Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദിവസവും ഓരോ ബേക്കൺ കഴിക്കുന്ന ശീലമുണ്ടോ? എങ്കിൽ എന്ന് ക്യാൻസർ വരുമെന്ന് ദിവസം എണ്ണിയിരുന്നോ; കുടൻ ക്യാൻസറിന്റെ മുഖ്യ കാരണമായി ബേക്കണെ കണ്ടെത്തിയ പഠന റിപ്പോർട്ട് ഇതാ

ദിവസവും ഓരോ ബേക്കൺ കഴിക്കുന്ന ശീലമുണ്ടോ? എങ്കിൽ എന്ന് ക്യാൻസർ വരുമെന്ന് ദിവസം എണ്ണിയിരുന്നോ; കുടൻ ക്യാൻസറിന്റെ മുഖ്യ കാരണമായി ബേക്കണെ കണ്ടെത്തിയ പഠന റിപ്പോർട്ട് ഇതാ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഭക്ഷണശീലവും ക്യാൻസറും തമ്മിൽ ബന്ധമുണ്ടെന്ന തരത്തിലുള്ള പഠനങ്ങൾ നേരത്തെതന്നെ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ കുടൽ ക്യാൻസറിന് പ്രധാന കാരണങ്ങൾ മാംസാഹാരമാണെന്ന് കണ്ടെത്തിയ പഠനറിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. സ്ഥിരമായി ഹാം, ബേക്കൺ, റെഡ് മീറ്റ് എന്നിവ കഴിക്കുന്നവർക്ക് ബോവൽ ക്യാൻസറിനുള്ള സാധ്യത വളരെയേറെയാണെന്നാണ് റിപ്പോർട്ട്.

സംസ്‌കരിച്ചതും അല്ലാത്തതുമായ മാംസാഹാരം ഒരുദിവസം 70 ഗ്രാമിലധികം കഴിക്കരുതെന്ന് എൻഎച്ച്എസിന്റെ മാർഗനിർദേശങ്ങളിലുണ്ട്. ഇങ്ങനെ, മാർഗനിർദേശമനുസരിച്ച് ഭക്ഷണം കഴിക്കുന്നവരിലും അല്ലാത്തവരിലും നടത്തിയ പഠനത്തിലൂടെയാണ് മാംസാഹാരനത്തിനും ബോവൽ ക്യാൻസറിനും തമ്മിലുള്ള ബന്ധം ഗവേഷകർ കണ്ടെത്തിയത്. ക്രമമില്ലാതെ മാംസാഹാരം കഴിക്കുന്നവരിൽ ക്യാൻസറിനുള്ള സാധ്യത അഞ്ചിരട്ടി കൂടുതലാണെന്ന് ഗവേഷകർ പറയുന്നു.

ആറുവർഷംകൊണ്ട് അഞ്ചുലക്ഷത്തിലേറെപ്പേരിൽ നടത്തിയ പഠന നിരീക്ഷണങ്ങളിലൂടെയാണ് ഈ നിഗമനങ്ങളിലെത്തിയതെന്ന് പഠനത്തിന് നേതൃത്വം കൊടുത്ത ഓക്‌സ്ഫഡ് സർവകലാശാലയിലെ സംഘം വ്യക്തമാക്കുന്നു. പഠനത്തിന് വിധേയരാക്കിയ 40-നും 69-നും മധ്യേ പ്രായമുള്ള 2609 പേർ പിന്നീട് ബോവൽ ക്യാൻസറിന് ഇരയായതായി സംഘം കണ്ടെത്തി. ദിവസം 76 ഗ്രാമിൽക്കൂടുതൽ മാസാഹാരം കഴിക്കുന്നവർക്ക് 21 ഗ്രാമോ അതിൽക്കുറവോ കഴിക്കുന്നവരെക്കാൾ ക്യാൻസർ വരാനുള്ള സാധ്യത അഞ്ചിരട്ടി കൂടുതലാണെന്ന് ഗവേഷകർ പറയുന്നു.

നിയന്ത്രിത അളവിനെക്കാൾ കൂടുതൽ റെഡ് മീറ്റ് മാത്രം കഴിക്കുന്നവർക്ക് ക്യാൻസറിനുള്ള സാധ്യത 15 ശതമാനം കൂടുതലാണ്. സസകരിച്ച മാസാംഹാരം കഴിക്കുന്നവർക്ക് ക്യാൻസർ സാധ്യത 19 ശതമാനവും കൂടുതലാണ്. സ്ഥിരമായി ബേക്കൺ കഴിക്കുന്നവർക്ക് ബോവൽ ക്യാൻസർ പിടിപെടുന്നതിനുള്ള സാധ്യത വളരെക്കൂടുതലാണെന്നും ഗവേഷകർ പറയുന്നു.

നിലവിലുള്ള ധാരണയനുസരിച്ച് സംസ്‌കരിച്ച മാംസാഹാരം ദിവസം 50 ഗ്രാമിൽക്കൂടുതൽ കഴിക്കുന്നവർക്കാണ് ബോവൽ ക്യാൻസറിനുള്ള സാധ്യത കൂടുതലുണ്ടെന്ന് കണക്കാക്കുന്നത്. എന്നാൽ, പുതിയ പഠനമനുസരിച്ച് സംസ്‌കരിച്ച മാംസാഹാരം 25 ഗ്രാമിൽ്ക്കൂടുതൽ കഴിക്കുന്നവർക്ക് ക്യാൻസർ ബാധിക്കാൻ സാധ്യത കുടുതലാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഓക്‌സ്ഫഡ് സർവകലാശാലയിലെ ക്യാൻസർ എപ്പിഡമോളജി യൂണിറ്റിന്റെ ഡപ്യൂട്ടി ഡയറക്ടർ പ്രൊഫസ്സർ ടിം കെയ് പറയുന്നു.

വൻകുടലിനെ ബാധിക്കുന്ന ക്യാൻസർ പ്രായമായവരിലാണ് കൂടുതൽ കാണപ്പെടുന്നത്. വയറ്റിൽനിന്നുള്ള രക്തസ്രാവം, മലത്തോടൊപ്പം രക്തം പോവുക, മൂന്നാഴ്ചയോളം നീണ്ടുനിൽക്കുന്ന ദഹനക്കേട്, അസാധാരണമായി ശരീരഭാരം നഷ്ടപ്പെടുക, കടുത്ത ക്ഷീണം, അടിവയറിന് വേദന തുടങ്ങിയവയുണ്ടെങ്കിൽ ഡോക്ടറെക്കണ്ട് ആവശ്യമായ പരിശോധനകൾ നടത്തേണ്ടതാണ്. കീമോത്തെറാപ്പിയിലൂടെയും റേഡിയോ തെറാപ്പിയിലൂടെയും തുടക്കത്തിലേ ചികിത്സിച്ചാൽ ഭേദമാക്കാവുന്ന കൂട്ടത്തിലാണ് ബോവൽ ക്യാൻസർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP