Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

കുട്ടികളിൽ കൊറോണ ബാധിക്കുന്നതിനും അതു പകർത്തുന്നതിനും സാദ്ധ്യത വളരെ കുറവ്; രോഗം വന്നാലും വേഗം സുഖം പ്രാപിക്കും; സ്‌കൂളുകൾ തുറന്നാൽ കൊറോണ പടരില്ലെന്ന് കണ്ടെത്തി ശാസ്ത്രലോകം; ഒടുവിൽ അടഞ്ഞു കിടക്കുന്ന പള്ളിക്കൂടങ്ങൾക്ക് ശാപമോക്ഷം ലഭിക്കുമോ?

കുട്ടികളിൽ കൊറോണ ബാധിക്കുന്നതിനും അതു പകർത്തുന്നതിനും സാദ്ധ്യത വളരെ കുറവ്; രോഗം വന്നാലും വേഗം സുഖം പ്രാപിക്കും; സ്‌കൂളുകൾ തുറന്നാൽ കൊറോണ പടരില്ലെന്ന് കണ്ടെത്തി ശാസ്ത്രലോകം; ഒടുവിൽ അടഞ്ഞു കിടക്കുന്ന പള്ളിക്കൂടങ്ങൾക്ക് ശാപമോക്ഷം ലഭിക്കുമോ?

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കൊറോണയെ പ്രതിരോധിക്കുവാനായി മിക്ക രാഷ്ട്രങ്ങളിലും പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ ഭാഗമായി സ്‌കൂളുകൾ എല്ലാം തന്നെ അടഞ്ഞുകിടക്കുകയാണ്. ഒരു പക്ഷെ, സാമ്പത്തിക തകർച്ചയേക്കാൾ ഭീകരമായ ഒന്നായാണ് വിദ്യാഭ്യാസ രംഗത്തെ ഈ പ്രതിസന്ധിയെ പല സാമൂഹ്യ ശാസ്ത്രകാരന്മാരും കാണുന്നത്.അതുകൊണ്ട് തന്നെയാണ് സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിനെ കുറിച്ച് പല സർക്കാരുകളും ഗൗരവകരമായി ആലോചിക്കാൻ തുടങ്ങിയിട്ടുള്ളത്.

എന്നാൽ, കുട്ടികളുടെ ആരോഗ്യവും ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ, എല്ലാ വശങ്ങളും സൂക്ഷ്മമായി പരിശോധിച്ചുമാത്രമേ ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ ഭരണകൂടങ്ങൾ തയ്യാറാകൂ. സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിനിടയിൽ വെളിവായ വസ്തുത അങ്ങിനെ ചെയ്യുന്നതുകൊണ്ട് രോഗം കുട്ടികളിലേക്കോ മുതിർന്നവരിലേക്കോ പകരുകയില്ല എന്നാണ്. 47 ൽ അധികം പഠനങ്ങളുടെ റിപ്പോർട്ടുകൾ സൂക്ഷമായി പരിശോധിച്ച ശേഷമാണ് ഈ നിഗമനത്തിൽ എത്തിച്ചേർന്നിട്ടുള്ളത്.

രോഗം ബാധിക്കുവാനോ അത് മറ്റുള്ളവരിലേക്ക് പടർത്തുവാനോ ഏറ്റവും സാദ്ധ്യത കുറഞ്ഞ വിഭാഗമാണ് കുട്ടികൾ എന്നാണ് ഈ പഠനത്തിൽ തെളിഞ്ഞത്. സ്വീഡനിലെ കരോലിൻസ്‌ക ഇൻസ്റ്റിറ്റിയുട്ട് നടത്തിയ പഠനത്തിലാണ് ഈ വിവരം വെളിപ്പെട്ടത്. കഠിനമായ രോഗബാധയുണ്ടായ കുട്ടികളുടെ എണ്ണം വളരെ കുറവാണെന്നും, കോവിഡ് ബാധമൂലം കുട്ടികൾ മരണമടയുന്നത് തീർത്തും വിരളമാണെന്നുമായിരുന്നു ഈ പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ജോനാസ് ലഡ്വിഗ്സൺ പറയുന്നത്. അതുകൊണ്ടു തന്നെ കിന്റർഗർട്ടനുകളും പ്രൈമറി സ്‌കൂളുകളും അടച്ചിടേണ്ട ആവശ്യമേയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രിട്ടനിൽ ജൂൺ 1 മുതൽ ഘട്ടംഘട്ടമായി സ്‌കൂളുകൾ തുറക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. എന്നാൽ ഏകദേശം നാലര ലക്ഷം അദ്ധ്യാപകരെ പ്രതിനിധീകരിക്കുന്ന നാഷണൽ എഡുക്കേഷൻ യൂണിയൻ ഇതിനെ എതിർക്കുകയാണ്. സ്‌കൂളുകൾ തുറക്കുന്നത്കൊണ്ട് അപകട സാദ്ധ്യത ഇല്ലെന്നതിന്റെ ശാസ്ത്രീയ തെളിവ് സർക്കാർ നൽകണമെന്നാണ് യൂണിയൻ ആവശ്യപ്പെടുന്നത്. മാത്രമല്ല, സ്‌കൂളിലെ ശുചിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, കൊറോണ വൈറസ് കൗൺസിലിങ്, പെയിന്റ് ബ്രഷ്, സിസ്സേഴ്സ് തുടങ്ങിയവ വൃത്തിയാക്കുന്നതിനായി കൂടുതൽ ജോലിക്കാരെ നിയമിക്കൽ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട 169 ചോദ്യങ്ങൾക്ക് മറുപടി നൽകിയതിനു ശേഷം മാത്രമേ സ്‌കൂളുകൾ തുറക്കാവൂ എന്നും ഇവർ ആവശ്യപ്പെടുന്നു.

ഇതുവരെ അദ്ധ്യാപകർക്ക് പിന്തുണ നൽകിയിരുന്ന ബ്രിട്ടീഷ് മെഡിക്കൽ അസ്സോസിയേഷൻ തങ്ങളുടെ നിലപാട് മാറ്റി. സുരക്ഷിതത്വം ഉറപ്പാക്കാൻ ആകുമെങ്കിൽ സ്‌കൂളുകൾ തുറക്കണം എന്നാണ് ഇപ്പോൾ അവർ ആവശ്യപ്പെടുന്നത്. അപകട സാദ്ധ്യത തള്ളിക്കളയാൻ ആകില്ല, പക്ഷെ അതിനെ സംതുലനം ചെയ്യേണ്ടത് ആവശ്യമാണ് എന്നാണ് അവർ പറയുന്നത്. കുട്ടികൾ ദീർഘനാൾ വീടുകളിൽ ഇരിക്കുന്നത് നല്ലതല്ല എന്നും അവർ പറയുന്നു.അക്ട പീഡിയാട്രിക എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ടും പറയുന്നത് പ്രീ-സ്‌കൂളുകളും സ്‌കൂളുകളും തുറക്കുന്നത് മുതിർന്നവരിലെ രോഗബാധ നിരക്കിനേയോ മരണനിരക്കിനേയോ ബാധിക്കില്ല എന്നുതന്നെയാണ്.

ഇന്നും സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്ന സ്വീഡനിൽ ഒരു വിദ്യാർത്ഥിക്കോ അദ്ധ്യാപകനോ സ്‌കൂളിൽ നിന്നും രോഗബാധ ഉണ്ടായതായി ഒരു റിപ്പോർട്ടുമില്ല. രോഗവ്യാപനം വർദ്ധിക്കുമ്പോൾ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് അപകട സാദ്ധ്യത കൂടുതൽ ഉള്ളവരെ സംരക്ഷിക്കുവാനാണ്. കുട്ടികൾ ഈ വിഭാഗത്തിൽ പെടുന്നില്ല. മാത്രമല്ല 66 വ്യത്യസ്ത ക്ലസ്റ്ററുകളിലായി ചൈനയിൽ നടത്തിയ പഠനത്തിൽ ഒന്നിൽ പോലും അതിൽ ആദ്യ രോഗബാധിതൻ ഒരു കുട്ടിയായിരുന്നു എന്നും കുട്ടിയിൽ നിന്നും മറ്റുള്ളവരിലേക്ക് പകര്ന്നു എന്നും കണ്ടെത്താനായില്ല എന്നതും കുട്ടികൾ താരതമ്യേന സുരക്ഷിതരാണെന്ന് തെളിയിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP