Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോവിഡ് ബാധ സ്ഥിരീകരിക്കാൻ ഇനി ദിവസങ്ങൾ കാത്തിരിക്കേണ്ട; വെറും രണ്ടര മണിക്കൂർ കൊണ്ട് രക്തം പരിശോധിച്ച് ഫലം തരുന്ന കിറ്റുമായി ജർമ്മൻ കമ്പനിയായ ബോഷ്; ദക്ഷിണ കൊറിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ കോവിഡിനെ പിടിച്ചുകെട്ടിയത് ഇതുപോലെയുള്ള അതിവേഗ പരിശോധനാ സംവിധാനം മൂലം; ഒരേ പരിശോധനയിൽ 10തരം ശ്വാസകോശ സംബന്ധിയായ രോഗാണുക്കളെ കണ്ടെത്താൻ കഴിയും; കോവിഡിനെ പിടിച്ചുകെട്ടാനുള്ള പോരാട്ടത്തിൽ ഒരു മുന്നേറ്റം കൂടി

കോവിഡ് ബാധ സ്ഥിരീകരിക്കാൻ ഇനി ദിവസങ്ങൾ കാത്തിരിക്കേണ്ട; വെറും രണ്ടര മണിക്കൂർ കൊണ്ട് രക്തം പരിശോധിച്ച് ഫലം തരുന്ന കിറ്റുമായി ജർമ്മൻ കമ്പനിയായ ബോഷ്; ദക്ഷിണ കൊറിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ കോവിഡിനെ പിടിച്ചുകെട്ടിയത് ഇതുപോലെയുള്ള അതിവേഗ പരിശോധനാ സംവിധാനം മൂലം; ഒരേ പരിശോധനയിൽ 10തരം ശ്വാസകോശ സംബന്ധിയായ രോഗാണുക്കളെ കണ്ടെത്താൻ കഴിയും; കോവിഡിനെ പിടിച്ചുകെട്ടാനുള്ള പോരാട്ടത്തിൽ ഒരു മുന്നേറ്റം കൂടി

മറുനാടൻ ഡെസ്‌ക്‌

ഫ്രാങ്ക്ഫർട്ട്: കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് വേഗതയേറിയ പരിശോധനാ സംവിധാനവുമായി ജർമൻ കമ്പനിയായ ബോഷ്. 2.5 മണിക്കൂർകൊണ്ട് സാമ്പിൾ പരിശോധിച്ച് ഫലമറിയാൻ കഴിയുന്ന പരിശോധനാരീതി (Vivalytic molecular diagnostics platform) വികസിപ്പിച്ചെടുത്തതായി കമ്പനി അവകാശപ്പെടുന്നു. ഇതുകൊറോണ വൈറസിനെതിരായുള്ള പോരാട്ടത്തിൽ വലിയ സഹായമാകുമെന്നും ബോഷ് വ്യക്തമാക്കുന്നു.

ബോഷിന്റെ വൈദ്യശാസ്ത്ര ഗവേഷണ വിഭാഗം വികസിപ്പിച്ച ഈ പരിശോധനാ സംവിധാനം ഇപ്പോൾത്തന്നെ ആശുപത്രികളിലും ലാബുകളിലും ഉപയോഗിക്കുന്നുണ്ട്. ന്യൂമോണിയ, ഇൻഫ്‌ളുവൻസ തുടങ്ങി പലവിധത്തിലുള്ള ബാക്ടീരിയ, വൈറസ് രോഗങ്ങൾ തിരിച്ചറിയാനാണ് ഇവ ഇപ്പോൾ ഉപയോഗിക്കുന്നത്. ഇതുകൊറോണ വൈറസിനെ തിരിച്ചറിയാനും ഉപയോഗിക്കാനാവുംവിധം രൂപകൽപന ചെയ്താണ് പുറത്തിറക്കുക. ഏപ്രിൽ മുതൽ ജർമനിയിലും അന്താരാഷ്ട്ര വിപണിയിലും എത്തിക്കാനാകുമെന്നും ബോഷ് വ്യക്തമാക്കുന്നു.

ഇത് വളരെ വേഗത്തിൽ പരിശോധനാ ഫലം ലഭ്യമാക്കാൻ ഉപകരണത്തിന് കഴിയും. ഒരേ പരിശോധനയിൽ 10 തരം ശ്വാസകോശ സംബന്ധിയായ രോഗാണുക്കളെ കണ്ടെത്താൻ കഴിയും. 95 ശതമാനം കൃത്യതയുള്ള ഫലം നൽകാനും ഈ ഉപകരണത്തിന് സാധിക്കുമെന്ന് നിർമ്മാതാക്കൾ പറയുന്നു.കൊറോണ വൈറസ് ബാധ പരിശോധനയിലൂടെ സ്ഥിരീകരിക്കുക എന്നത് വ്യാപനം തടയുന്നതിൽ നിർണായകമാണ്. നിലവിൽ കൂടുതൽ വേഗത്തിൽ ഫലം അറിയാനാകുന്ന പരിശോധനാ രീതികൾ നിലവിലുള്ള ജർമനി, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ രോഗവ്യാപന നിരക്ക് കുറവാണ്.

അതേസമയം, ഇറ്റലിയിലും അമേരിക്കയിലും രോഗവ്യാപനം വേഗത്തിലായത് പരിശോധനാ രീതികളുടെ കുറവു മൂലമാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കാൻ ദിവസങ്ങൾ കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്. കൂടാതെ പരിശോധനയിൽ വൈദഗ്ധ്യമുള്ള ജീവനക്കാരും വിലകൂടിയ പരിശോധനാ കിറ്റും വേണം. പലപ്പോഴും ഇവയ്ക്ക് ദൗർലഭ്യവും അനുഭവപ്പെടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP