Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രമേഹം ഒരു മാറാരോഗമല്ല; പ്രകൃതി ജീവനത്തിലൂടെ പൂർണ്ണമോചനം സാദ്ധ്യമാണ്; ഒരു പ്രമേഹരോഗി അറിയേണ്ട കാര്യങ്ങൾ..

പ്രമേഹം ഒരു മാറാരോഗമല്ല; പ്രകൃതി ജീവനത്തിലൂടെ പൂർണ്ണമോചനം സാദ്ധ്യമാണ്; ഒരു പ്രമേഹരോഗി അറിയേണ്ട കാര്യങ്ങൾ..

ദേവിക

ന്ന് മലയാളികളുടെ ഇടയിൽ ജാതി മത വർഗ്ഗ വർണ്ണ രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായി വ്യാപകമായി നിലവിലുള്ള ഒരു രോഗമാണ് പ്രമേഹം. 'ഷുഗർ', പഞ്ചസാര രോഗം എന്നൊക്കെ സാധാരണക്കാർ പറയാറുണ്ട്. പ്രമേഹത്തെക്കുറിച്ച് വളരെയധികം അബദ്ധ ധാരണകൾ സമൂഹത്തിൽ പരന്നിട്ടുണ്ട്. മധുരം അധികമായി കഴിച്ചാൽ പ്രമേഹം വരും, പ്രമേഹം വന്നാൽ പിന്നെ ഒരിക്കലും മാറില്ല, മരണം വരെയും മരുന്ന് കഴിച്ചുകൊണ്ടേ ജീവിക്കാൻ കഴിയൂ എന്നിങ്ങനെ ഒത്തിരി തെറ്റിദ്ധാരണകൾ ഉണ്ട്. ആദ്യം എന്താണ് പ്രമേഹം എന്ന രോഗം എന്ന് ശരിയായി മനസിലാക്കേണ്ടതുണ്ട്. എന്നാലേ അതിനു വേണ്ട പരിഹാരങ്ങളിലേക്ക് ചിന്തിക്കാൻ കഴിയൂ.

നമ്മുടെ ശരീരത്തിൽ ദഹനവ്യവസ്ഥയുടെ ഭാഗമായി പാൻക്രിയാസ് എന്നൊരു ഗ്രന്ഥിയുണ്ട്. നമ്മുടെ ഭക്ഷണത്തിലെ അന്നജം (സ്റ്റാർച്ച്) വിഭജിക്കപ്പെട്ട് ഗ്ലൂക്കോസ് ആയി മാറുന്നു. ഈ ഗ്ലൂക്കോസ് നമ്മുടെ ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്നുണ്ട്. പക്ഷേ, നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും എപ്പോഴും ആവശ്യമായതിൽ കൂടുതൽ ഗ്ലൂക്കോസ് ഉണ്ടാകാറുണ്ട്. നമ്മുടെ ശരീരം ഈ ഗ്ലൂക്കോസിനെ പുറത്ത് കളയാതെ അതിനെ ഗ്ലൈക്കൊജൻ എന്ന രൂപത്തിലേക്ക് മാറ്റി സൂക്ഷിച്ച് വെയ്ക്കുന്നു. പിന്നീട് ആവശ്യമുള്ളപ്പോൾ ഈ ഗ്ലൈക്കോജനെ തിരിച്ച് ഗ്ലൂക്കോസാക്കി മാറ്റുന്നു. ഇതിൽ ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി മാറ്റുന്നതിന് പാൻക്രിയാസ് ഗ്രന്ഥിയിൽ ഉള്ള ബീറ്റാ സെല്ലുകൾ ഉദ്പാദിപ്പിക്കുന്ന ഇൻസുലിൻ എന്ന ഹോർമോണാണ് സഹായിക്കുന്നത്.

എന്തെങ്കിലും കാരണം കൊണ്ട് ഈ ബീറ്റാ സെല്ലുകൾക്ക് തകരാർ സംഭവിച്ചാൽ ഇൻസുലിന്റെ ഉദ്പാദനം ശരിയായി നടക്കുന്നില്ല. ഇങ്ങനെ ബീറ്റാ സെല്ലുകളുടെ തകരാർ കൊണ്ട് ഇൻസുലിന്റെ ഉദ്പാദനം ശരിയായി നടക്കാത്ത അവസ്ഥയാണ് പ്രമേഹം. പ്രമേഹം എന്ന ഈ രോഗം പിടിപെട്ടാൽ ഇൻസുലിന്റെ ഉദ്പാദനം കുറയുകയോ പൂർണ്ണമായി നിലയ്ക്കുകയോ ചെയ്യാം. അങ്ങനെ വരുമ്പോൾ അധികം വരുന്ന ഗ്ലൂക്കോസ് രക്തത്തിൽ നിലനിൽക്കുന്നു. ഇതുമൂലം പതുക്കെക്കൊണ്ട് ശരീരത്തിലെ മറ്റ് അവയവങ്ങൾക്കും പ്രശ്‌നങ്ങൾ ഉണ്ടാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നതു മൂലം മുറിവുണ്ടായാൽ ഉണങ്ങാതിരിക്കുക, പഴുത്താൽ ഉണങ്ങാതിരിക്കുക മുതലായവ സംഭവിക്കുന്നു. മൂത്രത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നത് വൃക്കയുടെ ജോലിഭാരം കൂട്ടുകയും കാലക്രമേണ വൃക്ക പ്രവർത്തനത്തിൽ തളർച്ച കാട്ടുകയും അത് തകരാറിലാവുകയും ചെയ്യുന്നു.

ഈ അടിസ്ഥാന അറിവിൽ നിന്നും നമുക്ക് മനസിലാക്കാം, മധുരം കൂടുതൽ കഴിക്കുന്നതല്ല പ്രമേഹത്തിനു കാരണം, പകരം പാൻക്രിയാസിലെ ഇൻസുലിൻ സെല്ലുകൾ ഉദ്പാദിപ്പിക്കുന്ന ബീറ്റാ സെല്ലുകൾക്ക് ഉണ്ടാകുന്ന തകരാറാണ് എന്ന്. ഇത് എങ്ങനെ ഉണ്ടാകുന്നു എന്ന് ഇനിയും മനസിലാക്കണം. നമ്മുടെ ഭക്ഷണരീതിയിൽ വന്ന വ്യാപകമായ മാറ്റമാണ് പ്രധാന കാരണം. അമിതമായ മരുന്നുകളുടെ ഉപയോഗവും മറ്റൊരു കാരണമാണ്. മൈദയും മായം ചേർന്ന ഭക്ഷണവും ഒക്കെ കാരണങ്ങളാണ്. അപകടകരമായ കെമിക്കലുകൾ ചേർന്ന മരുന്നുകൾ ഉപയോഗിക്കാതിരിക്കുകയും ശരിയായ ഭക്ഷണശീലം ഉണ്ടാവുകയും ചെയ്താൽ പ്രമേഹം ഉണ്ടാവില്ല.

ഇനി പ്രമേഹം വന്നു കഴിഞ്ഞാൽ എന്തു ചെയ്യും. ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ പ്രകൃതിജീവനം അനുഷ്ഠിച്ച 85% പ്രമേഹ രോഗികൾക്കും പൂർണ്ണ രോഗമോചനം സിദ്ധിച്ചു എന്ന് കാണാം. ഇത് എങ്ങനെ എന്ന് നോക്കാം. ഗ്ലൂക്കോസ് ഗ്ലൈക്കോജനാക്കി മാറ്റാൻ കഴിയാത്തതുകൊണ്ട് അന്നജം ഉള്ള ഭക്ഷണം പരമാവധി കുറയ്ക്കുക എന്നതാണ് പ്രധാനം. ഒഴിവാക്കിയാൽ ഏറ്റവും നല്ലത്. പകരം വേവിച്ചും വേവിക്കാതെയും ഉള്ള പച്ചക്കറികളും മുളപ്പിച്ച പയറുവർഗ്ഗങ്ങളും ഭക്ഷണമാക്കാം. കുറച്ചു നാളുകൾ കൊണ്ടുതന്നെ ബീറ്റാ സെല്ലുകൾ പഴയ ആരോഗ്യത്തിലേക്ക് തിരിച്ചുവരുന്ന അദ്ഭുതം കാണാം. 2-3 മാസം കൊണ്ട് തന്നെ ഒരുവിധം രോഗികൾക്കെല്ലാം പൂർണ്ണമോചനം ലഭിക്കുന്നു.

വളരെ പഴക്കമുള്ള രോഗം വളരെ മൂർധന്യാവസ്ഥയിൽ ഉള്ള ചില രോഗികളിൽ മാത്രം ഇത് 6 മാസം മുതൽ 1 വർഷം വരെ എടുത്തേക്കാം. ഇങ്ങനെ പൂർണ്ണ മോചനം നേടിയ ശേഷം 3 നേരവും മധുരമുള്ള പഴങ്ങൾ മാത്രം വയറു നിറയെ കഴിച്ചിട്ട് പരിശോധിച്ചാലും ഷുഗർ ലെവൽ കൂടുന്നില്ല എന്ന് കാണാം. ഇത് കേരളത്തിൽ മാത്രം തന്നെ പതിനായിരക്കണക്കിന് ആളുകളുടെ അനുഭവമാണ്. (25 വയസിനു മുൻപ് പിടിപെടുന്ന പ്രമേഹം ബാലപ്രമേഹം എന്ന് അറിയപ്പെടുന്നു. അത് മാറാൻ വളരെയേറെ പ്രയാസമാണ്)

മറ്റൊരു കാര്യം കൂടി സൂചിപ്പിക്കാം. പഞ്ചസാര കഴിക്കാൻ കഴിയുന്ന ഒരാളായി മാറ്റാൻ പ്രകൃതി ചികിത്സകർക്ക് താൽപര്യം ഉണ്ടാവില്ല. അത് പഞ്ചസാര കഴിച്ചാൽ ഷുഗർ ലെവൽ കൂടിയേക്കാം എന്നതു കൊണ്ടല്ല. പഞ്ചസാര അടിസ്ഥനപരമായി ശരീരത്തിന് ദോഷകരമാണ്. 'വെളുത്ത വിഷം' എന്നാണ് മഹാത്മാ ഗാന്ധി അതിനെ വിശേഷിപ്പിച്ചത്. എന്നാൽ, പഞ്ചസാരയുടെ മൂലരൂപമായ കരിമ്പ് വളരെ ഗുണമേറിയതാണ്. രോഗികൾ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനകാര്യം - ഒരു വിദഗ്ധനായ പ്രകൃതി ചികിത്സകന്റെ നിർദ്ദേശ പ്രകാരം മാത്രമേ ചികിത്സ നടത്താവൂ. ഒരു രൂപ പോലും കൺസൾട്ടേഷൻ ഫീസ് വാങ്ങാതെ സൗജന്യ നിർദ്ദേശം നൽകുന്ന പ്രകൃതി ചികിത്സകർ ഇന്നും കേരളത്തിൽ ജീവിച്ചിരിപ്പുണ്ട്.

വിവരങ്ങൾക്ക് കടപ്പാട് : പ്രൊഫ. പി. ഗോപാലകൃഷ്ണ പണിക്കർ 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP