Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പതിവ് രീതി കടന്നുള്ള ചുമ...വിഴുങ്ങാനുള്ള പ്രയാസം...ഭാരക്കുറവ്..നെഞ്ച് വേദന... മുഴ...മലബന്ധം... ഈ പത്ത് ലക്ഷണങ്ങൾ കണ്ടാൽ മറക്കാതെ ഡോക്ടറെ കണ്ടേ മതിയാവൂ

പതിവ് രീതി കടന്നുള്ള ചുമ...വിഴുങ്ങാനുള്ള പ്രയാസം...ഭാരക്കുറവ്..നെഞ്ച് വേദന... മുഴ...മലബന്ധം... ഈ പത്ത് ലക്ഷണങ്ങൾ കണ്ടാൽ മറക്കാതെ ഡോക്ടറെ കണ്ടേ മതിയാവൂ

പതിവ് രീതി കടന്നുള്ള ചുമ...
യുകെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയൊരു വിന്റർ സീസണിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുന്നതിനാൽ മിക്കവാറും പേർക്കും ചുമ പിടിക്കുമെന്നുറപ്പാണ്. എന്നാൽ ഇത്തരം ചുമകൾ പരമാവധി മൂന്നാഴ്കൾക്കകം ഭേദപ്പെടുന്നതുമാണ്. പക്ഷേ ചുമ പിന്നെയും നീണ്ട് നിൽക്കുന്നുവെങ്കിൽ അതിനെ മറ്റ് ഗുരുതരമായ രോഗങ്ങളുടെ ലക്ഷണമായി കണ്ട് ഉടൻ ഡോക്ടറെ കാണേണ്ടതാണ്. ചിലർക്ക് പൊടിപടലങ്ങളും പുകയും കാരണമുള്ള അലർജി കാരണം ചുമയുണ്ടാകാം. ശ്വാസകോശ രോഗങ്ങളും ചുമക്ക് കാരണമാകും. ചില തരം ചുമകളെ തുടർന്ന് ശ്വാസം മുട്ടലും കണ്ട് വരുന്നുണ്ട്. പര്യാപ്തമായ രീതിയിൽ ശ്വാസകോശം പ്രവർത്തിക്കാത്തതിനാലാണ് ശ്വാസം മുട്ടലുണ്ടാകുന്നത്. ആസ്ത്മ, സിഒപിഡി അല്ലെങ്കിൽ മറ്റേതെങ്കിലും ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗം തുടങ്ങിയവയും ശ്വാസംമുട്ടലിന് വഴിയൊരുക്കും. പുകവലിയും രാസവസ്തുക്കളോടുള്ള അലർജിയും ചുമക്ക് കാരണമാകുന്നുണ്ട്.

വിഴുങ്ങാനുള്ള പ്രയാസം
തൊണ്ടയിലെ ചെറിയ മുറിവുകളോ പോറലുകളോ ടോൺസിലൈറ്റിസോ ഭക്ഷണമോ വെള്ളമോ ഇറക്കുമ്പോൾ ബുദ്ധിമുട്ടോ തടസമോ സൃഷ്ടിച്ചെന്ന് വരാം. ഇതിനൊപ്പം ചിലപ്പോൾ വേദനയുണ്ടാവാം...ഇല്ലെന്നും വരാം. എന്തായാലും ഇത്തരം പ്രശ്‌നങ്ങളുണ്ടായാൽ ഡോക്ടറെ സമീപിക്കണമെന്നത് നിർബന്ധമാണ്. സ്വാളോയിങ് മെക്കാനിസം, തൊണ്ട,അന്നനാളം, അല്ലെങ്കിൽ വയർ തുടങ്ങിയവക്കുണ്ടാകുന്ന പ്രശ്‌നങ്ങളും ഇത്തരം ബുദ്ധിമുട്ടുകൾക്ക് കാരണമാകാം. തൊണ്ടയുടെ മസിലുകൾക്കുള്ള ശക്തിക്കുറവും വിഴുങ്ങൽ ബുദ്ധിമുട്ടുള്ള്ളതാക്കിയേക്കാം. പ്രായമായവരിലാണിത് കൂടുതലായി കണ്ട് വരുന്നത്. ചിലർക്ക് ഗുളികകൾ പോലും ഇത് കാരണം കഴിക്കാനാവാത്തത് രോഗം മാറുന്നതിന് വരെ തടസം സൃഷ്ടിച്ചേക്കാം.

ഭാരക്കുറവ്

മ്മിൽ മിക്കവർക്കും ഭാരം കുറയുന്നതിൽ സന്തോഷമാണുണ്ടാവാറുള്ളത്. ഇത് യുക്തിഭദ്രമായ ഡയറ്റിലൂടെയും ജീവിത ശൈലിയിലൂടെയും നേടിയെടുക്കുന്നത് നല്ലതാണ്. എന്നാൽ നാം വേണ്ടത്ര ഭക്ഷണം കഴിച്ചിട്ടും ഭാരം അകാരണമായി കുറയുന്നത് കടുത്ത ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഭാരം കുറക്കാനുള്ള ഡയറ്റിൽ ഏർപ്പെടാതെ തന്നെ ആറ് മാസത്തിനിടെ നിങ്ങലുടെ ശരീരത്തിന്റെ ഭാരത്തിന്റെ അഞ്ച് ശതമാനം കുറഞ്ഞാൽ ഉടൻ ഡോക്ടറെ കാണേണ്ടതാണ്. തളർച്ച,ക്ഷീണം,മറ്റ് ചില രോഗങ്ങളുടെ ലക്ഷണം തുടങ്ങിയവയാൽ ഇത്തരത്തിൽ അകാരണമായി ഭാരം കുറയാം.

നെഞ്ച് വേദന

വിവിധ കാരണങ്ങൾ കൊണ്ട് നെഞ്ചുവേദനയുണ്ടാകാം. ഇവയിൽ ചിലത് നിങ്ങളുടെ ജീവൻ വരെ നഷ്ടപ്പെടുത്താൻ ശേഷിയുള്ളതിനാൽ നെഞ്ച് വേദനയുണ്ടായാൽ ഉടൻ ഡോക്ടറെ കാണിക്കേണ്ടതാണ്. ഉദാഹരണമായി ഹാർട്ട് അറ്റാക്ക്, അല്ലെങ്കിൽ ശ്വാസകോശത്തിലെ രക്തം കട്ടപിടിക്കൽ തുടങ്ങിയവ കാരണം നെഞ്ച് വേദനയുണ്ടാകാം.ഇവ കടുത്ത അപകടത്തിലേക്ക് നിങ്ങളെ നയിക്കുമെന്നതിനാൽ ഏത് തരത്തിലുള്ള നെഞ്ച് വേദനയുണ്ടായാലും ഉടൻ ഡോക്ടറെ കാണണം.നെഞ്ചിലെ മസിലുകളിലുണ്ടാകുന്ന വ്യതിയാനങ്ങളും ഇതിന് കാരണമാകാം. നെഞ്ചെരിച്ചിൽ കാരണവും നെഞ്ച് വേദനയുണ്ടാകാം. ഇത്തരം വേദനകളിൽ 20 ശതമാനവും ഹാർട്ട് അറ്റാക്കാണെന്ന് തെറ്റിദ്ധരിക്കപ്പെടാറുമുണ്ട്.

മുഴകൾ

നിങ്ങളുടെ ശരീരത്തിലെ ഏതെങ്കിലും ഭാഗത്ത് മുഴകളോ തടിപ്പുകളോ ഉണ്ടായാൽ ഉടൻ ഡോക്ടറെ കാണിക്കേണ്ടതാണ്. മിക്ക മുഴകളും അത്ര ഗുരുതരമായിരിക്കില്ല. എന്നാൽ ചിലത് കാൻസർ പോലുള്ള ഗുരുതര രോഗങ്ങളുടെ തുടക്കമായിരിക്കാം. ഇത്തരം മുഴകൾ ബയോപ്‌സി പരിശോധനക്ക് വിധേയമാക്കണം.

മലബന്ധം

ശോധന ചെയ്യുന്നതിന് ഇടക്കിടെ തടസമുണ്ടാകുന്നുവെങ്കിൽ ഉടൻ ഡോക്ടറെ കാണുന്നത് നന്നായിരിക്കാം.കുടലിലുണ്ടാകുന്ന കാൻസറിന്റെ പ്രാഥമിക ലക്ഷണം വരെയാകാമിത്. ലോകത്തിൽ വർഷം തോറും നിരവധി പേരുടെ മരണത്തിന് കുടലിലെ കാൻസർ കാരണമാകുന്നു. നിരവധി യുവജനങ്ങൾക്ക് വരെ ഇതിന്റെ പിടിയിൽ പെട്ട് അകാലത്തിൽ പൊലിഞ്ഞ് പോകുന്നു. അതിനാൽ നിങ്ങളുടെ കുടലിന്റെ ചലനങ്ങളിലുണ്ടാകുന്ന ചലനങ്ങൾക്ക് കാതോർക്കാതെ പോവരുത്. ഗുരുതരമായ രോഗങ്ങളുടെ ലക്ഷണമല്ലാതെയും മലബന്ധമുണ്ടാകും. ആഹാരകാര്യങ്ങളിലെ ക്രമമില്ലായ്മയും ദഹനക്കുറവും ഇതിന് കാരണമാകാം. എന്തായാലും മലബന്ധം ഇടക്കിടെ വരുന്നുവെങ്കിൽ ഡോക്ടറെ കാണുന്നത് തന്നെയാണ് ഉത്തമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP