Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊറോണ ബാധിച്ച 9 കുരങ്ങന്മാർക്ക് വാക്സിൻ എടുത്ത ശേഷം വീണ്ടും ഉണ്ടായില്ല; വാക്സിൻ കൊടുത്ത 25 കുരങ്ങന്മാർ രോഗത്തെ അതിജീവിച്ചപ്പോൾ വ്യാജ വാക്സിൻ കൊടുത്ത 10 പേർ രോഗത്തിന്റെ അടിമകളായി; മനുഷ്യകുലത്തിന് പ്രതീക്ഷ നൽകിക്കൊണ്ട് ഹാർവാർഡ് സർവ്വകലാശാലയിൽ കൊറോണ വാക്സിൻ പരീക്ഷണം വിജയത്തിലേക്ക്;ഇനി പരീക്ഷിക്കേണ്ടത് മനുഷ്യരിൽ മാത്രം

കൊറോണ ബാധിച്ച 9 കുരങ്ങന്മാർക്ക് വാക്സിൻ എടുത്ത ശേഷം വീണ്ടും ഉണ്ടായില്ല; വാക്സിൻ കൊടുത്ത 25 കുരങ്ങന്മാർ രോഗത്തെ അതിജീവിച്ചപ്പോൾ വ്യാജ വാക്സിൻ കൊടുത്ത 10 പേർ രോഗത്തിന്റെ അടിമകളായി; മനുഷ്യകുലത്തിന് പ്രതീക്ഷ നൽകിക്കൊണ്ട് ഹാർവാർഡ് സർവ്വകലാശാലയിൽ കൊറോണ വാക്സിൻ പരീക്ഷണം വിജയത്തിലേക്ക്;ഇനി പരീക്ഷിക്കേണ്ടത് മനുഷ്യരിൽ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

ഹാർവാഡ്: ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം അരക്കോടി കടന്നപ്പോൾ, ചില ദിശകളിൽ നിന്നും ആശ്വാസത്തിന്റെ കിരണങ്ങൾ വന്നു തുടങ്ങിയിരിക്കുന്നു. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ, കോവിഡ് വാക്സിൻ കണ്ടെത്താനുള്ള ശ്രമം ഇനിയും പൂർണ്ണതയിലെത്തേണ്ടതുണ്ട് എന്നായിരുന്നു ഇന്നലെ റിപ്പോർട്ട് വന്നതെങ്കിൽ, ഹേവാർഡ് സർവ്വകലാശാല, ഈ ശ്രമത്തിൽ ഒരുപടികൂടി മുന്നോട്ട് പോയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ വരുന്നത.

ഹേവാർഡ് യൂണിവേഴ്സിറ്റിയിലെ ബേത് ഇസ്രയേൽ ഡീകോൺനെസ്സ് മെഡിക്കൽ സെന്ററിലെ ഗവേഷകർ റിസസ് മാക്യു കുരങ്ങന്മാരിൽ നടത്തിയ പരീക്ഷണം വിജയം കണ്ടിരിക്കുന്നു എന്നാണ് സൂചന. കോവിഡ് സ്ഥിരീകരിച്ച 9 കുരങ്ങന്മാർക്ക് പുതിയതായി കണ്ടുപിടിച്ച വാക്സിൻ നൽകുകയുണ്ടായി. ഇവരുടെ രോഗം ഭേദമായതിനു ശേഷം വീണ്ടും രോഗബാധയുണ്ടായില്ല എന്നാണ് ഒരു റിപ്പോർട്ട് പറയുന്നത്. മറ്റൊരു റിപ്പോർട്ടിൽ പറയുന്നത് വാക്സിൻ നൽകിയശേഷം ഈ കുരങ്ങന്മാർക്ക് വൈറസിനെതിരെ പ്രതിരോധശേഷി കൈവന്നു എന്നാണ്.

കൊറോണ വൈറസിനെതിരെ രൂപപ്പെട്ട ഈ ആന്റിബോഡികൾ സുരക്ഷ ഉറപ്പാക്കുമെന്ന് ശാസ്ത്രജ്ഞർ കരുതുമ്പോഴും പക്ഷെ, അത് തെളിയിക്കാൻ മതിയായ ശാസ്ത്രീയ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ജേർണൽ സയൻസിൽ ബുധനാഴ്‌ച്ച പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നത് പ്രായപൂർത്തിയായ 9 കുരങ്ങന്മാർക്ക് കോവിഡ്-19 രോഗബാധയുണ്ടാക്കിയ ശേഷം അവയ്ക്ക് വാക്സിൻ നൽകി എന്നാണ്. രോഗവിമുക്തി കൈവരിച്ച് 35 ദിവസങ്ങൾക്ക് ശേഷം അവരെ വീണ്ടും നോവൽ കൊറോണ വൈറസുമായി സമ്പർക്കത്തിൽ കൊണ്ടുവന്നു. ഈ ഒമ്പത് പേർക്കും പക്ഷെ, രോഗബാധയുണ്ടായില്ല.

അതയത്, ഈ ഒമ്പത് കുരങ്ങന്മാരിൽ ലക്ഷണങ്ങൾ പ്രകടമായില്ല, അല്ലെങ്കിൽ ഇവരിൽ രോഗത്തിനെതിരെയുള്ള പ്രതിരോധശേഷി വികസിച്ചു. കുരങ്ങന്മാർക്ക് കോവിഡിനെതിരെ പ്രതിരോധ ശേഷികൈവരിക്കാനായി എന്നത് നല്ലൊരു ലക്ഷണമാണ് എന്നാണ് വൈറോളജി ഗവേഷകനായ ഡോ. ഡാൺ ബറോക്ക് പറയുന്നത്. സയൻസിൽ തന്നെ പ്രസിദ്ധീകരിച്ച മറ്റൊരു പഠന റിപ്പോർട്ടിൽ 25 കുരങ്ങന്മാർക്ക് ആറ് പ്രോട്ടോടൈപ്പ് വാക്സിനുകൾ നൽകിയതിനു ശേഷമുള്ള പഠനത്തിന്റെ വിശദാംശങ്ങളാണ് ഉള്ളത്.

ഇതിൽ 10 കുരങ്ങന്മാർക്ക് വ്യാജ വാക്സിനാണ് നൽകിയത്. സാർസ്-കോവിഡ്-2 വൈറസ് മനുഷ്യ കോശത്തിലേക്ക് പടർത്തുന്ന, അതിന്റെ ഉപരിതലത്തിലുള്ള സ്പൈക്ക് പ്രോട്ടീനിന്റെ ആറു വ്യത്യസ്ത ഇനങ്ങൾ പ്രകടമാകുന്നതാണ് വാക്സിൻ. ഇത് മനുഷ്യ ശരീരത്തിലെ സ്വയം പ്രതിരോധ സംവിധാനത്തിന് സ്പൈക്ക് പ്രോട്ടീൻ തിരിച്ചറിയുവാനുള്ള കഴിവ് നൽകുകയും കൊറോണ ബാധയുണ്ടായാൽ ശരീരത്തെ സംരക്ഷിക്കാനുള്ള കഴിവ് കൈവരിക്കാൻ സഹായിക്കുകയും ചെയ്യും.

ഈ വാക്സിൻ നൽകിയതിന് ആറ് ആഴ്‌ച്ചകൾക്ക് ശേഷം ഗവേഷകർ ഈ കുരങ്ങന്മാരെയെല്ലാം സാർസ്-കോവ്-2 വൈറസുമായി സമ്പർക്കത്തിൽ കൊണ്ടുവരികയായിരുന്നു. പരീക്ഷണ വിധേയമാക്കിയ എല്ലാ മൃഗങ്ങളിലും അവയുടെ മൂക്കിലും ശ്വാസകോശത്തിലുമായി വലിയ അളവിൽ വൈറസുകളെ കണ്ടെത്താനായെങ്കിലും വാക്സിൻ നൽകിയ കുരങ്ങുകളിൽ ആവശ്യത്തിനുള്ള പ്രതിരോധ ശേഷി കൈവന്നതായി കാണപ്പെട്ടു.

യഥാർത്ഥ വാക്സിൻ നൽകിയ കുരങ്ങന്മാരിൽ രണ്ടാഴ്‌ച്ചക്കകം തന്നെ വൈറസിനെ തുരത്തുവാനുള്ള ശേഷി കൈവന്നു. ഇതിൽ 8 കുരങ്ങന്മാരിൽ വൈറസുകളെ കണ്ടെത്താനായില്ല. 17 എണ്ണത്തിൽ വൈറസ് കുറഞ്ഞ അളവിൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പുനപരിശോധനക്ക് വിധേയമാക്കിയ പരീക്ഷണത്തിൽ പക്ഷെ, മനുഷ്യരിൽ പ്രതിരോധ ശേഷി വളരുമെന്നോ എത്രനാൾ ഇതിന്റെ സ്വാധീനം ഉണ്ടാകുമെന്നോ തെളിയിക്കാനായില്ല.

മാക്യൂസ് കുരങ്ങന്മാരിൽ ഈ വാക്സിൻ സാർസ്-കോവ്-2 വൈറസ് ബാധ തടയുകയും, വീണ്ടും രോഗബാധ ഉണ്ടാകാതിരിക്കാൻ സഹായിക്കുകയും ചെയ്യും എന്നുമാത്രമാണ് കണ്ടെത്താനായത്. ഇത് മനുഷ്യരിൽ പ്രയോഗിക്കുവാൻ തുടങ്ങുന്നതിനു മുൻപായി ഇനിയും ഒട്ടനവധി പരീക്ഷണങ്ങൾ നടത്തേണ്ടതുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP