Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തളർന്നു കിടക്കുന്നവരൊക്കെ എണീറ്റു നടക്കുന്ന കാലം അടുത്തോ? തലച്ചോറ് പോലെ പ്രവർത്തിക്കുന്ന ബയോണിക് സ്‌പൈൻ കണ്ടെത്തി ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ

തളർന്നു കിടക്കുന്നവരൊക്കെ എണീറ്റു നടക്കുന്ന കാലം അടുത്തോ? തലച്ചോറ് പോലെ പ്രവർത്തിക്കുന്ന ബയോണിക് സ്‌പൈൻ കണ്ടെത്തി ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ

മെൽബൺ: കാലുകൾ തളർന്ന് എഴുന്നേറ്റ് നടക്കാനാവാതെ ജീവിക്കുന്നവർക്ക് ഒരു ശുഭവാർത്ത. കാലുകൾക്ക് പ്രവർത്തനശേഷി നൽകുന്ന കൃത്രിമ ഉപകരണം ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ കണ്ടെത്തി. നട്ടെല്ലിന് പരിക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ടവർക്ക് ഉപയോഗിക്കാവുന്ന ബയോണിക് സ്‌പൈൻ എന്ന ഉപകരണമാണ് പ്രതീക്ഷയുടെ പുതിയ ഊന്നുവടിയായി മാറിയിരിക്കുന്നത്.

ബ്രെയിൻ സർജറി കൂടാതെ തലച്ചോറിനുള്ളിൽ സ്ഥാപിക്കാവുന്ന ചെറിയ ഉപകരണമാണ് ഈ ബയോണിക് സ്‌പൈൻ. ഉപകരണം ഇതേവരെ മനുഷ്യരിൽ നേരിട്ട് പരീക്ഷിച്ചിട്ടില്ല. തളർന്നുകിടക്കുന്ന മൂന്നുപേരിൽ അടുത്തവർഷം ഇത് പരീക്ഷിക്കുമെന്ന് റോയൽ മെൽബൺ ആശുപത്രിയിലെ പ്രൊഫസ്സർ ടെറൻസ് ഒബ്രയൻ പറഞ്ഞു.

ചലനത്തെ നിയന്ത്രിക്കുന്ന തലച്ചോറിയ മോട്ടോർ കോർട്ടെക്‌സിലാണ് ഒരിഞ്ച് വലിപ്പമുള്ള ഉപകരണം സ്ഥാപിക്കുക. 12 ഇലക്ട്രോഡുകളാണ് ബയോണിക് സ്‌പൈനിലുള്ളത്.കഴുത്തിലെ ഞെരമ്പിലേക്ക് കത്തീറ്ററിലൂടെ കടത്തുന്ന ഉപകരണം കോർട്ടെക്‌സിലേക്ക് പതുക്കെ തള്ളിക്കയറ്റുകയാണ് ചെയ്യുക. ഇതുവഴി ബ്രെയിൻ സർജറിയും നീണ്ട ആശുപത്രിവാസവും ഒഴിവാക്കാനാവും.

39 ശാസ്ത്രജ്ഞർ ചേർന്നാണ് ബയോണിക് സ്‌പൈനിന് രൂപം നൽകിയത്. കോർട്ടെക്‌സിൽനിന്നുണ്ടാകുന്ന സിഗ്നലുകൾ പിടിച്ചെടുത്ത് കമാൻഡുകളാക്കുകയും അത് ബയോണിക് കാലുകളിലേക്ക് പകർന്നുകൊടുക്കുകയുമാണ് ഇത് ചെയ്യുന്നത്. ഇതുവഴി കൃത്രിമക്കാലുകൾക്ക് സന്ദേശം ലഭിക്കുകയും അത് ചലിക്കുകയും ചെയ്യും. തലച്ചോറിലെ രക്തക്കുഴലുകളിൽ എങ്ങനെ ഈ ഉപകരണം സ്ഥാപിക്കും എന്ന വെല്ലുവിളി മാത്രമാണ് ഇപ്പോൾ ശാസ്ത്രജ്ഞർക്ക് മുന്നിലുള്ളത്. ഇക്കാര്യത്തിലും അതിവേഗം പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണവർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP