Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുട്ട കഴിച്ചാൽ കൊളസ്‌ട്രോൾ കൂടില്ല; പഞ്ചസാരയാണ് യഥാർഥ വില്ലൻ; കൊളസ്‌ട്രോൾ ഉണ്ടെങ്കിൽ അതു നിങ്ങളുടെ കണ്ണിൽ വരച്ചിട്ടുണ്ടാകും; കൊളസ്‌ട്രോളിനെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകൾ മാറ്റാൻ ഇതു വായിക്കുക

മുട്ട കഴിച്ചാൽ കൊളസ്‌ട്രോൾ കൂടില്ല; പഞ്ചസാരയാണ് യഥാർഥ വില്ലൻ; കൊളസ്‌ട്രോൾ ഉണ്ടെങ്കിൽ അതു നിങ്ങളുടെ കണ്ണിൽ വരച്ചിട്ടുണ്ടാകും; കൊളസ്‌ട്രോളിനെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകൾ മാറ്റാൻ ഇതു വായിക്കുക

കൊളസ്‌ട്രോൾ എന്നത് ഒരു രോഗാവസ്ഥയായി കാണുന്നവരാണ് നമ്മൾ പലരും. കൊളസ്‌ട്രോൾ എന്ന വാക്കു കേൾക്കുമ്പോൾ തന്നെ അത് ഹൃദ്രോഗവുമായി ബന്ധപ്പെടുത്തിയേ ആൾക്കാർ അതിനെ കാണൂ. എന്നാൽ കൊളസ്‌ട്രോൾ തന്നെ രണ്ടു തരത്തിലുണ്ട് എന്ന വസ്തുത അറിയാവുന്നവർ എത്ര പേരുണ്ട്? നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളും നമ്മുടെ ശരീരത്തിലുണ്ട് എന്നതാണ് സത്യം. കൊളസ്‌ട്രോളിനെ പേടിച്ച് മുട്ടയും അതുപോലെയുള്ള മറ്റു പല പ്രോട്ടീൻ ആഹാരങ്ങളും ഉപേക്ഷിക്കുകയാണ് നാം ചെയ്യുന്നത്. അതേസമയം നേരിയ തോതിൽ കൊളസ്‌ട്രോൾ ഉള്ളത് ശരീരത്തെ ആരോഗ്യകരമായി കാത്തുസൂക്ഷിക്കുന്നതിൽ പങ്കുണ്ട് എന്ന കാര്യം വിസ്മരിക്കരുതെന്നും വിദഗ്ദ്ധർ ഉപദേശിക്കുന്നു.

അടുത്തകാലത്ത് നടത്തിയ പഠനത്തിൽ കൊളസ്‌ട്രോളിനെ കുറിച്ചുള്ള ഒട്ടേറെ തെറ്റിദ്ധാരണകളാണ് ഗവേഷകർ തിരുത്തിയത്. കരൾ ഉദ്പാദിപ്പിക്കുന്ന കൊളസ്‌ട്രോൾ ചെറിയ തോതിൽ നമ്മുടെ ശരീരത്തിന് ആവശ്യവുമാണ്. സെല്ലുകളുടെ ഘടനകൾക്കും ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നീ ഹോർമോണുകളുടെ രൂപീകരണത്തിനും കൊളസ്‌ട്രോൾ അത്യാവശ്യ ഘടകമാണ്.

പ്രധാനമായും രണ്ടു തരത്തിലുള്ള കൊളസ്‌ട്രോളാണ് മനുഷ്യശരീരത്തിലുള്ളത്. എൽഡിഎൽ (Low density lipoportein), എച്ച്ഡിഎൽ (high density lipoprotein). ഇതിൽ എൽഡിഎൽ ആണ് ചീത്ത കൊളസ്‌ട്രോൾ. എച്ച്ഡിഎൽ നല്ല കൊളസ്‌ട്രോളും. രക്തവാഹിനിക്കുഴലുകളിൽ അടിഞ്ഞ് ബ്ലോക്ക് സൃഷ്ടിക്കുന്നത് എൽഡിഎൽ ആണ്. അതേസമയം ചീത്ത കൊളസ്‌ട്രോളിനെ ശരീരത്തിൽ നിന്നു പുറന്തള്ളാൻ സഹായിക്കുന്ന ഘടകമാണ് എച്ച്ഡിഎൽ.

നിങ്ങളുടെ കൊളസ്‌ട്രോൾ റീഡിങ് ഉയർന്നതാണെങ്കിലും ഏറെ ഭയപ്പെടാനില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഉയർന്ന കൊളസ്‌ട്രോൾ നില ഉണ്ടെന്നു കരുതി അത് ഹാർട്ട് അറ്റാക്കിനു കാരണമാകുന്നില്ല. രക്തസമ്മർദം, പ്രമേഹം തുടങ്ങിയ ഘടകങ്ങൾ കൂടി പരിഗണിച്ചാലേ ഹാർട്ട് അറ്റാക്കിനുള്ള സാധ്യത ഉണ്ടാകുന്നുള്ളൂ.

ഉയർന്ന കൊളസ്‌ട്രോൾ ഉള്ള വ്യക്തിയാണെങ്കിൽ അത് നിങ്ങളുടെ കണ്ണിൽ തന്നെ വരച്ചിട്ടുണ്ടാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. കണ്ണിലെ കോർണിയ എന്ന ഭാഗത്ത് വെള്ളവൃത്തങ്ങൾ പ്രത്യക്ഷപ്പെടുന്നത് ഉയർന്ന കൊളസ്‌ട്രോൾ ഉണ്ടെന്നതിന്റെ സൂചനയാണ്. ആർക്കസ് (അൃരൗ)െ എന്നറിയപ്പെടുന്ന ഈ വളയം ഒരുപക്ഷേ പ്രായമാകുന്നതിന്റെ സൂചനകൂടിയാകാം. എന്നാൽ നാല്പതു വയസിനു മുകളിലുള്ളവരിൽ ഈ വളയം രൂപപ്പെടുന്നുവെങ്കിൽ ഉടൻ തന്നെ കൊളസ്‌ട്രോൾ പരിശോധിക്കുന്നതാണ് ഉത്തമം.
കണ്ണിൽ ഒട്ടേറെ രക്തക്കുഴലുകൾ ഉള്ളതുകൊണ്ട് ഈ മേഖലയിൽ രക്തസഞ്ചാരം കൂടുതലുമാണ്. അതുകൊണ്ടു തന്നെ കണ്ണിൽ കൊളസ്‌ട്രോൾ അടിഞ്ഞുകൂടുന്നു എന്നതാണ് ഇതിന്റെ പിന്നിലുള്ള ശാസ്ത്രം.

കൊളസ്‌ട്രോൾ നില താഴ്ന്നു പോയാലും അത് ദോഷകരമാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ സാൻ ഡിയാഗോ സ്‌കൂൾ ഓഫ് മെഡിസിൻ നടത്തിയ പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് 45 വയസു കഴിഞ്ഞ സ്ത്രീകളിൽ കൊളസ്‌ട്രോൾ നില താഴ്ന്നാൽ അത് കോപത്തിന് കാരണമാകും. കൂടൂതെ ചിലരിൽ ഇത് വിഷാദരോഗത്തിനും ഇടയായേക്കാം.

ജീവിത ശൈലിയിൽ മാറ്റം വരുത്തിക്കൊണ്ടു തന്നെ കൊളസ്‌ട്രോൾ നിയന്ത്രണാതീതമാക്കാം എന്നാണ് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നത്. ലിഫ്റ്റുകളെ ആശ്രയിക്കുന്നതിനു പകരം കോണിപ്പടികൾ കയറുക എന്നതുകൊളസ്‌ട്രോൾ കുറയ്ക്കാൻ പറ്റിയ മാർഗമാണ്. ദിവസവും വ്യായാമത്തിന് കുറച്ചുസമയം കണ്ടെത്തിയാൽ കൊളസ്‌ട്രോളിനെ വരുതിയിലാക്കാവുന്നതേയുള്ളൂ.

കൊളസ്‌ട്രോളിനെ പേടിച്ച് മുട്ട കഴിക്കുന്നത് നിർത്തിയവർ ഇനി ഭയക്കാതെ മുട്ട കഴിച്ചോളാനാണ് ഗവേഷകർ പറയുന്നത്. ശരീരത്തിനാവശ്യമായ നല്ല കൊളസ്‌ട്രോൾ ഉത്പാദിപ്പിക്കുകയാണ് മുട്ട ചെയ്യുന്നത്. ഇവിടെ പഞ്ചസാരയാണ് പ്രധാന വില്ലൻ. ചീത്ത കൊളസ്‌ട്രോളായ എൽഡിഎല്ലിന്റെ അളവ് കൂട്ടുന്നതിൽ പഞ്ചസാരക്ക് പ്രധാനപങ്കുണ്ടെന്നാണ് പഠനത്തിൽ വെളിപ്പെട്ടിരിക്കുന്നത്. അന്നജം കുറഞ്ഞതും പ്രൊട്ടീൻ കൂടിയതുമായ ഭക്ഷണശീലമാണ് നാം പിന്തുടരേണ്ടത്. അതിന്റെ പേരിൽ നമുക്കിഷ്ടപ്പെട്ട മുട്ടയേയും മറ്റും ഇനി മാറ്റിനിർത്തേണ്ട ആവശ്യമില്ല...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP