Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202125Monday

ഡാർക്ക് ചോക്കളേറ്റ് കഴിച്ച് ഹാപ്പി ഹോർമോൺ കൂട്ടുക; ഗ്രീൻ ടീ കുടിച്ച് തലച്ചോറിന്റെ മിന്നൽ വേഗത കൂട്ടുക; നല്ല സുഹൃത്തുക്കളോടൊപ്പം കഴിയുക; സന്തോഷം വർധിപ്പിക്കാനുള്ള 14 സൂത്രപ്പണികൾ

ഡാർക്ക് ചോക്കളേറ്റ് കഴിച്ച് ഹാപ്പി ഹോർമോൺ കൂട്ടുക; ഗ്രീൻ ടീ കുടിച്ച് തലച്ചോറിന്റെ മിന്നൽ വേഗത കൂട്ടുക; നല്ല സുഹൃത്തുക്കളോടൊപ്പം കഴിയുക; സന്തോഷം വർധിപ്പിക്കാനുള്ള 14 സൂത്രപ്പണികൾ

റ്റെന്തൊക്കെ ഉണ്ടായാലും സന്തോഷമില്ലെങ്കിൽ ജീവിതം ദുരിതമയമാകും. അതിനാൽ സന്തോഷം നിലനിർത്താനാണ് കാലാകാലങ്ങളായി ഏവരും ശ്രമിക്കുന്നത്. എപ്പോഴും സന്തോഷത്തോടെയിരിക്കുന്നതിനുള്ള 14 സൂത്രപ്പണികൾ പുറത്ത് വിട്ട് കൊണ്ട് ഈ അവസരത്തിൽ ഗവേഷകർ മുന്നോട്ട് വന്നിട്ടുണ്ട്. ഇന്നലെ ഇന്റർനാഷണൽ ഡേ ഓഫ് ഹാപ്പിനസ് പ്രമാണിച്ചാണ് അവർ ഈ പൊടിക്കൈകൾ പുറത്ത് വിട്ടിരിക്കുന്നത്. ഡാർക്ക് ചോക്കളേറ്റ് കഴിച്ച് ഹാപ്പി ഹോർമോൺ കൂട്ടുക, ഗ്രീൻ ടീ കുടിച്ച് തലച്ചോറിന്റെ മിന്നൽ വേഗത കൂട്ടുക, നല്ല സുഹൃത്തുക്കളോടൊപ്പം കഴിയുക തുടങ്ങിയവ ഇവയിൽ ചിലതാണ്. ഇനി ആ 14 ടിപ്‌സുകൾ ഏതൊക്കെയാണെന്ന് നോക്കാം.

നിങ്ങളുടെ സംതൃപ്തിക്ക് മുൻഗണന നൽകുക

സ്വന്തം സംതൃപ്തിക്ക് മുൻഗണന നൽകിയാൽ എപ്പോഴും സന്തോഷവാന്മാരായിരിക്കാം. അതിനായി കൂടുതൽ സമയം കണ്ടെത്താൻ ശ്രദ്ധിക്കണമെന്ന് ഗവേഷകർ നിർദേശിക്കുന്നു.അത്തരക്കാരെ ചുറ്റിപ്പറ്റി ഭൂരിഭാഗം സമയവും സന്തോഷം നിലനിൽക്കുന്നതാണ്.

ഡാർക്ക് ചോക്കളേറ്റ് കഴിക്കുക

ചെറിയ സ്‌ക്വയർ ഡാർക്ക് ചോക്കളേറ്റ് കഴിക്കുന്നതിലൂടെ തലച്ചോറിൽ നിന്നും ഗുഡ് എൻഡോർഫിനുകൾ പുറത്ത് വരാനും അത് വഴി ഹാപ്പി ഹോർമോൺ എന്നറിയപ്പെടുന്ന സെറോടോണിന്റെ അളവ് വർധിപ്പിച്ച് സന്തോഷമുണ്ടാക്കും.

പണവും ബുദ്ധിയുമുണ്ടായാൽ മാത്രം സന്തോഷമുണ്ടാകില്ല

ണവും ബുദ്ധിയും പദവികളുമുണ്ടായാൽ സന്തോഷം താനെ വന്ന് കൊള്ളുമെന്ന് ചിലർ തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ നല്ല ബന്ധങ്ങളും അവനവന്റെ ആത്മസംതൃപ്തിയും വളർത്തിയെടുത്താൽ മാത്രമേ സന്തോഷമുണ്ടാവുകയുള്ളുവെന്നാണ് ഗവേഷകർ നിർദേശിക്കുന്നത്.തനിക്ക് സന്തോഷമുണ്ടെന്ന് സ്വയം വിശ്വസിച്ച് വഞ്ചിക്കുന്നതിൽ കാര്യമില്ലെന്നും അത് കളങ്കമില്ലാതെ അനുഭവിക്കുന്നതിലാണ് കാര്യമെന്നും ഗവേഷകർ പറയുന്നു.

ഗ്രീൻ ടീ കുടിക്കുക

ദിവസത്തിൽ ചുരുങ്ങിയത് നാല് കപ്പ് ഗ്രീൻ ടീ കുടിക്കുന്നവർക്ക് മാനസികസമ്മർദമുണ്ടാകാൻ 44 ശതമാനം സാധ്യത കുറവാണെന്നാണ് അമേരിക്കൻ ജേർണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷ്യനിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു പഠനം വെളിപ്പെടുത്തുന്നു. ഗ്രീൻടീയിലെ അമിനോ ആസിഡ് തിയാനിൻ ഉത്കണ്ഠയെ കുറയ്ക്കുമെന്നും മസ്തിഷ്‌കത്തിലെ തരംഗങ്ങളെ ത്വരിതപ്പെടുത്തുമെന്നും അത് സന്തോഷത്തിന് വഴിയൊരുക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

വ്യായാമം

വ്യായാമത്തിലൂടെ ഉൽപാദനക്ഷമത വർധിപ്പിക്കുമെന്നും മൊത്തം ആരോഗ്യം വർധിപ്പിച്ച് സന്തോഷത്തിന് വഴിയൊരുക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുക

ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തിയാൽ ജീവിതം മനോഹരമാകുമെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് മിച്ചിഗൻ നടത്തിയ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.അതിനാൽ അവനവന് സന്തോഷമേകുന്ന ചെറിയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നന്നായിരിക്കും. എന്നാൽ ഇത് നല്ല കാര്യങ്ങളുമായിരിക്കണം.

സന്തോഷവാന്മാരുമായി ഇടപഴകുക

കാലിഫോർണിയ യൂണിവേഴ്‌സിറ്റിയും ഹാർവാർഡ് യൂണിവേഴ്‌സിറ്റിയും നടത്തിയ പഠനങ്ങൾ അനുസരിച്ച് സന്തോഷവാനായ ഒരു സുഹൃത്തുമായി ഇടപഴകുന്നതിലൂടെ ഒമ്പത് ശതമാനം സന്തോഷം വർധിപ്പിക്കാൻ നമുക്ക് കഴിയുമെന്നാണ് വ്യക്തമായിരിക്കുന്നത്.

നന്ദിയുള്ളവരായിരിക്കുക

മുക്ക് ലഭിച്ച അനുഗ്രഹങ്ങളോടും നല്ല കാര്യങ്ങളോടും നന്ദിയുള്ളവരായാൽ അതിലൂടെ സന്തോഷം താനെ വന്ന് കൊള്ളുമെന്നാണ് സൈക്കോളജിസ്റ്റായ ഡോ. സോൻജ ലുബോമിർസ്‌കി പറയുന്നത്. ഇതിനായി നമുക്ക് ലഭിച്ച അനുഗ്രഹങ്ങളുടെയും നേട്ടങ്ങളുടെയും ഒരു ലിസ്റ്റ് ആഴ്ച തോറും തയ്യാറാക്കി അവയെ നന്ദിയോടെ ഓർക്കുക.

തൊഴിലിടങ്ങളിൽ സ്വയം നിയന്ത്രണമുണ്ടായാൽ സന്തോഷം

ദി ജേർണൽ ഓഫ് എക്‌സ്പിരിമെന്റൽ സൈക്കോളജിയിൽ വന്ന ഒരു പഠനം അനുസരിച്ച് തങ്ങളുടെ വർക്കിങ് ഏരിയകളിൽ നിയന്ത്രണമുള്ള തൊഴിലാളികൾ 40 ശതമാനം കൂടുതൽ സന്തോഷമുള്ളമുള്ളവരും 32 ശതമാനം കൂടുതൽ ഉൽപാദനക്ഷമതയുള്ളവരുമായിരിക്കുമെന്നാണ് ഈ പഠനം എടുത്ത് കാട്ടുന്നത്.

സേവനസന്നദ്ധരാകുക

സേവനസന്നദ്ധത പ്രകടിപ്പിക്കുന്നവർ മാനസിക സമ്മർദത്തിന് അടിപ്പെടുന്നത് കുറവായിരിക്കുമെന്ന് ഗവേഷണങ്ങളിലൂടെ വെളിപ്പെട്ടിട്ടുണ്ട്. 20 വർഷത്തിനിടെ നടത്തിയ 40 പഠനങ്ങൾ ഇതാണ് വെളിപ്പെടുത്തുന്നത്. സേവനത്തിലൂടെ ജീവിത സംതൃപ്തി വർധിക്കുകയും ചെയ്യും. ഇതിലൂടെ കാലമെത്താതെയുള്ള മരണ സാധ്യത 22 ശതമാനം കുറയ്ക്കുകയും ചെയ്യും.

ഉറക്കം

യൂണിവേഴ്‌സിറ്റി ഓഫ് സറെ നടത്തിയ പഠനം അനുസരിച്ച് കുറഞ്ഞത് ആറര മണിക്കൂറെങ്കിലും ഉറങ്ങിയാൽ മാനസിക സമ്മർദം കുറയുകയും സന്തോഷമുണ്ടാവുകയും ചെയ്യും. വാർഷിക വരുമാനത്തിൽ 60,000 പൗണ്ട് കൂടുതൽ ഉണ്ടാകുന്നതിനേക്കാൾ സന്തോഷം പകരുന്നത് രാത്രിയിൽ ഒരു മണിക്കൂർ കൂടുതൽ ഉറങ്ങുന്നതിലൂടെയാണെന്നാണ് സൈക്കോളജിസ്റ്റായ നോർബർട്ട് സ്‌ക് വാർസ് നിർദേശിക്കുന്നത്.

പ്രകൃതിയുമായി അടുക്കുക

പ്രകൃതിയുമായി കൂടുതലായി അടുത്താൽ സമ്മർദം കുറഞ്ഞ് സന്തോഷം വർധിക്കുമെന്ന് വിവിധ പഠനങ്ങൾ വെളിപ്പെടുത്തുന്നു. മരങ്ങൾ, പുല്ലുകൾ, പൂക്കൾ,എന്നിവയ്ക്ക് സമീപം കഴിയുന്നത് മാനസിക സമ്മർദം കുറയ്ക്കുമെന്നാണ് ഇന്റർനാഷണൽ ജേർണൽ ഓഫ് എൻവയോൺമെന്റൽ റിസർച്ച് ആൻഡ് പബ്ലിക്ക് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നത്. ഇതിലൂടെ മാനസിക ആരോഗ്യം വർധിക്കുമെന്നും ഈ പഠനം എടുത്ത് കാട്ടുന്നു.

ധ്യാനം

ധ്യാനത്തിലൂടെ മസ്തിഷ്‌കത്തിന്റെ ഘടനയിൽ തന്നെ കാര്യമായ മാറ്റമുണ്ടാക്കും. ധ്യാനിക്കുന്നവർക്ക് മാനസികാരോഗ്യം, അതിലൂടെ സന്തോഷം വർധിക്കുമെന്നും ദി നാഷണൽ സെന്റർ ഫോർ ബയോടെക്‌നോളജി ഇൻഫർമേഷൻ നടത്തിയ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നു.

മറ്റുള്ളവർക്കായി പണം ചെലവാക്കുക

വനവന് മാത്രമല്ലാതെ മറ്റുള്ള്ളവർക്കും സഹായകമാകുന്ന വിധത്തിൽ പണം ചെലവാക്കിയാൽ സന്തോഷം വർധിക്കും. മറ്റുള്ളവർക്ക് സമ്മാനം വാങ്ങിക്കൊടുക്കുന്നതും ചാരിറ്റിക്ക് പണമേകുന്നതും സന്തോഷഹേതുക്കളാണെന്ന് നിരവധി പേർ വെളിപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP