാരണം ഉണ്ട്; തന്നെ നിരന്തരം ശല്യം ചെയ്യുന്ന സന്തോഷ് വർക്കിക്ക് എതിരെ നടി നിത്യ മേനോൻ
- 'ഞാൻ ദിലീപ്, നടൻ..മാഡം സുഖമല്ലേ..ഫ്രീ ആകുമ്പോൾ ഒന്നുവിളിക്കൂ; ഇതെന്റെ യൂട്യൂബ് ചാനൽ ആണ്, സമയം കിട്ടുമ്പോൾ കണ്ട് നോക്കൂ; ഞാൻ ഒറ്റക്ക്, ആരുടെയും സഹായമില്ലാതെ ചെയ്യുന്നതാണ്; ഇറ്റ് വാസ് നൈസ് ടോക്കിങ് ടു യു; സംസാരിക്കാൻ പറ്റിയപ്പോ എനിക്കും വലിയ സന്തോഷമായി മാഡം': ആർ.ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്സാപ് ചാറ്റുകൾ പുറത്ത്
- സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകളിലും കുടിവെള്ള പായ്ക്കറ്റുകളിലും വിഷമായ രാസവസ്തുക്കൾ; പരിശോധനയിൽ കണ്ടെത്തിയവയിൽ കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാൻസറും ഉണ്ടാക്കുന്നവ; ബ്രാഹ്മിൻ, നിറപറ, കിച്ചൺ ട്രഷേഴ്സ്, ഈസ്റ്റേൺ, വിൻകോസ് തുടങ്ങി പ്രമുഖ ബ്രാൻഡുകളിൽ രാസവസ്തുക്കൾ; പ്രോസിക്യൂഷൻ നടപടികൾ നടക്കുന്നുവെന്ന് ഭക്ഷ്യാസുരക്ഷാ വകുപ്പ്
- ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയാണ് ഈ വാഹനത്തിന്റെ ഉടമ; 12 തവണ എകെജി സെന്ററിന്റെ മുന്നിൽ കൂടി കടന്നുപോയ വിജയ് പടക്കം എറിയാൻ മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന്റെ പക്കൽ; വില്ലൻ ഐപി ബിനുവെന്ന് ജനംടിവിയും
- നാളെ ഇതു പറയാൻ ഞാൻ നിങ്ങൾക്ക് മുമ്പിലുണ്ടാകണമെന്നില്ല; ശബരിനാഥനെ പോലെ എനിക്ക് ജാമ്യത്തിൽ ഇറങ്ങാൻ കഴിഞ്ഞെന്ന് വരില്ല; അതു കൊണ്ട് ഇതിനെല്ലാം കാരണഭൂതനായ പിണറായി വിജയന് നൂറു കോടി അഭിവാദ്യങ്ങൾ! അടുത്ത അറസ്റ്റ് വിനു വി ജോണിന്റേതോ? പാസ്പോർട്ട് പുതുക്കാൻ പോയ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ അറിഞ്ഞത് ഞെട്ടിക്കുന്ന സത്യം; പക പോക്കൽ കേരളത്തിൽ തുടരുമ്പോൾ
- കോപ്പിലെ പാപ്പൻ! ജോഷി വീണ്ടും ചതിച്ചു; തിരിച്ചുവരവ് പ്രതീക്ഷിച്ച് എത്തിയ ആരാധകർക്ക് കാണാനായത് അളിഞ്ഞ സുരേഷ് ഗോപിയെ; ഫോക്കസില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും; ആശ്വാസം ഗോകുൽ സുരേഷും ഷമ്മി തിലകനും; ജോഷിയും സുരേഷ് ഗോപിയുമൊക്കെ ഇനി സ്വയം വിരമിക്കണം!
- 'എന്റെ പൊന്നു മക്കളെ നിങ്ങളെ ഞാൻ മറന്നു.. എന്റെ ഭാഗത്ത് തെറ്റുണ്ടായി. ആ തെറ്റിന് ഞാൻ എന്നെ സ്വയം ശിക്ഷിക്കുന്നു; മരണത്തിന് ഉത്തരവാദി പ്രജീവാണ്.. ഞാൻ മരിച്ചാലും നിനക്ക് ശിക്ഷ കിട്ടില്ലെങ്കിലും ഞാൻ നിന്നെ ശിക്ഷിക്കും; ശരണ്യയുടെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെ; ആത്മഹത്യക്ക് തൊട്ടുമുമ്പ് പ്രജീവിനെ ഫോണിലും വിളിച്ചു
- ഒമ്പതാം വയസ്സു മുതൽ പുരുഷന്മാരുമായി ബന്ധപ്പെടുന്ന പെൺകുട്ടിയാണവൾ; എന്ത് കണ്ടിട്ടാണ് ആ പെൺകുട്ടിക്ക് വേണ്ടി നിങ്ങൾ വാദിക്കുന്നത്? കുട്ടിയുടെ അമ്മ മോശം സ്ത്രീയാണെന്നും പരിഹാസം; ഈ ക്രൂരതയെ ചോദ്യം ചെയ്തപ്പോൾ നക്സലുകളാക്കി കേസെടുത്തു; ശ്രീലേഖയ്ക്കെതിരെ വെളിപ്പെടുത്തലുമായി ആക്ടിവിസ്റ്റ് വിജയമ്മ; 1996ലെ കേസ് വീണ്ടും ചർച്ചകളിൽ
- എകെജി സെന്ററിലെ സിസിടിവിയിൽ പതിഞ്ഞ ആ അജ്ഞാതനെ തേടി പുലർച്ചെ എത്തിയത് സഖാവിന്റെ സെക്കന്റുകൾ നീളുന്ന ഫോൺ കോൾ! ബൈക്കിലെത്തിയ രണ്ടാമന്റെ പങ്ക് വ്യക്തമായിട്ടും അറസ്റ്റില്ല; ആളെ തിരിച്ചറിഞ്ഞെങ്കിലും പ്രാദേശിക നേതാവിന്റെ സൗഹൃദം സമ്മർദ്ദമായി; ബോംബെറിഞ്ഞയാൾ സിപിഎമ്മുകാരനോ? നിർണ്ണായക ദൃശ്യങ്ങൾ മറുനാടൻ പുറത്തു വിടുന്നു
- കുസാറ്റ് സിഗ്നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് മരണപ്പാച്ചിൽ; അമിത ലഹരിയിലുള്ള പാച്ചിൽ അവസാനിച്ചത് ടയർ പൊട്ടിയതോടെ; ചുറ്റും വളഞ്ഞ നാട്ടുകാർക്ക് നേരേ ഭീഷണിയും കൈയേറ്റശ്രമവും; സിനിമാ- സീരിയൽ താരം അശ്വതി ബാബുവും സുഹൃത്തും പിടിയിൽ
- 'അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തും ചെയ്യാം; പക്ഷേ എനിക്കെന്താണ് സംഭവിക്കുക എന്ന് അറിയില്ല'; ഭർത്താവ് ഉപേക്ഷിച്ചു; മദ്യപാനി, അഹങ്കാരി, കാമഭ്രാന്തി തുടങ്ങിയ ചാപ്പകൾ വേറെയും; ഒറ്റരാത്രി കൊണ്ട് വിവാദനായിക; ശ്രീറാം വെങ്കിട്ടരാമൻ കളക്ടറായി അധികാരമേൽക്കുമ്പോൾ, എല്ലാം നഷ്ടപ്പെട്ട് വഫ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്