Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എങ്ങനെയാണ് കിടന്നുറങ്ങേണ്ടതെന്ന് നിങ്ങൾക്കറിയാമോ? രോഗികളാക്കുന്നത് സ്ലീപ്പിങ് പൊസിഷനിലെ പിശകുകൾ തന്നെ; ഉറങ്ങാൻ പോകുമുമ്പ് അറിഞ്ഞിരിക്കാൻ ചില കാര്യങ്ങൾ

എങ്ങനെയാണ് കിടന്നുറങ്ങേണ്ടതെന്ന് നിങ്ങൾക്കറിയാമോ? രോഗികളാക്കുന്നത് സ്ലീപ്പിങ് പൊസിഷനിലെ പിശകുകൾ തന്നെ; ഉറങ്ങാൻ പോകുമുമ്പ് അറിഞ്ഞിരിക്കാൻ ചില കാര്യങ്ങൾ

ങ്ങനെയും കിടന്നുറങ്ങിയാൽ മതിയെന്ന് ചിന്തിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾകൂടി അറിയുക. നിങ്ങളുടെ ഉറക്കത്തിന്റെ രീതിയും ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉറങ്ങുന്നത് ശരിയായ പൊസിഷനിലല്ലെങ്കിൽ അത് നിങ്ങളെ രോഗികളാക്കാനും മതി. നടുവേദന, ആർത്തവകാലത്തെ വേദനകൾ, ജലദോഷം തുടങ്ങിയവയൊക്കെ ഉറക്കം ശരിയായ രീതിയിലല്ലെങ്കിൽ വരാവുന്നതാണെന്ന് ഗവേഷകർ പറയുന്നു.

ഉറങ്ങിക്കിടക്കുമ്പോൾ നിങ്ങളുടെ ശരീരത്തിലൂടെ രക്തം എങ്ങനെ സഞ്ചരിക്കണമെന്ന് നിശ്ചയിക്കുന്നത് നിങ്ങൾ ഉറങ്ങുന്ന പൊസിഷനാണ്. മണിക്കൂറുകളോളം ശരീരത്തിന്റെ ചിലഭാഗങ്ങളിൽ മർദമുണ്ടാക്കാനും ഉറക്കത്തിന്റെ രീതി വഴിവെക്കും. ഇതും രക്തയോട്ടത്തെ സാരമായി ബാധിക്കാനിടയുണ്ട്. നന്നായി ഉറക്കം കിട്ടിയില്ലെന്നോ അല്ലെങ്കിൽ ഉറക്കത്തിനിടെ, ഞെട്ടിയുണരുകയോ ചെയ്യുന്നുണ്ടെങ്കിൽ, അത് കിടപ്പ് ശരിയായ രീതിയിലല്ലാത്തതുകൊണ്ടാണെന്ന് മനസ്സിലാക്കുക.

ചിലപ്പോൾ രാവിലെയെണീൽക്കുമ്പോൾ നെഞ്ചുരുകുന്നതുപോലുള്ള തോന്നലുണ്ടായേക്കാം. ഇത് വയറ്റിലെ ആസിഡ് ഉറക്കത്തിനിടെ നെഞ്ചിലേക്ക് വ്യാപിക്കുന്നതുകൊണ്ട് ഉണ്ടാകുന്നതാണ്. വൻതോതിൽ അത്താഴം കഴിച്ചുകിടന്നാലും ഇത് സംഭവിക്കാം. ഇങ്ങനെ ഉണ്ടാകുന്നുണ്ടെങ്കിൽ ഉറക്കത്തിന്റെ പൊസിഷൻ മാറ്റുന്നത് നല്ലതാണ്. വലതുവശത്തേയ്ക്ക് ചരിഞ്ഞ് കിടക്കുക. കൈകൾ മുന്നോട്ടാക്കിവെച്ച് കാൽമുട്ടുകൾ ചെറുതായി മുന്നോട്ട് മടക്കി ഉറങ്ങുക.

ഉറങ്ങിയെണീക്കുമ്പോൾ നടുവേദനയുണ്ടാകാറുണ്ടെങ്കിലും കിടപ്പ് ശരിയല്ലെന്ന് മനസ്സിലാക്കുക. മേൽപ്പറഞ്ഞ പൊസിഷനാണ് ഇതിനും നല്ലത്. ചുരുണ്ടുകൂടി കിടക്കുന്നതാണ് നടുവേദനയുടെ പ്രഘാനകാര്യം. കാലുകൾക്കിടയിൽ ഒരു തലയിണവെച്ച് കിടക്കുന്നതും നടുവിനാശ്വാസം ലഭിക്കാൻ നല്ലതാണ്. ജലദോഷമുള്ളപ്പോൾ കമിഴ്ന്നും മലർന്നും കിടക്കാതിരിക്കുക. ഇത് മൂക്കടപ്പ് കൂട്ടുകയേ ചെയ്യൂ. കൂടുതൽ തലയിണകൾവെച്ച് തലയുയർത്തിവെച്ച് വശത്തേക്ക് ചരിഞ്ഞ് കിടക്കുന്നതാണ് ഇതിന് നല്ലത്.

ആർത്തവകാലത്തെ വേദനകൾക്ക് പരിഹാരം കിട്ടുന്നതിന് മലർന്നുകിടന്ന് ഉറങ്ങുന്നതാണ് നല്ലത്. മുട്ടിന് കീഴിൽ തലയിണവെച്ച് ഇടുപ്പിന്റെ ഭാഗത്തെ സമ്മർദം കുറച്ചാൽ നടുവേദന ഒഴിവാകും. ഈ സമയത്ത് വശംതിരിഞ്ഞ് കിടക്കുന്നത് സ്തനങ്ങൾക്ക് മർദമുണ്ടാക്കും. കമിഴ്ന്നുകിടക്കുന്നത് യൂട്രസിനെയും ബാധിക്കും.

തൊണ്ടവേദനയുള്ള സമയത്ത് കഴുത്ത് പരമാവധി നേരെയാക്കി മലർന്ന് കിടന്നുറങ്ങുക. ഉറക്കത്തിൽ പല്ലിറുമ്മുന്ന ശീലമുള്ളവരും അതൊഴിവാക്കാൻ മലർന്നുകിടന്നുറങ്ങുന്നതാണ് നല്ലത്. മലർന്ന് കിടക്കുമ്പോൾ കൈകൾ നേരെയാക്കിവെക്കുക. കൈകൾ മടക്കിവച്ചാൽ ആ ഭാഗത്തേയ്ക്ക് തിരിഞ്ഞുകിടക്കാൻ സ്വാഭാവികമായും ഒരു പ്രേരണയുണ്ടാകും. കമിഴ്ന്നുകിടന്നുറങ്ങുന്നവർക്കാണ് കൂർക്കം വലി കൂടുതലെന്ന് പറയും. കഴുത്തിന്റെ പൊസിഷൻ ശരിയല്ലാതെ വരുന്നതുകൊണ്ടാണ് കൂർക്കം വലിയ കൂടാൻ കാരണം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP