Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202125Sunday

കോവിഡ് ഒരിക്കലും തുടച്ചു നീക്കാനാവില്ല; പനിയും ജലദോഷവും പോലെ നമുക്കിടയിൽ എന്നും ഉണ്ടാവും; പകർച്ച തടയാൻ എന്നും മാസ്‌ക് ധരിക്കേണ്ടി വരും; നിശ്ചയിക്കേണ്ടത് എത്ര പേർക്ക് രോഗം വരും എന്നതു മാത്രം

കോവിഡ് ഒരിക്കലും തുടച്ചു നീക്കാനാവില്ല; പനിയും ജലദോഷവും പോലെ നമുക്കിടയിൽ എന്നും ഉണ്ടാവും; പകർച്ച തടയാൻ എന്നും മാസ്‌ക് ധരിക്കേണ്ടി വരും; നിശ്ചയിക്കേണ്ടത് എത്ര പേർക്ക് രോഗം വരും എന്നതു മാത്രം

മറുനാടൻ ഡെസ്‌ക്‌

ലോകത്തു നിന്നും ഒരിക്കലും കൊറോണാവൈറസിനെ തുടച്ചു നീക്കാൻ സാധിക്കില്ലെന്നും വൈറസിനൊപ്പം ജീവിക്കുവാൻ പഠിക്കണമെന്നും ശാസ്ത്രജ്ഞർ. ദിവസവും നൂറിലധികം മരണങ്ങൾ സംഭവിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയേക്കാമെന്നും മുതിർന്ന ശാസ്ത്രജ്ഞന്മാരും മന്ത്രിമാരും വ്യക്തമാക്കി.

സീറോ കോവിഡ് മരണങ്ങൾ ഒരിക്കലും സാധ്യമല്ലെന്നാണ് വിദഗ്ദ്ധർ നൽകുന്ന സൂചനകൾ വ്യക്തമാക്കുന്നത്. രോഗത്തിന്റെ വ്യാപനം കുറച്ചു കൊണ്ടുവരുന്നതിലേക്ക് ആയിരിക്കണം ലക്ഷ്യമിടേണ്ടത്. നിലവിലെ സാഹചര്യത്തിൽ 17,000ത്തോളം പേരുടെ മരണങ്ങൾ സംഭവിക്കുമെന്നും വർഷത്തിൽ 50000ത്തോളമായി ഇത് ഉയരുമെന്നും വിദഗ്ദ്ധർ വ്യക്തമാക്കുന്നു.

മൈക്കൽ ഗോവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങളെ സംരക്ഷിക്കുവാൻ സാധ്യമായതെല്ലാം ചെയ്യണമെന്ന് അദ്ദേഹം മന്ത്രിമാരോട് ആവശ്യപ്പെട്ടു. ജൂലൈ 19ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചാലും കോവിഡ് മരണങ്ങൾ തുടരുമെന്ന യാഥാർത്ഥ്യം പൊതുജനങ്ങൾ അംഗീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ബോറിസ് ജോൺസണും ഇംഗ്ലണ്ടിന്റെ മുഖ്യ വിദഗ്ധ ഉപദേശകരായ പ്രൊഫസർ ക്രിസ് വിറ്റിയും സർ പാട്രിക് വാലൻസും ജനങ്ങൾ കോവിഡിനൊപ്പം ജീവിക്കാൻ പഠിക്കേണ്ടിവരും എന്ന് ആവർത്തിച്ചു പറഞ്ഞു.

ലോക്ക്ഡൗണിനു ശേഷം തുറക്കുമ്പോൾ ഉയർന്നു വരുന്ന മരണസംഖ്യകളെ ബ്രിട്ടൻ എങ്ങനെ നേരിടുമെന്നിതിനെക്കുറിച്ച് കടുത്ത ചർച്ചകൾ നടക്കുന്നുണ്ട്. ലോക്ക്ഡൗണിനു ശേഷം നൂറു മരണങ്ങൾ തീർച്ചയായും ഉണ്ടാകുമെന്ന് സർക്കാറിന്റെ ഉന്നത ശാസ്ത്രജ്ഞരിൽ ഒരാളായ പ്രൊഫസർ ഗ്രഹാം മെഡ്‌ലി പറഞ്ഞു. എല്ലാ മരണങ്ങളും വളരെ വൈകാരികവും നമ്മെ അസ്വസ്ഥരാക്കുന്നതുമാണ്. എന്നാൽ മറ്റ് വൈറസുകൾ ഉള്ളതുപോലെ കോവിഡിനെയും നാം സ്വീകരിക്കേണ്ട രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. കാരണം ഇത് സമൂഹത്തിൽ ഒരു സാധാരണ സംഭവമായി വരും കാലത്ത് മാറുമെന്ന് ബക്കിങ്ഹാം സർവകലാശാലയിലെ വൈദ്യശാസ്ത്ര വിദഗ്ധനായ പ്രൊഫസർ കരോൾ സിക്കോറ പറഞ്ഞു.

എല്ലാ വർഷവും ഫ്ളൂ മരണവുമായി താരതമ്യപ്പെടുത്താവുന്ന തലത്തിലേക്ക് കോവിഡ് മരണങ്ങൾ എത്തിക്കുകയാണെങ്കിൽ അത് ഒരു വിജയമായി കണക്കാക്കണം. ഒരിക്കലും സീറോ കോവിഡ് നേടില്ല. ജൂലായ് 19 ആവുമ്പോഴേക്കും മുതിർന്നവരിൽ ഭൂരിഭാഗത്തിനും വാക്സിൻ നൽകി കഴിയും. എപ്പോഴത്തേയും പോലെ ശക്തമായ ഒരു സ്ഥാനത്ത് തുടരുവാൻ സാധിക്കുമെന്നാണ് കരുതുന്നത്. അതിനുമപ്പുറം നിയന്ത്രണങ്ങൾ നീട്ടിയാലും കൂടുതലും നേടാനില്ലെന്ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി എപ്പിഡെമോളജിസ്റ്റ് ഡോ. രഘീബ് അലി പറഞ്ഞു.

സ്വീകാര്യമായ കോവിഡ് മരണങ്ങൾ എന്തായിരിക്കുമെന്ന് ചോദിച്ചപ്പോൾ ഇൻഫ്ലുവൻസയിൽ നിന്നുള്ള മരണങ്ങളും അധിക മരണങ്ങളും പരിശോധിക്കുകയാണെങ്കിൽ, പ്രതിവർഷം 50,000 വരെ മരണസംഖ്യകളാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP